കെ. സോമപ്രസാദ്
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ് കെ. സോമപ്രസാദ്.[1] കേരള സർവകലാശാലാ മുൻ സിൻഡിക്കേറ്റ് അംഗമായിരുന്നു. 2016 ലെ രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം സ്ഥാനാർത്ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.[2]കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിിയംഗവും പട്ടിക ജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയുമാണ്.[3]
ജീവിതരേഖ
തിരുത്തുക1957 ൽ കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ടയിൽ കൊല്ലന്റെ കുറ്റിയിൽ കിഴക്കതിൽ വീട്ടിൽ ജനിച്ചു. പിതാവ്: കെ സി കറമ്പൻ. മാതാവ്: വെളുമ്പി. ശാസ്താംകോട്ട ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, ജെ എം എച്ച് എസ് ഭരണിക്കാവ്, ശാസ്താംകോട്ട ഡി.ബി. കോളേജ്, കൊല്ലം എസ്.എൻ. കോളേജ്, ലാ അക്കാദമിയിലുമായി വിദ്യാഭ്യാസം. എം.എസ്.സി, എൽ.എൽ.ബി. ബിരുദധാരിയാണ്. കൊല്ലം, ശാസ്താംകോട്ട കോടതികളിൽ അഭിഭാഷക വൃത്തിയിലേർപ്പെട്ടു.ഭാര്യ സുജാത മക്കൾ: ശ്രീലക്ഷ്മി, പാർവ്വതി, വിഷ്ണു .
രാഷ്ട്രീയ ജീവിതം
തിരുത്തുകഎസ് എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗമായിരുന്നു. കേരള സർവ്വകലാശാല സിൻഡിക്കേറ്റംഗം, കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, 1987-91 തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, സി ഐ ടി യു സംസ്ഥാന കൗൺസിൽ അംഗം, കേരള ലീഗൽ സർവ്വീസ് അതോറിറ്റിയംഗം, കേരള വാട്ടർ അതോറിറ്റിയംഗം, കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം എന്നീ പദവികളിൽ പ്രവർത്തിച്ചു. 2016 മുതൽ രാജ്യസഭാംഗമാണ്. സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം, പി കെ എസ് സംസ്ഥാന സെക്രട്ടറി, ഡി എസ് എം എം അഖിലേന്ത്യാ കമ്മിറ്റിയംഗം എന്നീ ചുമതലകൾ വഹിക്കുന്നു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുക2001ൽ നെടുവത്തൂർ അസംബ്ളിസീറ്റിൽ മത്സരിച്ചിരുന്നു. എഴുകോൺ നാരായണനോട് പരാജയപ്പെട്ടു. ശൂരനാട് ഡിവിഷനിൽനിന്നു മത്സരിച്ച് കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റായി.
കുടുംബം
തിരുത്തുകഭാര്യ : എം ആർ സുജാത മക്കൾ : എസ് പാർവ്വതി, ശ്രീലക്ഷ്മി , എസ് വിഷ്ണു[4]
അവലംബം
തിരുത്തുക- ↑ "Shri K. Somaprasad".
- ↑ http://www.mathrubhumi.com/news/kerala/rajyasabha-ldf-malayalam-news-1.918291
- ↑ "കെ സോമപ്രസാദ്". Archived from the original on 2021-05-07.
- ↑ "കെ സോമപ്രസാദ് എൽഡിഎഫ് രാജ്യസഭാ സ്ഥാനാർഥി". ദേശാഭിമാനി.