കെ. ബാബു (സി.പി.ഐ.എം.)

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(കെ. ബാബു (നെന്മാറ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ സി.പി.ഐ.(എം) നേതാവും നെന്മാറ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കെ. ബാബു[1]. എസ്‌.എഫ്‌.ഐ.യിൽ കൂടിയാണ് ബാബു തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്, പിന്നീട് ഡി.വൈ.എഫ്.ഐ.യിലും സജീവമായി. 1995 മുതൽ 2000 വരെ നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. 2000 മുതൽ 2005 വരെ നെന്മാറ ഡിവിഷനെ പ്രതിനിധീകരിച്ച് പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. 2005 മുതൽ 2010 വരെ നെന്മാറാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയന്റെ (സിഐടിയു) പാലക്കാട് ജില്ലാ കമ്മിറ്റി സെക്രട്ടറിയാണ് ബാബു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)യുടെ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, നെന്മാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കൊല്ലങ്കോട് ഏരിയ കമ്മിറ്റി സെക്രട്ടറിയായിരുന്നു.

കെ. ബാബു
കേരള നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിവി. ചെന്താമരാക്ഷൻ
മണ്ഡലംനെന്മാറ
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-05-02) 2 മേയ് 1964  (60 വയസ്സ്)
നെന്മാറ
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം
പങ്കാളിറോഷ എം.
കുട്ടികൾഒരു മകൻ
മാതാപിതാക്കൾ
  • കെ. കിട്ട (അച്ഛൻ)
  • ലക്ഷ്മി (അമ്മ)
വസതിപേഴുംപാറ
As of ജൂലൈ 13, 2020
ഉറവിടം: നിയമസഭ
  1. "Members - Kerala Legislature". Retrieved 8 November 2016.
"https://ml.wikipedia.org/w/index.php?title=കെ._ബാബു_(സി.പി.ഐ.എം.)&oldid=3552524" എന്ന താളിൽനിന്ന് ശേഖരിച്ചത്