കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു കെ. ജഗദമ്മ. സംസ്ഥാന സർക്കാരിന്റെ ഭരണരംഗത്തെ മികവിനു നൽകുന്ന വനിതാരത്‌ന റാണി ലക്ഷ്മിഭായി അവാർഡ് ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

വെളിയം പടിഞ്ഞാറ്റിൻകരയിലെ കർഷകകുടുംബമായ ഇടയിലഴികത്തുവീട്ടിൽ ജി.കുമാരന്റെയും മീനാക്ഷിയുടെയും മകളാണ്. ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തരബിരുദവും ബി.എഡും പാസായി. പെരിന്തൽമണ്ണ ഗവ. കോളേജിലും തലശ്ശേരി ബ്രണ്ണൻ കോളേജിലും സേവനമനുഷ്ഠിച്ചു. വെളിയം ടി.വി.ടി.എം. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രഥമാധ്യാപികയായി വിരമിച്ചു. 87-ൽ വെളിയം ഗ്രാമപ്പഞ്ചായത്തംഗം. അഞ്ചുവർഷം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്, രണ്ടേകാൽ വർഷം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.ഐ. ജില്ലാ കൗൺസിലംഗവും മഹിളാസംഘം ജില്ലാ വൈസ് പ്രസിഡന്റുമാണ്. ജില്ലാപഞ്ചായത്തിന്റെ സാരഥിയായിരിക്കെ രണ്ടുതവണ കൊല്ലം ജില്ലാപഞ്ചായത്തിനായിരുന്നു.[1]

  1. "പുരസ്‌കാര നിറവിൽ കെ.ജഗദമ്മ". Mar 5, 2018. Archived from the original on 2019-12-21. Retrieved Mar 14, 2018.
"https://ml.wikipedia.org/w/index.php?title=കെ._ജഗദമ്മ&oldid=3803228" എന്ന താളിൽനിന്ന് ശേഖരിച്ചത്