കെ. സുരേഷ് കുമാർ
കേരള കേഡറിലുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കെ. സുരേഷ് കുമാർ. കേരളത്തിലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയുടെ മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നൽകിയിരുന്നു. മൂന്നാർ ദൗത്യസംഘത്തലവനായിരുന്ന ഇദ്ദേഹത്തെ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സസ്‌പെന്റ് ചെയ്‌തു. മൂന്നാർ ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾ, വി.എസ്. പക്ഷപാതിയെന്ന വേർതിരിവ് ഇതെല്ലാം സി.പി.എം. ഔദ്യോഗികപക്ഷത്തിന് സുരേഷിനെ അനഭിമതനാക്കി[അവലംബം ആവശ്യമാണ്]. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരസ്യപ്രസ്താവന നടത്തിയതോടെ ഈ വിരോധം രൂക്ഷമായി സസ്പെന്ഷനിലേക്ക് എത്തി . പിന്നീട് സുരേഷിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ പുനപരിശോധനാ സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അംഗീകരിക്കുകയും അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തു[1].
അവലംബം
തിരുത്തുക- ↑ "K Suresh Kumar to be reinstated" (എച്ച്.റ്റി.എം.എല്.) (in ഇംഗ്ലീഷ്). മാതൃഭുമി.കോം. 06 Sep 2009. Retrieved 07 - സെപ്റ്റംബര്- 2009.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി]