കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2016
2016-ൽ സംപ്രേക്ഷണം ചെയ്തതും സെൻസർ ചെയ്തതുമായ പരിപാടികൾക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചു. കെ.കെ. രാജീവ് സംവിധാനം ചെയ്ത പോക്കുവെയിൽ മികച്ച സീരിയലും തപസ്വിനി വിശുദ്ധ ഏവു പ്രാസ്യ എന്ന സീരിയൽ മികച്ച രണ്ടാമത്തെ സീരിയൽ ആയും തിരഞ്ഞെടുത്തു. മികച്ച ടെലിഫിലിമായി അപ്പൂപ്പൻ താടിയേയും മികച്ച ഹാസ്യപരിപാടിയായി ഉപ്പും മുളകും എന്ന സീരിയലിനേയും തിരഞ്ഞെടുത്തു. കൂടാതെ കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്ത മാമ്പഴം-സീസൺ 10, മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ്-3, മാതൃഭൂമിയുടെ ഷോ ഗുരു എന്നിവയും അവാർഡിന് അർഹമായി. [1]
അവലംബം
തിരുത്തുക- ↑ "2016 കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചു". 24 കേരള.കോം. Archived from the original on 2017-10-28. Retrieved 9 മാർച്ച് 2018.