കെ. വേലായുധൻ നായർ
പ്രസിദ്ധ മലയാള സാഹിത്യകാരനും വിദ്യാഭ്യാസവിദഗ്ദ്ധനുമായിരുന്നു കെ. വേലായുധൻ നായർ. തത്ത്വശാസ്‌ത്രം, മനഃശാസ്‌ത്രം, വിദ്യാഭ്യാസം, രാഷ്‌ട്രമീമാംസ എന്നീ വിഷയങ്ങളിൽ പതിനാലുഗ്രന്ഥങ്ങളും നിരവധി ലേഖനങ്ങളും വിവർത്തനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കമുള്ള അവാർഡുകൾ നേടിയിട്ടുണ്ട്. പ്രശസ്ത കവയിത്രി സുഗതകുമാരിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ.
ജനനം | 1928 തിരുവനന്തപുരം |
---|---|
മരണം | 2003 സെപ്റ്റംബർ 21 [1] തിരുവനന്തപുരം |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യൻ |
പങ്കാളി | സുഗതകുമാരി |
കുട്ടികൾ | ലക്ഷ്മീദേവി |
ജീവിതരേഖ
തിരുത്തുക1928-ൽ തിരുവനന്തപുരത്താണ് ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസം കൊല്ലം ക്രേവൻ ഇംഗ്ലീഷ് മിഡിൽ സ്‌കൂളിലും വഞ്ചിയൂർ എസ്.എം.വി. ഹൈസ്‌കൂളിലുമായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് തത്ത്വശാസ്‌ത്രം ഐച്ഛികവിഷയമായെടുത്ത് 1952-ൽ ഒന്നാംക്ലാസ്സിൽ ഒന്നാം റാങ്കോടുകൂടി എം.എ. ജയിച്ചു. ഏഴു വർഷത്തിലധികം കാലം കേരളകൗമുദിയുടെ സഹപത്രാധിപരായി പ്രവർത്തിച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ രണ്ടു വർഷം ലക്‌ച്ചററും മൂന്നുവർഷം ഇന്ത്യാഗവൺമെന്റ് സീനിയർ ഹുമാനിറ്റീസ് സ്‌കോളറുമായിരുന്നു. 1968-ൽ വൊക്കേഷണൽ സൈക്കോളജിയിൽ പി.എച്ച്.ഡി. കരസ്‌ഥമാക്കി. 1957 മുതൽ 1969 വരെ ഡൽഹിയിലെ കേന്ദ്രഗവൺമെന്റ് ഗൈഡൻസ് ബ്യൂറോയിൽ സൈക്കോളജിസ്‌റ്റ്, കൗൺസലർ എന്നീ നിലകളിലും എൻ.സി.ഇ.ആർ.ടി.യിൽ ലെക്‌ച്ചറർ ആയും സേവനമനുഷ്‌ഠിച്ചു. 1969-ൽ കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറായി ചേർന്നു. അസിസ്‌റ്റന്റ് ഡയറക്‌ടറായി 1988-ൽ വിരമിച്ചു. 2003 സെപ്റ്റംബർ 21-ന് ഇദ്ദേഹം മരണമടഞ്ഞു.
പ്രധാന കൃതികൾ
തിരുത്തുക- ഇന്ത്യൻ സ്വാതന്ത്ര്യസമരം നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ (പി.എ. വാര്യരുമായി ചേർന്നെഴുതിയത്)[2]
- ബ്രിട്ടീഷ് ഇന്ത്യയും സായുധസമരങ്ങളും, (പി.എ. വാര്യരുമായി ചേർന്നെഴുതിയത്)
- ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിന് ശേഷം
- തത്ത്വചിന്ത [3]
- അരവിന്ദദർശനം [4]
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി പുരസ്കാരം - അരവിന്ദദർശനം
- കെ. ദാമോദരൻ അവാർഡ് - ചിന്താദലം
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകകെ. വേലായുധൻ നായർ, പുഴ.കോം വെബ്‌സൈറ്റ് Archived 2012-10-09 at the Wayback Machine.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-03. Retrieved 2012-08-13.
- ↑ http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=6570[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-13.