മാതൃഭൂമിപത്രം നടത്തിയ ഒരു സർവ്വേ പ്രകാരം കേരളത്തിലാകെ 5.29 ശതമാനം വ്യക്തികൾ മദ്യം ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഗ്രാമത്തിലുള്ളവരിൽ 5.5 ശതമാനവും പട്ടണങ്ങളിൽ 4.94 ശതമാനവും മദ്യ്മ ഉപയോഗിക്കുന്നവരാണ്. ഇതിൽത്തന്നെ അമിതമദ്യപർ പട്ടണങ്ങളിലുള്ളവരാണ്. പുരുഷന്മാരിൽ 10.68 ശതമാനവും സ്ത്രീകളിൽ 0.69 ശതമാനവും മദ്യപിക്കുന്നുണ്ട്. 50-നും 60-നും ഇടയ്ക്കു പ്രായമുള്ളവരാണ് കേരളത്തിൽ കൂടുതൽ മദ്യപിക്കുന്നത്.

ജാതിയും മതവും തിരിച്ച്

തിരുത്തുക

കേരളത്തിൽ മദ്യപരിൽ ജാതിയും മതവും തിരിച്ചുള്ള കണക്ക് താഴെ കൊടുക്കുന്നു[1]

മതവിഭാഗം ജാതി ആകെ വ്യക്തികൾ (18 വയസ്സിനു മുകളിൽ) ആകെ മദ്യപാനികൾ (%) മദ്യപാനത്തിന്റെ തീവ്രത
അമിത മദ്യപാനികൾ (%) മിത മദ്യപാനികൾ (%) വിരളമായി മദ്യപിക്കുന്നവർ (%)
ഹിന്ദു നായർ, ബ്രാഹ്മണർ 3947682 4.71 34.91 20.95 44.15
ഈഴവ, നാടാർ, വിശ്വകർമ്മ, ബാർബർ 6519155 6.39 34.68 17.86 47.47
ദളിതർ 2287159 10.05 42.96 20.47 36.57
മറ്റുള്ളവർ 1782641 6.5 30.44 25.94 43.62
ആകെ ഹിന്ദുക്കൾ 14536637 6.52 36.21 20.08 43.71
ക്രിസ്ത്യൻ സുറിയാനി 1647871 6.94 30.32 22.9 46.78
ലത്തീൻ കത്തോലിക്കർ 755070 6.65 21.48 20.08 58.44
റോമൻ കത്തോലിക്കർ 1706740 7.89 18.55 8.14 73.31
സി എസ് ഐ 225881 4.18 37.21 37.98 24.82
ദളിതർ 116436 11.47 30.29 45.8 23.91
പെന്തക്കൊസ്തു/മറ്റുള്ളവർ 416863 2.92 27.2 14.94 57.86
ആകെ 4868881 6.86 24.33 17.58 58.09
മുസ്ലീം മുസ്ലീങ്ങൾ 5907062 0.99 46.53 17.28 36.19
മറ്റു മതങ്ങൾ മറ്റു ജാതി വിഭാഗങ്ങൾ 25854 * * * *
ആകെ ആകെ 25338434 5.29 33.7 19.34 46.96

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക