കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പാചകത്തൊഴിലാളികൾ

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഉച്ച്ഭക്ഷണം തയ്യാറാക്കി നൽകുന്നതിനു ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരാണ്, കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പാചകത്തൊഴിലാളികൾ. ഇവരെ സ്കൂളിന്റെ സ്റ്റാഫ് ആയി പരിഗണിച്ചിട്ടില്ല. 2012ൽ 13032 പാചകത്തൊഴിലാളികൾ പൊതുവിദ്യാലയങ്ങളിൽ ജോലിചെയ്തുവരുന്നുണ്ട്[1]. 07. 11. 2012 മുതൽ ഇവരുടെ സർക്കാർ നിശ്ചയിച്ച വേതനം ദിവസം 150 രൂപയായിരുന്നു. 2017ൽ ഇത് 400 രൂപയാക്കി. നേരത്തെ 150 വിദ്യാർഥികൾ ഉണ്ടെങ്കിൽ 350 രൂപയും കൂടുതലുള്ള ഓരോ വിദ്യാർഥിക്കുമായി 25 പൈസയുമാണ് പാചകക്കൂലിയായി നൽകിയത്.[2]

പാചകം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ

തിരുത്തുക

ആഹാരം പാചകത്തൊഴിലാളി സർക്കാർ നിർദ്ദേശിച്ച പ്രകാരം, വൃത്തിയായി പാകം ചെയ്യുകയും വിതരണം ചെയ്യാനായി പാത്രത്തിലാക്കി അടച്ചു വയ്ക്കുകയും വേണം. അതിനുശേഷം സ്കൂളിലെ അദ്ധ്യപകർ കൂട്ടായി വേണം വിതരണം ചെയ്യാൻ.ഭക്ഷണം ഉണ്ടാക്കിയ പാത്രങ്ങൾ പാചകത്തൊഴിലാളി കഴുകി വൃത്തിയാക്കി വയ്ക്കണം. പാചകത്തൊഴിലാളി കയ്യുറ ധരിക്കണം. ഏപ്രണും ധരിക്കണം.

വേതനം നൽകുന്ന വിധം

തിരുത്തുക

സ്കൂളിൽ നൂൺ മീൽ കമ്മറ്റിയുണ്ട്. ഓരോ മാസവും സ്കൂളിൽ ആകെയുള്ള അദ്ധ്യന ദിനങ്ങൾ കണക്കാക്കുന്നു. ആ ദിനങ്ങളുടെ എണ്ണത്തെ തുക കൊണ്ടു ഗുണിച്ച് ആണ് ആ മാസം നലകാനുള്ള വേതനം കണക്കാക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ കണക്കുശീർഷകത്തിൽ നിന്നായിരുന്നു ഇതിനുവേണ്ട തുക നൽകിയിരുന്നത്. [3] വേനലവധിക്കാലത്ത് ഇവർക്ക് ശമ്പളമൊന്നുമില്ലായിരുന്നു. എന്നാൽ, ഈ വർഷം മുതൽ ഇവർക്ക് അവധിക്കാലത്ത് സമാശ്വാസമെന്ന നിലയിൽ ഒരു മാസം രണ്ടായിരം എന്ന കണക്കിൽ കൂലി നൽകിത്തുടങ്ങി. ഇവർക്ക് നൽകുന്ന കൂലി, ബാങ്കു വഴിയാണു നൽകുന്നത്. മുമ്പ് ഇതു പണമായി അനുവദിച്ചിരുന്നു.

ഉച്ചഭക്ഷണത്തിനായി സർക്കാർ നൽകുന്നത്

തിരുത്തുക

ഒരു കുട്ടിക്ക് 8 രൂപാ നിരക്കിലാണ് സർക്കാർ സ്കൂളിൻ അനുവദിക്കുന്നത്. 150 കുട്ടികളിൽ കൂടുതലെങ്കിൽ കുട്ടിക്ക് 7 രൂപാ വചാണു നൽകുക. ആഴ്ചയിൽ, രണ്ടു ദിവസം മുട്ടയും ഒരു ദിവസം പാലും നൽകുന്നുണ്ട്. മുട്ട വേണ്ടാത്തവർക്ക് അതിനു തുല്യമായ മറ്റെന്തെങ്കിലും (പഴം മുതലായവ) നൽകണം. സർക്കാർ/എയ്ഡഡ് സ്‌കുളുകളിൽ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസുവരെയാണ് ഉച്ച ഭക്ഷണം നൽകുന്നത്. 2012ൽ ഒരു കുട്ടിക്ക് 6 രൂപ വച്ചായിരുന്നു ദിവസം അനുവദിച്ചിരുന്നത്. മുമ്പ് വിറകിനു തുക കണ്ടെത്തണമായിരുന്നു. ഇപ്പോൾ, സർക്കാർ, പാചകവാതകം നിർബന്ധിതമാക്കി. ഇതുവഴി, കുട്ടികളുടെയും പാചകത്തൊഴിലാളിയുടെയും ആരോഗ്യം സംരക്ഷിക്കാനായി. പച്ചക്കറികൾ സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്നും ഉല്പാദിപ്പിക്കണമെന്നും നിർദ്ദേശിച്ചു. ഇതുവഴി, വിഴരഹിതമായ പച്ചക്കറികൾ കുട്ടികൾക്കു ലഭ്യമായി. കൃഷിവകുപ്പ് വേണ്ട പ്രോത്സാഹനം ഓരോ സ്കൂളിലും നൽകിവരുന്നുണ്ട്.[4] [5]൧൨ കോടി രൂപയാണ് സ്കൂളുകളിൽ പച്ചക്കറി ഉത്പാദനത്തിനായി കൃഷിവകുപ്പ് ചിലവിടുന്നത്. 50 ലക്ഷം പച്ചക്കറിവിത്താണ് കൃഷിവകുപ്പ് വിതരണം ചെയ്തത്. 2500 സ്കൂളുകൾക്കായി 1 കോടി രൂപ അനുവദിച്ചു. പത്തു സെന്റ് ഭൂമിയെങ്കിലുമുള്ള സ്കൂളുകൾക്ക് 4000 രൂപയാണു ധനസഹായം. കൂടാതെ, കൃഷിവകുപ്പിന്റെ ഉദ്യോഗസ്ഥാർ വേണ്ട സഹായം നൽകും. കൃഷി പരിശീലനത്തിനായി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിനു 1000 രൂപ നൽകുന്നു. കിണറുകൾ ഇല്ലാത്ത സ്കൂളിൽ കിണറു കുഴിക്കാനായി 10,000 രൂപയും നൽകുന്നുണ്ട്. മികച്ച കൃഷി നടത്തുന്ന സ്കൂളിനു ജില്ലാതലത്തിൽ, 10,000 രൂപയും സംസ്ഥാനതലത്തിൽ 25000 രൂപയും നൽകുന്നു. [6]

  1. http://www.niyamasabha.org/codes/13kla/session_2/ans/pdf/u03937-181011-799000000000-02-13.pdf
  2. "എല്ലാ വിദ്യാര്ഥികള്ക്കും ഇന്ഷുറന്സ്". Retrieved August 12, 2016.[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.niyamasabha.org/codes/13kla/session_2/ans/pdf/u03937-181011-799000000000-02-13.pdf
  4. http://www.mathrubhumi.com/idukki/malayalam-news/kattappana-1.2184539[പ്രവർത്തിക്കാത്ത കണ്ണി]
  5. http://suprabhaatham.com/%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B5%82%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%89%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AD%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%A4%E0%B5%8D%E0%B4%A4-2/
  6. http://www.malayalivartha.com/agri/naattarivu/7918