കേരളത്തിലെ ക്ഷീര കർഷകർക്ക് പെൻഷനും മറ്റ് ധനസഹായങ്ങളും നല്കുന്നതിലേക്കായാണ് ക്ഷീര കർഷക ക്ഷേമനിധി രൂപികരിച്ചിട്ടുള്ളത്. കേരള സർക്കാരിന്റെ ക്ഷീര വികസന വകുപ്പിന് കീഴിലുള്ള പ്രാഥമിക ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീര കർഷകർക്കാണ് ക്ഷേമനിധിയിൽ നിന്നും ആനുകൂല്യങ്ങൾ അനുവദിച്ചു വരുന്നത്.

ക്ഷേമനിധിയിൽ നിന്നും നൽകി വരുന്ന ആനുകൂല്യങ്ങൾ

തിരുത്തുക
  1. ക്ഷീര കർഷക പെൻഷൻ
  2. കുടുംബ പെൻഷൻ
  3. വിവാഹ ധനസഹായം
  4. മരണാന്തര ധനസഹായം
  5. വിദ്യാഭ്യാസ ധനസഹായം
  6. ക്ഷീര സുരക്ഷ പദ്ധതിയുടെ കീഴിലുള്ള ധനസഹായങ്ങൾ
  7. ജില്ലയിലെ മികച്ച ക്ഷീര കർഷകനുള്ള അവാർഡ്‌.
  8. സംസ്ഥാനത്തെ മികച്ച ക്ഷീര കർഷകനുള്ള അവാർഡ്‌.

ക്ഷീര കർഷക ക്ഷേമനിധിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി അടിസ്ഥാനപരമായി വേണ്ടത് ക്ഷേമനിധിയുടെ അംഗത്വമാണ്.

ക്ഷേമനിധി അംഗത്വം

തിരുത്തുക

കേരളത്തിലെ ഏതെങ്കിലും ഒരു പ്രാഥമിക ക്ഷീര സംഘത്തിൽ ഒരു വർഷം കുറഞ്ഞത് 500 ലിറ്റർ പാലെങ്കിലും അളന്നിട്ടുള്ളഒരു വ്യക്തിക്ക് 18 വയസ്സ് പൂർത്തിയാകുന്നു മുറക്ക് ക്ഷേമനിധി അംഗത്വം എടുക്കാവുന്നാണ്.

അവലംബങ്ങൾ

തിരുത്തുക