കേരളത്തിൽ വേമ്പനാട്ടു കായലിനോട് ബന്ധപ്പെട്ടു കിടക്കുന്ന പൊക്കാളി നിലങ്ങൾ ഉൽപ്പെടെയുള്ള ചെമ്മീൻ കെട്ടുകളിൽ പരമ്പരാഗതമായി നടത്തി വന്നിരുന്ന ചെമ്മീൻ വാറ്റു സമ്പ്രദായം പിൽകാലത്ത് കേരളത്തിന്റെ തെക്കും വടക്കുമുള്ള മറ്റു കായൽ പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ ഇടയായിടുണ്ട്. 1991 ലെ കണക്കനുസരിച്ച് എറണാകുളം, ആലപ്പുഴ, തൃശൂർ, കോട്ടയം, കൊല്ലം, കണ്ണൂർ, എന്നീ ജില്ലകളുടെ തീരപ്രദേശങ്ങളിലും ഓരു ജലം കയറുന്ന പ്രദേശങ്ങളിലുമായി ഏകദേശം 12500 ഹെക്ടറോളം സ്ഥലത്താണ് പഴയരീതിയിലുള്ള ചെമ്മീൻ വാറ്റു സമ്പ്രദായം നിലവിലുള്ളത്.

കൊച്ചിയിലെ ഒരു ചെമ്മീൻ കെട്ടിന്റെ വരമ്പും വേലിയേറ്റത്തിലും വേലിയിറക്കത്തിലും തുറന്നടയ്ക്കാവുന്ന ഗേറ്റും

വേലിയേറ്റത്തോടൊപ്പം കടലിൽ നിന്ന് കയറി വരുന്ന ചെമ്മീൻ കുഞ്ഞുങ്ങളെയും മൽസ്യ കുഞ്ഞുങ്ങളെയും കെട്ടുകളിൽ തടഞ്ഞിട്ടശേഷം ഇറക്ക സമയത്ത് തൂമ്പിൽ വല ഉറപ്പിച്ചു അവയെ പിടിച്ചെടുക്കുന്ന രീതിയാണിത്. പലയിനം ചെമ്മീനുകളും മത്സ്യങ്ങളും അടങ്ങുന്ന ഒരു മിശ്രിതം ആയിരിക്കും ചെമ്മീൻ കെട്ടുകളിൽ നിന്നും ലഭിക്കുക. കാരണം വേലിയേറ്റത്തോടൊപ്പം എത്തുന്ന ചെമ്മീനുകളോ മറ്റു ജീവികളുടെയോ ഇനമോ എണ്ണമോ നിയന്ത്രിക്കാനുള്ള സംവിധാനം ഈ സമ്പ്രദായത്തിലില്ല. സാമാന്യം ഭേദപ്പെട്ട ഉല്പാദന ക്ഷമതയുള്ള ചെമ്മീൻ കെട്ടിൽ നിന്ന് ഹെക്ടർ ഒന്നിനു 750 കിലോഗ്രാം ചെമ്മീൻ ലഭിച്ചേക്കാം.

പരമ്പരാഗതമായ ചെമ്മീൻ വാറ്റു സമ്പ്രദായത്തെക്കാൾ പല മടങ്ങ്‌ ലാഭകരമാണ് ശാസ്ത്രീയമായ ചെമ്മീൻ കൃഷി.സാമ്പത്തിക പ്രാധാന്യമേറിയ ഇനം ചെമ്മീനുകളെ തിരഞ്ഞെടുത്തു വളർത്തുന്ന രീതിയാണിത് .നിലവിലുള്ള ഉപദ്രവകാരികളായ ജീവികളെയെല്ലാം അകറ്റിയ ശേഷം നിലത്തിന്റെ വിസ്തീർണതിന്റെയും ഉല്പാദന ക്ഷമതയുടെയും അടിസ്ഥാനത്തിൽ ചെമ്മീൻ കുഞ്ഞുങ്ങളെ മാത്രം സംഭരിച്ചു ഒരു നിശ്ചിത കാലം വളർത്തിയ ശേഷം ഒന്നിച്ചു പിടിച്ചെടുക്കുന്ന ശാസ്ത്രീയ കൃഷി രീതി വഴി മികച്ച ഉല്പാദനം കൈവരിക്കാം.

