കേപ് ക്രൂസെൻസ്റ്റേൺ യു.എസ്. സംസ്ഥാനമായ അലാസ്കയുടെ വടക്ക് പടിഞ്ഞാറൻ തീരത്ത് 67°07′41″N 163°44′43″W / 67.12806°N 163.74528°W / 67.12806; -163.74528 അക്ഷാംശ രേഖാംശങ്ങളിൽ കിവാലിന ഗ്രാമത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു മുനമ്പാണ്. തെക്ക് വശത്ത് കോട്ട്സെബ്യൂ ജലസന്ധിയുമായും പടിഞ്ഞാറ് ചുക്ചി കടലുമായും ഇത് അതിർത്തി പങ്കിടുന്നു, കൂടാതെ ബീച്ച് വരമ്പുകൾ, തോടുകൾ, നിരവധി കുളങ്ങൾ തടാകങ്ങൾ എന്നിവയുടെ ഒരു പരമ്പരയേയും ഇത് ഉൾക്കൊള്ളുന്നു. മുനമ്പിൻറെ മുഴുവൻ തീരവും മണൽത്തിട്ടകൾ, ചിറകൾ, ഇടുങ്ങിയ തീരപ്രദേശം എന്നിവ ഉൾക്കൊള്ളുന്നതാണ്. റഷ്യൻ പതാകയ്ക്ക് കീഴിൽ പ്രദേശം പര്യവേക്ഷണം ചെയ്ത ബാൾട്ടിക് ജർമ്മൻ പര്യവേക്ഷകനായിരുന്ന ആദം ജോഹാൻ വോൺ ക്രൂസെൻസ്റ്റേണിന്റെ പേരിലാണ് കേപ് ക്രൂസെൻസ്റ്റേൺ അറിയപ്പെടുന്നത്. 1978-ൽ ഈ പ്രദേശം കേപ് ക്രൂസെൻസ്റ്റേൺ ദേശീയ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു.

കോട്ട്സെബ്യൂ സൗണ്ടും കേപ് ക്രൂസെൻസ്റ്റേണും കാണിക്കുന്ന ഭൂപടം.
"https://ml.wikipedia.org/w/index.php?title=കേപ്_ക്രൂസെൻസ്റ്റേൺ&oldid=3944369" എന്ന താളിൽനിന്ന് ശേഖരിച്ചത്