സാമൂഹ്യപ്രവർത്തകനും പത്മശ്രീ ജേതാവുമായിരുന്നു കെ. വിശ്വനാഥൻ (8 ഫിബ്രവരി 1928 - 28 ഏപ്രിൽ 2014). ഗ്രാമീണ മേഖലയിൽ സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ട് മിത്രനികേതൻ എന്ന സ്‌കൂൾ രൂപീകരിച്ചു. ഗ്രാമീണ വിദ്യാഭ്യാസ മേഖലയിൽ നിരവധി നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു.

കെ. വിശ്വനാഥൻ
മിത്രനികേതൻ കെ. വിശ്വനാഥൻ
ജനനം(1928-02-08)ഫെബ്രുവരി 8, 1928
മരണം(2014-04-28)ഏപ്രിൽ 28, 2014
ദേശീയതഇന്ത്യൻ
തൊഴിൽസാമൂഹ്യപ്രവർത്തകൻ
ജീവിതപങ്കാളി(കൾ)സേതു വിശ്വനാഥൻ
കുട്ടികൾആശ
ബീന
ചിത്ര

ജീവിതരേഖ

തിരുത്തുക

വെള്ളനാട് മണ്ണാംവിള മഠത്തിൽ വീട്ടിൽ പി. കൃഷ്ണപ്പണിക്കരുടെയും ജി. കാർത്ത്യായനിയുടെയും മൂത്തമകനായി ജനിച്ചു. വിശ്വഭാരതി, ശാന്തിനികേതൻ യൂണിവേഴ്സിറ്റികളിൽ പഠനം പൂർത്തിയാക്കിയ ശേഷം തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പഠിക്കാൻ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പരിശീലനം നേടി. ഏഴ് വർഷക്കാലത്തെ വിദേശപഠനത്തിന് ശേഷം 1956 - ൽ തിരുവനന്തപുരത്തെ വെളളനാട്ട് മിത്രനികേതൻ സ്ഥാപിച്ചു. ഗ്രാമീണരുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക, ദാരിദ്യം ഇല്ലായ്മ ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ തുടങ്ങിയ സ്കൂളിൽ ആദിവാസി കുട്ടികളടക്കം 340 ഓളം കുട്ടികൾക്ക് അനൗപചാരിക വിദ്യാഭ്യാസം നൽകിയിരുന്നു.[1]

ഭാരത് കർഷക് സമാജ്, സി.എ.പി.എ.ആർ.ടി, ഒമ്പതാം പഞ്ചവത്സര പദ്ധതി വ്യവസായ വികസന സ്റ്റിയറിംഗ് കമ്മിറ്റി എന്നിവയുടെ ചെയർമാനായും, ഗവേണിംഗ് ഒഫ് ഫാർമേഴ്സ് ഫോറത്തിന്റെ വൈസ് ചെയർമാനായും പ്രവർത്തിച്ചു. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി വിദഗ്ദ്ധ സമിതി അംഗം, ഐ.സി.എ.ആർ സോണൽ കമ്മിറ്റി അംഗം തുടങ്ങി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിരവധി സ്ഥാപനങ്ങളിലും കമ്മിറ്റികളിലും സേവനമനുഷ്ഠിച്ചു. [2]

മിത്രനികേതൻ

തിരുത്തുക

മിത്രനികേതന് കീഴിൽ കൃഷിവിജ്ഞാന കേന്ദ്രം, ഓപ്പൺ യൂണിവേഴ്സിറ്റി സ്റ്റഡി സെന്റർ, പീപ്പിൾസ് കോളേജ് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ ആരംഭിച്ച് പ്രവർത്തിച്ചു. [3]

പുരസ്കാരങ്ങൾ

തിരുത്തുക
  • 2007- ൽ പത്മശ്രീ
  • സേവാരത്‌നം അവാർഡ്
  • കൃഷി വിഗ്യാൻ അവാർഡ്
  • ഹെൻട്രി ഡ്യൂറണ്ട് റെഡ് ക്രോസ് അവാർഡ്
  • കെ.പി. ഗോയങ്ക പുരസ്‌കാരം
  1. "പത്മശ്രീ മിത്രനികേതൻ വിശ്വനാഥൻ അന്തരിച്ചു". madhyamam. Archived from the original on 2014-05-01. Retrieved 28 ഏപ്രിൽ 2014.
  2. "മിത്രനികേതൻ കെ. വിശ്വനാഥൻ അന്തരിച്ചു". news.keralakaumudi.com. Retrieved 29 ഏപ്രിൽ 2014.
  3. "മിത്രനികേതൻ വിശ്വനാഥൻ അന്തരിച്ചു". news.keralakaumudi.com. Retrieved 28 ഏപ്രിൽ 2014.
"https://ml.wikipedia.org/w/index.php?title=കെ._വിശ്വനാഥൻ&oldid=3803246" എന്ന താളിൽനിന്ന് ശേഖരിച്ചത്