ശാസ്ത്രീയ ചെമ്മീൻ കൃഷിയുടെ നടപടി ക്രമങ്ങളിൽ ആദ്യത്തേത് സ്ഥല നിർണയമാണ്.പരമ്പരാഗത രീതിയിൽ ചെമ്മീൻ വാറ്റു നടത്തി വരുന്ന സീസൺ കെട്ടുകൾ വർഷക്കെട്ടുകൾ തെങ്ങിൻ തോപ്പുകളിലെ തോടുകൾ ,ആഴം കുറഞ്ഞ കായൽ ഭാഗങ്ങൾ ,ഉപ്പലങ്ങളിലെ ജല സംഭരണികൾ എന്നിവ ഉൾപ്പെടെ മലിനീകരണ സാധ്യത ഇലാത്ത താഴ്ന്ന ഓര് ജല പ്രദേശങ്ങളെല്ലാം ചെമ്മീൻ കൃഷിക്കനുയോജ്യംയിരിക്കും .കൃഷി സമയത്ത് ദിവസേന ഓരുജല വിനിമയം നടത്തതക്ക വിധം വെളിയെട്ടയിരക്കം അനുഭവപ്പെടുന്ന സ്ഥലമാണ് ഉത്തമം ,വെള്ളം അമിതമായി കലങ്ങിയിരിക്കരുത്,വെള്ളത്തിന്റെ ഊഷ്മാവ് 25 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുന്നതാണ് ഏറ്റവും അനുയോജ്യം.വെള്ളത്തിൽ ലയിച്ചിരിക്കുന പ്രാണവായുവിന്റെ അളവ് ഒരു ലിറ്റർ വെള്ളത്തിന്‌ 3.5 മില്ലി ലിറ്റർ കുറയാൻ പാടില്ല.ചെമ്മീനു നല്ല വളർച്ച ഉണ്ടാകുന്നതു 10 മുതൽ 30 വരെ പി പി ടി വരെ ലവനാംഷമുള്ള വെള്ളത്തിലാണ് .ചെമ്മെന്റെ വളർച്ചയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമായ അമ്ലക്ഷാര ഗുണ നിലവാരം അഥവാ പി എച്ച് 7.5 മുതൽ 8.5 വരെ ആയിരിക്കുന്നതാണ് അഭികാമ്യം.

അടിത്തട്ടിലെ മണ്ണ് ,മണൽ , ചെളി , എക്കൽ ചേർന്നതും 7.5 നും 8.5 നും ഇടയിൽ പി എച്ച് ഉള്ളതുംയിരിക്കുന്നതാണ് നല്ലത് .മണ്ണിലടങ്ങിയിരിക്കുന്ന ജൈവാംശം 1.5% താഴെയാണെങ്കിൽ ഉല്പാതനക്ഷമാതാപരമായി താണ നിലവാരത്തെയും 1.6% മുതൽ 3.5% വരെയാണെങ്കിൽ മധ്യമ നിലവാരതെയും .3.6% ൽ കൂടുതലാണെങ്കിൽ ഉന്നത നിലവരതെയും സൂചിപ്പിക്കുന്നു.

