കെ. ശിവകുമാർ
പയ്യന്നൂർ കോൽക്കളി കലാകാരനും കലാ സാംസ്കാരിക പ്രവർത്തകനുമാണ് കെ. ശിവകുമാർ. കോൽക്കളിയെ ജനകീയമാക്കുകയും വനിതകളെ ഉൾപ്പെടെ കോൽക്കളി അഭ്യസിപ്പിച്ച് ഈ ഗ്രാമീണ കലയെ കലാകേരളത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. ഫോക്ലോർ അക്കാദമി ഫെലോഷിപ്പ് ല ഭിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
തിരുത്തുകപയ്യന്നൂർ മഹാദേവ ഗ്രാമത്തിൽ 1967ൽ വി.കെ. കൃഷ്ണ പൊതുവാളിൻെറയും ഭാർഗവി അമ്മയുടെയും മകനായി ജനിച്ചു. മഹാദേവ ദേശായി വായനശാല, മഹാദേവ ഗ്രാമം കൾചറൽ മൂവ്മൻെറ്, പുരോഗമന കലാസാഹിത്യ സംഘം, പയ്യന്നൂർ പബ്ലിക് ലൈബ്രറി, മഹാദേവ ഗ്രാമം കോൽക്കളി സംഘം എന്നിവയിലൂടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻെറ ആദ്യ സെക്രട്ടറിയായിരുന്നു. 2014ൽ പയ്യന്നൂർ മഹാദേവ ഗ്രാമം കോൽക്കളി സംഘത്തിൻെറ രൂപവത്കരണത്തോടെ കോൽക്കളിയെ ജനകീയ വത്കരിക്കുന്നതിന് സാധിച്ചു. കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിൽപരം വേദികളിൽ കോൽക്കളി അവതരിപ്പിച്ചു. പയ്യന്നൂർ കോൽക്കളിയുടെ ചരിത്രത്തിൽ സ്ത്രീകളുടെ കോൽക്കളി ആദ്യമായി അരങ്ങിലെത്തിക്കുന്നത് ശിവകുമാറിൻെറ നേതൃത്വത്തിലാണ്. 2019 ഡിസംബറിൽ പയ്യന്നൂർ ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 220 കുട്ടികളെ പങ്കെടുപ്പിച്ചുള്ള കോൽക്കളി ഗിന്നസ് ബുക്കിൽ ഇടം നേടി.
കേരള ലൈവ് സ്റ്റോക് ഡിപ്പാർട്മെന്റിൽ ജീവനക്കാരനാണ്.[2]
അവലംബം
തിരുത്തുക- ↑ "പയ്യന്നൂർ കോൽക്കളിയെ ജനകീയമാക്കി; അംഗീകാര നിറവിൽ ശിവകുമാർ". മാധ്യമം. 21 July 2020. Retrieved 27 February 2021.
- ↑ https://www.poroppadnews.com/2020/07/blog-post_525.html[പ്രവർത്തിക്കാത്ത കണ്ണി]