2011 ജൂലൈ 25 മുതൽ സെപ്റ്റംബർ 23 വരെ കേരളത്തിൽ രക്ത നിറത്തിൽ പെയ്ത പ്രതിഭാസമാണ് കേരളത്തിലെ ചുവന്ന മഴ എന്നറിയപ്പെടുന്നത്. ഈ മഴ തുണികളിൽ നിറം പടരാനും മാത്രം നിറമുള്ളതായിരുന്നു.[1] മഞ്ഞയും പച്ചയും കറുപ്പും നിറത്തിലും ഉള്ള മഴയും കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[2][3][4] 1896-ലും കേരളത്തിൽ നിന്നും നിറമുള്ള മഴയെപ്പറ്റി റിപ്പോർട്ടുകളുണ്ടായിട്ടുണ്ട്. അതിനു ശേഷം പലപ്രാവശ്യം നിറമുള്ള മഴ ഇവിടെ ഉണ്ടായിട്ടുണ്ട്.[5] ഏറ്റവും അവസാനമായി ഇതുണ്ടായത് 2012-ലാണ്.[6][7]

മഴയുടെ സാമ്പിൾ (ഇടത്ത്) പൊടി അടിഞ്ഞത് (വലത്ത്) ഉണങ്ങിയത് (നടുക്ക്)

സൂക്ഷ്മദർശിനിയിലൂടെയുള്ള ആദ്യ നിരീക്ഷണങ്ങൾ ഈ മഴ; ഒരു സാങ്കല്പിക ഉൽകാസ്ഫോടനത്തിലൂടെ നിറപ്പകർച്ച നേടിയതാണെന്നായിരുന്നു നിഗമനം.[5] എന്നാൽ പിന്നീട് നടന്ന, ഇന്ത്യാ ഗവണ്മെന്റിന്റെ പഠനത്തിൽ ഇത് നാടൻ ഇനത്തിലുള്ള തന്നെ ആൽഗകളുടെ സ്പോറുകൾ വായുവിൽ കലർന്നതു മൂലം നിറം നേടിയതാണെന്ന് തെളിയിക്കപ്പെടുകയായിരുന്നു.[5] ചിലയിടങ്ങളിൽ അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ആൽഗകളുമാണ് വർണമഴക്ക് കാരണമെന്നാണ് കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതർ പറയുന്നത്. പലപ്പോഴായി പല നിറങ്ങളിൽ കേരളത്തിൽ വർണമഴ ഉണ്ടായിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് മെറ്റ്ബീറ്റിലെ കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നതെന്ന് അവരുടെ വെബ്‌സൈറ്റിൽ പറയുന്നു.

2006-ൽ മാത്രമാണ് ഈ പ്രതിഭാസത്തിന് വലിയ രീതിയിലുള്ള വാർത്താ പ്രാധാന്യം കൈവരുന്നത്. ആ സമയത്താണ് മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഗോഡ്ഫ്രി ലൂയിസും സന്തോഷ് കുമാറും ഇതിനെ കുറിച്ചു പഠിക്കുകയും അവർ ഈ നിറങ്ങൾക്ക് കാരണം ശൂന്യാകാശത്തിൽ നിന്നും ഉള്ള സെല്ലുകളാണെന്ന ഒരു വാദമാണ് ഈ പ്രതിഭാസത്തിനെ വിശാലമായ വാർത്താ ശ്രദ്ധനേടിക്കൊടുത്തത്.[3][8][9] 2012 നവംബർ 15 മുതൽ ഡിസംബർ 27 വരെയും കിഴക്കൻ വടക്കു കിഴക്കൻ ശ്രീലങ്കൻ ഭാഗങ്ങളിലും ചുവന്ന മഴ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.[10] ഇവിടെ ശ്രീലങ്കൻ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അവിടത്തെ കാരണങ്ങളെ പറ്റി അന്വേഷണത്തിനാണ്.[11][12][13]

അവലംബങ്ങൾ

തിരുത്തുക
  1. Gentleman, Amelia; Robin McKie (5 March 2006). "Red rain could prove that aliens have landed". The Guardian. London. Retrieved 12 March 2006.
  2. "JULY 28, 2001, The Hindu: Multicolour rain". Archived from the original on 2010-09-06. Retrieved 2014-09-28.
  3. 3.0 3.1 Louis, G.; Kumar A.S. (2006). "The red rain phenomenon of Kerala and its possible extraterrestrial origin". Astrophysics and Space Science. 302: 175. arXiv:astro-ph/0601022. Bibcode:2006Ap&SS.302..175L. doi:10.1007/s10509-005-9025-4.
  4. Ramakrishnan, Venkitesh (30 July 2001). "Colored rain falls on Kerala". BBC. Retrieved 6 March 2006.
  5. 5.0 5.1 5.2 Sampath, S. (2001). "Coloured Rain: A Report on the Phenomenon" (PDF). Cess-Pr-114-2001. Center for Earth Science Studies and Tropical Botanic Garden and Research Institute. Archived from the original on 2006-06-13. Retrieved 30 August 2009. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: bot: original URL status unknown (link)
  6. "Red rain in India may have alien origin by Arshdeep Sarao, Epoch Times 6 August 2012". Archived from the original on 2015-06-14. Retrieved 2014-09-28.
  7. "Morning shower paints rural Kannur red". The Times of India. 29 June 2012. Archived from the original on 2013-09-21. Retrieved 20 July 2012.
  8. Panspermia theorists say India's red rain contains life not seen on Earth Archived 2010-09-06 at the Wayback Machine.. Farquhar, S. 3 September 2010
  9. Gangappa, Rajkumar; Chandra Wickramasinghe; Milton Wainwright; A. Santhosh Kumar; Godfrey Louis (29 August 2010). Hoover, Richard B; Levin, Gilbert V; Rozanov, Alexei Y; Davies, Paul C. W (eds.). "Growth and replication of red rain cells at 121 °C and their red fluorescence" (PDF). Instruments, Methods, and Missions for Astrobiology XIII. 7819. ArXiv.org: 18. arXiv:1008.4960. Bibcode:2010SPIE.7819E..18G. doi:10.1117/12.876393. Retrieved 29 July 2011. {{cite journal}}: Cite journal requires |journal= (help)
  10. "Red Rain in Sri Lanka in 2012". Archived from the original on 2015-10-20. Retrieved 2014-09-28.
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2014-09-28.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-19. Retrieved 2014-09-28.
  13. Chandra Wickramasinghe says yellow rain is young red rain before growth [1]
"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_ചുവന്ന_മഴ&oldid=4020501" എന്ന താളിൽനിന്ന് ശേഖരിച്ചത്