നിലത്തിന്റെ ചിറകൾ ബലപ്പെടുത്തുക , അടിത്തട്ടിൽ ചാലുകൾ വെട്ടുക , തൂമ്പു അറ്റകുറ്റപ്പണികൾ ചെയ്തു ശരിയായി ഉറപ്പിക്കുക തുടങ്ങിയ നടപടികൾക്ക് പുറമേ നിലത്തിലെ കാലമാല്സ്യങ്ങളെ നശിപ്പിക്കുകയും ചെയ്ത ശേഷമേ ചെമ്മീൻ കുഞ്ഞുങ്ങളെ സംഭാരിക്കാവൂ .കള മാത്സ്യങ്ങളെ നശിപ്പിക്കാൻ നിലം വറ്റിച്ചു അടിത്തട്ട് വിണ്ടു കീറുന്നത് വരെ ഉണക്കുകയാണ് ഏറ്റവും നല്ല മാർഗ്ഗം .മത്സ്യങ്ങൾ എല്ലാം ചാകുന്നതോടൊപ്പം ചെളിയിൽ തങ്ങി നിൽക്കനിടയുള്ള വിഷവാതകങ്ങൾ പുറത്തു പോകാനും ഇത് സഹായകമാകും.അടിത്തട്ട് ഉണങ്ങുമ്പോൾ മണ്ണിനു അമ്ല ഗുണം കൂടാനിടയുള്ളതിനാൽ ആവശ്യാനുസരണം കുമ്മായം ചേർക്കേണ്ടതുണ്ട്. വെള്ളം പൂർണമായി വറ്റിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ,വെള്ളം പരമാവധി കുറച്ചു തൂമ്പ് അടച്ച ശേഷം ഒരു ഘന മീറ്റർ വെള്ളത്തിന്‌ 220 ഗ്രാം എന്നാ തോതിൽ ഇലിപ്പിണ്ണാക്കോ 4 ഗ്രാം എന്നാ തോതിൽ നീർവാളമോ 15 ഗ്രാം എന്നാ തോതിൽ അമോണിയ വാതകമോ പ്രയോഗിച്ചു കള മത്സ്യങ്ങളെ നശിപ്പിക്കാവുന്നതാണ്. കള മത്സ്യങ്ങളെ നശിപ്പിച്ച ശേഷം ഒരാഴ്ചയോളം കഴിഞ്ഞു തൂമ്പിൽ ഉറപ്പിച്ചിട്ടുള്ള നയിലോൺ വലയിൽ കൂടി 2-3 ദിവസം ജലവിനിമയം നടത്തിയ ശേഷം രണ്ടടിയോളം വെള്ളം നിലനിർത്തിക്കൊണ്ട് ചെമ്മീൻ കുഞ്ഞുങ്ങളെ സംഭരിക്കാവുന്നതാണ്.

കൃഷിക്കാവശ്യമായ ചെമ്മീൻ കുഞ്ഞുങ്ങളെ പ്രകൃതി ജലാശയങ്ങളിൽ നിന്നും ശേഖരിക്കുകയോ ഹാച്ചറികളിൽ നിന്ന് വാങ്ങുകയോ ചെയ്യാം.കുഞ്ഞുങ്ങളെ കൃഷിസ്ഥലത്തെ വെള്ളത്തിന്റെ ലവണാംശം ,ഉഷ്മാവ് എന്നീ ഖടകങ്ങലുമായി പൊരുതപെടെണ്ടതായുണ്ട്.കൃഷി സ്ഥലത്ത് എത്തിച്ചയുടനെ പാത്രങ്ങൾ കുളത്തിലെ വെള്ളത്തിൽ ഇറക്കി കുറച്ചു സമയം വെക്കുക. ഇതിനിടയിൽ ഊഷ്മാവിലുള്ള വ്യത്യാസം ഇല്ലാതാകും. തുടർന്ന് പാത്രങ്ങൾ കരക്കെടുത്തു കുഞ്ഞുങ്ങളെ മറ്റു പാത്രങ്ങളിലേക്ക് മാറ്റിയ ശേഷം അതിലേക്കു കുളത്തിലെ വെള്ളം കുറേശെ ചേർത്ത് ലവണാംശം തുല്യമാക്കാം.

