കേരളാ പാഠ്യപദ്ധതി ചട്ടക്കൂട് - 2007

2005 ൽ രൂപീകരിക്കപ്പെട്ട ദേശീയ പാഠ്യപദ്ധതി രൂപരേഖയുടെ ( NCF - 2005) ചുവടുപിടിച്ച് 2007 -ൽ തയ്യാറാക്കിയ കേരള പാഠ്യപദ്ധതിയാണ് ( KCF - 2007) കേരളാ പാഠ്യപദ്ധതി ചട്ടക്കൂട് - 2007 എന്നറിയപ്പെടുന്നത്. 1996 - 97 കാലഘടത്തിൽ തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ സ്വാഭാവികമായ ഒരു തുടർച്ചയായി ഇതിനെ കാണാം. അന്നുമുതൽ നടപ്പിലായ പല കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശയാവതരണരീതി , ഉദ്ഗ്രഥിത സമീപനം , ബഹുമുഖമായ ബുദ്ധിയുടെ വികാസം , അറിവിന്റെ നിർമ്മാണം തുടങ്ങിയ സമീപനങ്ങൾ ഇതിന്റെ ഭാഗമായി വന്നതാണ്.

സമീപനം തിരുത്തുക

കേരളം അഭിമുഖീകരിക്കുന്ന സാമൂഹിക- സാംസ്‌കാരിക- സാമ്പത്തിക- രാഷ്ട്രീയ പ്രശ്‌നങ്ങളെ വിലയിരുത്തി, (കെ.സി.എഫ് - 2007). ഈ പ്രശ്‌നങ്ങളെ വിശകലനം ചെയ്ത് എട്ട് പ്രശ്‌നമേഖലകളിലായി ക്രോഡീകരിക്കുന്നു.[1]

  1. വിശ്വമാനവൻ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ.
  2. അധ്വാനശേഷി വികാസത്തിന്റെ അഭാവം.
  3. സാംസ്‌കാരികത്തനിമയെ കുറിച്ചും അതിന്റെ സ്വതന്ത്ര വികാസത്തെ കുറിച്ചുമുള്ള ധാരണക്കുറവ്.
  4. കൃഷി ഒരു സംസ്‌കാരമായി കാണാത്ത അവസ്ഥ.
  5. ശാസ്ത്രീയമായ ആരോഗ്യ- പൊതുജനാരോഗ്യ കാഴ്ചപ്പാടിന്റെ അഭാവം.
  6. പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള പരിഗണന ഇല്ലായ്മ.
  7. ശാസ്ത്രീയമായ സ്ഥല- ജലമാനേജ്‌മെന്റിന്റെ അഭാവം.
  8. പരിസ്ഥിതി സൗഹൃദപരമായ വ്യവസായവത്കരണത്തിന്റെയും നഗരവത്കരണത്തിന്റെയും അഭാവം.

14 ഫോക്കസ് ഗ്രൂപ്പുകളുടെ പഠനത്തിലൂടെയും സംസ്ഥാനതലത്തിൽ രൂപപ്പെടുത്തിയ കോർഗ്രൂപ്പിന്റെ നിരവധി യോഗങ്ങളിലെ ചർച്ചയിലൂടെയും രൂപപ്പെട്ട കരട് രൂപരേഖ കേരളത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ചർച്ചചെയ്യുകയുണ്ടായി. അതുപോലെതന്നെ, വിദ്യാഭ്യാസ തൽപരരായ ഏതൊരാൾക്കും ഈ ചർച്ചയിൽ പങ്കെടുക്കുന്നതിന് സംസ്ഥാനതലത്തിലും ഇന്റർനെറ്റ്‌വഴിയും അവസരമൊരുക്കുകയും ചെയ്തു ഫോക്കസ്ഗ്രൂപ്പുകളുടെ കണ്ടെത്തൽ സംസ്ഥാന കോർസമിതി ചർച്ചചെയ്താണ് കരട്‌രേഖയുണ്ടാക്കിയത്. മുപ്പത് പേരാണ് ഈ കോർഗ്രൂപ്പിലുള്ളത്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ഭാഷാഇൻസ്റ്റിറ്റിയൂട്ടിലെ റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടർ വൈസ്‌ചെയർമാനും എസ്.സി. ഇ.ആർ.ടി ഡയറക്ടർ കൺവീനറും കരിക്കുലം ആൻഡ് ടെക്‌സ്റ്റ്ബുക്‌സ് വിഭാഗം തലവൻ, തൃശൂർ മുല്ലശ്ശേരി സ്‌കൂളിലെ അധ്യാപകൻ സി. മധുസൂദനൻ എന്നിവർ ജോയന്റ് കൺവീനർമാരുമായിട്ടുള്ള കമ്മിറ്റിയിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ആറ് പ്രതിനിധികളും പത്ത് അധ്യാപക സംഘടനാപ്രതിനിധികളും വിദ്യാഭ്യാസവകുപ്പ്, കേരള യൂനിവേഴ്‌സിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥന്മാരായ പത്ത് പേരും അടങ്ങുന്നു. എൻ.സി.ഇ.ആർ.ടിയിലെ കരിക്കുലം ഗ്രൂപ്പ് തലവൻ ഡോ. എം.എ. ഖാദർ, ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ഡോ. അനിത രാംപാൽ, കേരള വിദ്യാഭ്യാസ ഉപദേശകസമിതി ചെയർമാൻ പ്രഫ.എം.ആർ. രാഘവവാര്യർ എന്നിവരെ കമ്മിറ്റിയിൽ വിദ്യാഭ്യാസ വിദഗ്ദ്ധരായി ഉൾപ്പെടുത്തി. സന്നദ്ധ സംഘടനാ പ്രതിനിധിയായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ഡോ. കെ.എൻ. ഗണേശിനെ ഉൾപ്പെടുത്തിയിരുന്നു.[2]

വിവാദങ്ങൾ തിരുത്തുക

കെ.സി.എഫിന്റെ രൂപീകരണത്തിൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ അമിത സ്വാധീനമുണ്ടായിരുന്നതായി ആക്ഷേപമുയർന്നിരുന്നു.[3]

അവലംബം തിരുത്തുക

  1. http://www.madhyamam.com/weekly/314
  2. http://www.scert.kerala.gov Archived 2013-08-01 at the Wayback Machine..
  3. http://www.madhyamam.com/weekly/314

പുറം കണ്ണികൾ തിരുത്തുക

  • കേരളാ പാഠ്യപദ്ധതി ചട്ടക്കൂട് - 2007 - പൂർണ്ണരൂപം[1]
  • പാഠപുസ്തക പരിഷ്കരണം - മന്ത്രി ബേബിയ്ക്കു പറയുവാനുള്ളത് [2]