കേരളീയ സുഗുണ ബോധിനി
മലയാളത്തിലെ ആദ്യത്തെ വനിതാ മാസികയായി കണക്കാക്കപ്പെടുന്ന പ്രസിദ്ധീകരണമാണ് കേരളീ സുഗുണ ബോധിനി . [1][2] 1886 ൽ തിരുവനന്തപുരത്ത് നിന്ന് ആദ്യമായി പ്രസിദ്ധീകരിച്ചു. [2] [3] കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, എം.സി. നാരായണപിള്ള, കെ. ചിദംബരം വാധിയാർ എന്നിവർ ഇതിൽ എഴുതിയിരുന്നു.. [4] പാചകം , വനിതകളുടെ ജീവചരിത്രങ്ങൾ തുടങ്ങിയവ കൊണ്ട് സമ്പന്നമായിരുന്നു കേരളീയ സുഗുണ ബോധിനി. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒന്നും അതു പ്രസിദ്ധീകരിച്ചിട്ടില്ല. [5] സ്ത്രീകളുടെ വിദ്യാഭ്യാസം, സഞ്ചാരം, വസ്ത്രധാരണം തുടങ്ങിയവയ്ക്കുള്ള അവകാശങ്ങൾ മാസികയിൽ ചർച്ചയായി.
എം.സി. നാരായണപിള്ള, കെ. ചിദംബരം വാധിയാർ | |
ഗണം | വനിതാ മാസിക |
---|---|
പ്രസിദ്ധീകരിക്കുന്ന ഇടവേള | മാസിക |
ആദ്യ ലക്കം | 1886 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം, |
1886 ൽ തുടങ്ങിയ മാസിക ആറുമാസംകൊണ്ട് മാസിക നിന്നുപോയി. വീണ്ടും 1892ൽ മാസിക പുനഃപ്രസിദ്ധീകരിച്ചു. തുടർന്ന് ആറുവർഷത്തോളം മാസിക മുടങ്ങാതെ നടത്തി.
അവലംബം
തിരുത്തുക- ↑ http://womenwritersofkerala.com/uploads/Krishnakumari_A.pdf
- ↑ 2.0 2.1 Teena Antony (2013). "Women's Education: A Reading of Early Malayalam Magazines". Journal of Social Sciences. 12 (3). Retrieved 15 February 2017.
- ↑ "When women make news". The Hindu. Retrieved 30 June 2016.
- ↑ "What Led to the End of Kerala's Matrilineal Society?". Retrieved 30 June 2016.
- ↑ "A magazine much ahead of its time". Retrieved 30 June 2016.