നല്ല വെയിൽ ഉള്ള ദിവസങ്ങളിൽ ചെമ്മീൻ കുഞ്ഞുങ്ങളെ കുളത്തിൽ ഇടുന്നത് കഴിവതും വെള്ളത്തിന്റെ ഊഷ്മാവ് കുറഞ്ഞിരിക്കുമ്പോൾ, അതായത് പകൽ 9 മണിക്ക് മുൻപോ, രാത്രി 9 മണിക്ക് ശേഷമോ ആണ് ഉചിതം .മഴയുള്ള ദിവസങ്ങളിൽ ഇതു സമയത്തും മറ്റവസരങ്ങളിൽ കുളത്തിലേക്ക്‌ വേലി ഏറ്റമുള്ള സമയത്തും കുഞ്ഞുങ്ങളെ സംഭരിക്കവുന്നതാണ്. ചെമ്മീൻ കുഞ്ഞുങ്ങളെ 2-3 ആഴ്ചയോളം നേഴ്സറി കുളത്തിൽ പ്രത്യേക സംരക്ഷണത്തിൽ സൂക്ഷിച്ച ശേഷം വളർത്തു കുളത്തിലേക്ക് തുറന്നു വിടാവുന്നതാണ്. ശാസ്ത്രീയമായ രീതിയിൽ പറഞാൽ ആർടീമിയ എന്ന ഒരുതരം സൂക്ഷ്മ ജീവിയെ ആണു കുഞ്ഞുങ്ങൾക് ഭക്ഷണമായി നൽകുന്നത് പക്ഷെ അതു വളരെ ചിലവെറിയ ഒരു രീതി അയതിനാൽ അത്രയും കാലം പുഴുങ്ങിയ മുട്ടയുടെ മഞ്ഞ കരുവോ, കക്കയിറച്ചിയോ, ഏതെങ്കിലും സംയുക്താഹാരമോ ചെറിയ തരികളാക്കി കുഞ്ഞുങ്ങൾക്ക് തീറ്റയായി നൽകാം .

കൃഷി സമയത്ത് വളർത്തു കുളത്തിൽ രണ്ടര അടിയോളം വെള്ളം ഉണ്ടായിരിക്കണം .വെള്ളത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം നിലനിർത്താനുള്ള ഫലപ്രദമായ മാർഗ്ഗം വെള്ളത്തിന്റെ ഏറ്റ ഇറക്കം നല്ലവണ്ണം അനുവദിക്കുകയാണ് .ചെമ്മിന്റെ സ്വാഭാവികമായ വളർച്ച നിരക്ക് വർധിപ്പിച്ചു ചുരുങ്ങിയ കാലം കൊണ്ട് വിളവെടുപ്പ് നടത്താനായി സംപൂരകാഹാരം നൽകേണ്ടതുണ്ട്. കുളത്തിലുള്ള ചെമ്മീന്റെ ഏകദേശ തൂക്കം കണക്കുകൂട്ടിയെടുത്ത ശേഷം അതിന്റെ 5-10% വരെ ആണ് തീറ്റ നൽകേണ്ടത് .

ചെമ്മീൻ കൃഷി വികസനത്തോടൊപ്പം അടുത്ത കാലത്ത് ചില പ്രശ്നങ്ങളും ഉടലെടുത്തിരിക്കുകയാണ്.മലിനീകരണം ഉള്പടെയുള്ള പരിസ്ഥിതി പ്രശ്നങ്ങളും പ്രാദേശികമായി സംജാതമായിരിക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളും ഏറ്റവും ഒടുവിലായി ചെമ്മീൻ കൃഷിക്ക് തന്നെ അപ്പാടെ ഭീഷണി ആയിരിക്കുന്ന ചെമ്മീൻ രോഗങ്ങളും സാരമായി എടുക്കേണ്ടത് തന്നെ ആണ .

