കേരളത്തിലെ അഴികളുടേയും പൊഴികളുടേയും പട്ടിക
കേരളത്തിൽ വലുതും ചെറുതുമായി 34 കായലുകൾ ഉണ്ട്. ഇവയിൽ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.
അഴിമുഖങ്ങൾ
തിരുത്തുകകായലിൽ നിന്ന് കടലിലേക്ക് സ്ഥിരമായുള്ള കവാടങ്ങളെ അഴിമുഖങ്ങളെന്നു പറയും
ക്രമസംഖ്യ | അഴിമുഖം | കായൽ/പുഴ | ജില്ല |
---|---|---|---|
1 | നീണ്ടകര | അഷ്ടമുടിക്കായൽ | കൊല്ലം |
2 | കൊച്ചി | വേമ്പനാട്ടുകായൽ | എറണാകുളം |
3 | കൊടുങ്ങല്ലൂർ | വേമ്പനാട്ടുകായൽ | എറണാകുളം, തൃശ്ശൂർ |
4 | ചേറ്റുവ | ചേറ്റുവ കായൽ | തൃശ്ശൂർ |
5 | അഴീക്കൽ | വളപട്ടണം പുഴ | കണ്ണൂർ |
പൊഴിമുഖങ്ങൾ
തിരുത്തുകകായലിൽ അല്ലെങ്കിൽ പുഴയിൽ നിന്ന് കടലിലേക്ക് താൽക്കാലികമായുള്ളവയെ പൊഴിമുഖങ്ങളെന്നും പറയുന്നു
ക്രമസംഖ്യ | പൊഴിമുഖം | കായൽ/പുഴ | ജില്ല |
---|---|---|---|
1 | പൂന്തുറ പൊഴി | കരമനയാർ | തിരുവനന്തപുരം |
2 | മുതലപ്പൊഴി (പൊഴിക്കര) | വാമനപുരം പുഴ | തിരുവനന്തപുരം |
3 | പരവൂർ - കാപ്പിൽ പൊഴി | ഇത്തിക്കരയാർ | കൊല്ലം |