കെ. മൂസക്കുട്ടി
ഏഴാം കേരള നിയമ സഭയിലെ ബേപ്പൂർ നിന്നുള്ള നിയമസഭാ സാമാജികനായിരുന്നു കെ. മൂസക്കുട്ടി(ജനനം :1 ജൂലൈ 1938). സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
ജീവിതരേഖ
തിരുത്തുകകഞ്ഞായൻ കുട്ടിയുടെ മകനാണ്. ഇ.എസ്.എൽ.സി വരെ പഠിച്ചു. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.[1] 1998ൽ നടന്ന സി.പി.എം പാലക്കാട് സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.[2] പിന്നീട് സംഘടനാ രംഗത്ത് തിരിച്ചെത്തി. 2013 ജനുവരിയിൽ കാസർകോട് നടന്ന പന്ത്രണ്ടാം സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവായി.[3]
അവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/members/m438.htm
- ↑ സി.എ.എം. കരീം (07/21/2012). "പാർട്ടി വിട്ട പ്രമുഖർ സി.പി.എമ്മിലേക്ക്". മാധ്യമം. Archived from the original on 2012-07-24. Retrieved 18 മെയ് 2013.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "സി.ഐ.ടി.യു ഭാരവാഹികളെ പ്രഖ്യാപിച്ചു; ആനത്തലവട്ടം പ്രസിഡൻറ്, എളമരം കരീം ജന. സെക്രട്ടറി". മാധ്യമം. 01/14/2013. Archived from the original on 2013-01-29. Retrieved 18 മെയ് 2013.
{{cite news}}
: Check date values in:|accessdate=
and|date=
(help)