പരിസ്ഥിതിക്ക് ദോഷം വരാത്ത ഒരു മത്സ്യകൃഷിരീതിയാണ് കേജ് കൾച്ചർ (Cage Culture). വളർത്തേണ്ട മത്സ്യങ്ങളെ കൂട്ടിനകത്താക്കി നിക്ഷേപിക്കുന്നതിനാൽ ഇത് ജലാശത്തിലെ സ്വാഭാവിക ആവാസവ്യവസ്തയ്ക്ക് കോട്ടം ഉണ്ടാക്കുന്നില്ല. വിയറ്റ്നാം, തായ്‌വാൻ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ ഈ കൃഷിരീതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.[1] ഇന്ത്യയിൽ വിഴിഞ്ഞത്ത് സമുദ്രത്തിൽ നടത്തിയ പരീക്ഷണകൃഷി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്[2]. കുമരകം പ്രാദേശിക ഗവേഷണകേന്ദ്രം ഇതിന് വേണ്ട സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട് അവകാശപ്പെടുന്നു.

Fish cages containing salmon in Loch Ailort, Scotland.

കൃഷിരീതി

തിരുത്തുക

ചതുരാകൃതിയിലുണ്ടാക്കിയ ഫ്രെയിമുകളുടെ നാലുവശവും കണ്ണിയകലം കുറഞ്ഞ വലകൊണ്ട് പൊതിഞ്ഞാണ് മീൻ വളർത്താനുള്ള കൂടുകളുണ്ടാക്കുന്നത്[3]. പ്ലാസ്റ്റിക് പൈപ്പുകളോ തടിയോ ഫ്രെയിമിനായി ഉപയോഗിക്കാം. സാധാരണ 2*1*2 മീറ്റർ നീളവും വീതിയും ആഴവുമുള്ള കൂടുകൾ തമ്മിൽ ബന്ധിച്ച് ജലാശയത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കമ്പുകൾ നാട്ടി കേജുകൾ കൂട്ടിക്കെട്ടുന്നത് ഒഴുകിപ്പോകുന്നതു തടയുന്നു. ഈ കൂടുകളിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു വളർത്താം. തീറ്റ കൂടുകളുടെ മേൽഭാഗത്തുള്ള വലയിലൂടെ അകത്തേക്കു നിക്ഷേപിക്കുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് മത്സ്യകുഞ്ഞുങ്ങൾക്ക് കൂടുതൽ വലർച്ച ഈ കൃഷിരീതിയിൽ ലഭിക്കുന്നു.

  1. http://www.metrovaartha.com/2011/03/28010828/fish-farming.html[പ്രവർത്തിക്കാത്ത കണ്ണി]
  2. മത്സ്യക്കൃഷി: വിഴിഞ്ഞം രാജ്യത്തിനു മാതൃക (മെട്രോ വാർത്ത)[പ്രവർത്തിക്കാത്ത കണ്ണി]
  3. "കരിമീനിനെ കൂടിൽ വളർത്താം (മാതൃഭൂമി കാർഷികം)". Archived from the original on 2011-08-22. Retrieved 2011-08-22.
"https://ml.wikipedia.org/w/index.php?title=കേജ്_കൾച്ചർ&oldid=3629220" എന്ന താളിൽനിന്ന് ശേഖരിച്ചത്