കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്ര
ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങളുടെയും അവരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുടെയും കേരളത്തിലെ മറ്റു സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-പരിസ്ഥിതി രംഗങ്ങളിൽ സജീവസാനിദ്ധ്യമായ ഇതരസംഘടനകളുടെയും സഹകരണത്തോട് കൂടി 2010 മുതൽ കേരളത്തിൽ ക്വിയർ പ്രൈഡ് മാർച്ചും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു പോരുന്നു[1][2] . സ്വവർഗ്ഗ ലൈംഗികത കുറ്റ കരമല്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് 2009 ജൂലൈ മാസം ഇന്ത്യൻ ശിക്ഷാനിയമം 377ആം വകുപ്പിനു ഡൽഹി ഹൈക്കോടതി നടത്തിയ പുനർവായനയുടെ[3] ഓർമ്മപുതുക്കാനും, ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങൾക്കും അവരെ പിന്തുണയ്ക്കുന്ന പൊതുസമൂഹത്തിനും ഒന്നിച്ചുവരാനും വേണ്ടി 2010 ജൂലൈ 2ആം തിയതി കേരളത്തിലെ ആദ്യത്തെ[4] ലൈംഗികസ്വാഭിമാന ഘോഷയാത്ര നടക്കുകയും തുടർന്നുള്ള വർഷങ്ങളിൽ എല്ലാ ജൂലൈ മാസവും ഈ ഒത്തുചേരൽ നടന്നുകൊണ്ടുമിരുന്നു. എന്നാൽ ഡൽഹി ഹൈക്കോടതിയുടെ ആ വിധി അസാധുവാക്കികൊണ്ട് ഇന്ത്യയുടെ പരമോന്നത നീതിപീഠം അവസാനം(2013 ഡിസംബർ 11-ന്) വിധി കല്പ്പിച്ചു.[5]
കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്ര | |
---|---|
സ്ഥിതി/പദവി | active |
തരം | ഘോഷയാത്ര |
ആവർത്തനം | വാർഷികം |
സ്ഥലം (കൾ) | കേരളം |
രാജ്യം | ഇന്ത്യ |
സുപ്രീംകോടതി വിധിയ്ക്കു ശേഷം, ലൈംഗികന്യൂനപക്ഷങ്ങളിൽ പെടുന്നവരുടെ പ്രശ്നങ്ങളും മറ്റും മാധ്യമങ്ങളിൽ സജീവചർച്ചയായ സാഹചര്യത്തിൽ അഞ്ചാമത് കേരള ലൈംഗിക സ്വാഭിമാന ഘോഷയാത്ര 2014 ജൂലൈ 26-ന് കൊച്ചി നഗരത്തിൽ വെച്ച് നടത്തപെട്ടുകയും അതിൽ അഞ്ഞൂറിലധികം ആളുകൾ പങ്കെടുക്കുകയും ചെയ്തു.[6] പരിപാടിയോട് അനുബന്ധിച്ച് നടന്നു സാംസ്കാരിക സമ്മേളനത്തിൽ കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെ ഉള്ളവർ സംബന്ധിച്ചു. ഘോഷയാത്രയിലും സമ്മേളനത്തിലും ന്യൂനപക്ഷലൈംഗികാവകാശ പ്രവർത്തക ശ്രീ കൽക്കി സുബ്രഹ്മണ്യം(സഹോദരി ഫൌണ്ടേഷൻ),[7] അഭിഭാഷകൻ ശ്രീ അരവിന്ദ് നരൈൻ[8](ഓൾറ്റെർനെറ്റ് ലോ ഫോറം, ബംഗ്ലൂർ)[9] എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
ഈ കൂട്ടായ്മ വ്യത്യസ്തങ്ങളായ ലൈംഗികതകളെയും ജീവിതങ്ങളെയും സമൂഹം ഉത്തരവാദിത്ത്വത്തോട് കൂടി സമീപിയ്ക്കുന്നതിനുമുള്ള അനുബന്ധ പ്രവർത്തനങ്ങളും വിവിധ സംഘടനകളുമായി സഹകരിച്ചു നടത്തി വരുന്നു.
ചിത്രശാല
തിരുത്തുക-
ഒമ്പതാമത് പ്രൈഡ് യാത്ര ഫ്ലാഗ് ഓഫ്
-
മാർച്ചിൽ നിന്നും
-
മാർച്ചിൽ നിന്നും
-
പ്ലക്കാർഡുമായി
അവലംബങ്ങൾ
തിരുത്തുക- ↑ ET Bureau,5July2010,http://articles.economictimes.indiatimes.com/2010-07-05/news/27586985_1_queer-pride-lgbt-community-gay-pride Archived 2014-12-21 at the Wayback Machine.
- ↑ Ananthakrishnan G, 1July2010, http://timesofindia.indiatimes.com/india/Kerala-to-host-its-first-gay-parade/articleshow/6112610.cms
- ↑ Nirnimesh Kumar, 03July2009, http://www.thehindu.com/todays-paper/delhi-high-court-strikes-down-section-377-of-ipc/article219269.ece
- ↑ Staff reporter, Then Hindu, 03July2010 http://www.thehindu.com/todays-paper/tp-national/tp-kerala/lgbt-people-stage-queer-pride-parade/article498209.ece
- ↑ 11Dec2013, http://www.mathrubhumi.com/english/news/india/sc-says-homosexuality-an-offence-activists-dejected-142258.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 27July2014, http://epaper.mangalam.com/index.php?edition=13&dated=2014-07-27&page=12
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-02. Retrieved 2014-11-14.
- ↑ http://pink-pages.co.in/profiles/indias-most-influential-gays-and-lesbians-arvind-narrain/
- ↑ http://altlawforum.org/