പരിസ്ഥിതിക്ക് അനുകൂലമായ ചെമ്മീൻ കൃഷിക്ക് വേണ്ടുന്ന മാർഗനിർദ്ദേശങ്ങൾ

തിരുത്തുക
  1. ചെമ്മീൻ കൃഷിയിൽ സാങ്കേതിക പരിജ്ഞാനം നേടുക.
  2. കണ്ടൽ കാടുകൾ നശിപ്പിച്ചുകൊണ്ടുള്ള വികസനം ഒഴിവാക്കുക.
  3. ഭക്ഷ്യ വിളകൾ കൃഷി ചെയ്തു വരുന്ന സ്ഥലത്ത് ചെമ്മീൻ പാടങ്ങൾ നിര്മിക്കതിരിക്കുക.
  4. കീടനാശിനികൾ ഒഴുകിയെത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കുക.
  5. പ്രകൃതി ജലാശയങ്ങൾ കുളങ്ങൾ നിർമ്മിക്കുമ്പോൾ വെള്ളത്തിന്റെ സ്വാഭാവികമായ പ്രഭാവ ഗതിക്ക് തടസം വരാതെ ശ്രെദ്ധിക്കുക .
  6. ചെമ്മീൻ കൃഷിക്കായി ഭൂഗർഭ ജലസ്രോതസ്സുകൾ ചൂഷണം ചെയ്യാതിരിക്കുക.
  7. കുളങ്ങളിൽ കീടനാശിനികൾ ,അണുനാശിനികൾ , തുടങ്ങിയ പദാർത്ഥങ്ങളുടെ പ്രയോഗം ഒഴിവാക്കുക.
  8. കള മത്സ്യങ്ങളെ നശിപ്പിക്കാനായി സസ്യ ജന്യമായ മത്സ്യ നാശിനികൾ മാത്രം ഉപയോഗിക്കുക .
  9. പൊക്കാളി നിലങ്ങളിൽ നെൽകൃഷിയും ചെമ്മീൻ കേട്ടും ഇടവിട്ടു നടത്തുന്നതുപോലെ പലതരം ചെമ്മീൻ മത്സ്യ വിളകൾ മാറി മാറി കൃഷി നടത്തുക.
  10. കഴിവതും പ്രാദേശികമായി കാണപ്പെടുന്ന ഇനം ചെമ്മിനുകളെ വളർത്തുക.
  11. തള്ള ചെമ്മിനെയോ ,ചെമ്മീൻ കുഞ്ഞുങ്ങളെയോ രോഗ ബാധിത പ്രദേശങ്ങളിൽ നിന്ന് കൊണ്ടുവരാതെയിരിക്കുക .
  12. കൃഷി സ്ഥലത്തെ വെള്ളത്തിന്റെയും മണ്ണിന്റെയും ഗുണനിലവാര പരിശോധനയും കാര്യക്ഷമമായി നടത്തുക .ചെമ്മീൻ കുളത്തിൽ നിന്ന് പുറന്തളപ്പെടുന്ന വെള്ളം സംസ്കരണ കുളങ്ങളിൽ കയറ്റി നിർത്തി മലിനീകരണ ശേഷി നീക്കിയ ശേഷം മാത്രം പുറത്തു വിടുക.
  13. പരിസരവാസികളുമായി സൌഹൃതം പുലർത്തുകയും തൊഴിലവസരങ്ങൾ നിഷേധിക്കതിരിക്കുകയും ചെയുക.ജനങ്ങളുടെ പൊതുവേ ഉപയോഗത്തിലിരിക്കുന്ന ജലവിഭവങ്ങൾ , സഞ്ചാര സൌകര്യങ്ങൾ , മറ്റു പ്രാദേശിക പൊതു താല്പര്യങ്ങൾ ,സാമൂഹ്യ സാമ്പത്തിക വ്യവസ്ഥകൾ തുടങ്ങിയവ നിലനിർത്താൻ സഹകരിക്കുക .
  14. സർവോപരി സർക്കാർ നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി മാത്രം കൃഷി ചെയ്യുക.ചെമ്മീൻ കൃഷിയിൽ വിദഗ്ദ്ധ പരിശീലനം ഉള്പടെയുള്ള സാങ്കേതിക സഹായത്തിനു ചെമ്മീൻ ഗവേഷണ സ്ഥാപനവുമായി ബെന്ധപെടവുന്നതാണ്