കാ‍ർട്ടൂണിസ്റ്റും മലയാള മാധ്യമ പ്രവർത്തകനുമാണ് കെ. ഉണ്ണിക്കൃഷ്ണൻ. സംസ്ഥാന സർക്കാരിന്റെ 2017ലെ കാർട്ടൂണിനുള്ള മാധ്യമ അവാർഡ് ലഭിച്ചിട്ടുണ്ട്.

കെ. ഉണ്ണിക്കൃഷ്ണൻ
കെ. ഉണ്ണിക്കൃഷ്ണൻ
ജനനം
കെ. ഉണ്ണിക്കൃഷ്ണൻ
ദേശീയതഇന്ത്യൻ
തൊഴിൽകാർട്ടൂണിസ്റ്റ്, മാധ്യമ പ്രവർത്തകൻ
അറിയപ്പെടുന്ന കൃതി
കാർട്ടൂൺ

ജീവിതരേഖ

തിരുത്തുക

1968-ൽ കോട്ടയം ജില്ലയിലെ പാലയിൽ ജനിച്ച അദ്ദേഹം ഇപ്പോൾ തൃപ്പൂണിത്തുറയിൽ താമസിച്ച് കലാപ്രവർത്തനത്തിൽ ഏർപ്പെടുന്നു. കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് പത്രപ്രവ‍ർത്തനത്തിൽ ഡിപ്ലോമ നേടി. മാതൃഭൂമി ദിനപത്രത്തിന്റെ കൊച്ചി യൂണിറ്റിലെ ചീഫ് സബ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു. [1]"മാതൃഭൂമി'യിൽ തിങ്കളാഴ്ചകളിലുള്ള പൊളി റ്റി ക്കൽ കാർട്ടൂൺ കൂടാതെ ഇംഗ്ലീഷ് ഓൺ ലൈൻ എഡിഷനിൽ "കാർട്ടൂൺ കോർണറിലും' വരയ്ക്കുന്നു. കാർട്ടൂൺ അക്കാദമി സംസ്ഥാന സെക്രട്ടറിയാണ്.

പ്രദർശനങ്ങൾ

തിരുത്തുക
 
കാർട്ടൂൺ അക്കാദമിയുടെ കൊല്ലത്ത് സംഘടിപ്പിച്ച കോവിഡിനെതിരെ കാർട്ടൂൺ മതിൽ എന്ന പരിപാടിയിൽ ഉണ്ണിക്കൃഷ്ണന്റെ രചന

സംസ്ഥാനത്തിനകത്തും പുറത്തും നിരവധി പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. 2017 ൽ ദർബാ‍ർ ഹാളിൽ 'കണ്ണിറുക്കി കാലം' എന്ന അറുപത് കാർട്ടൂണുകളുടെ പ്രദർനം നടത്തി. [2] കേരള സംസ്ഥാന രൂപീകരണത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ഇത്. ഡൽഹിയിലുൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ ഇവ പ്രദർശിപ്പിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക
  • സംസ്ഥാന സർക്കാരിന്റെ 2017ലെ കാർട്ടൂണിനുള്ള മാധ്യമ അവാർഡ്[3]
  • 2014ലെ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം
  • കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ ഓണറബിൾ മെൻഷൻ പുരസ്‌കാരം (2007, 2010, 2017,2018)[4][5]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-22. Retrieved 2020-05-22.
  2. https://www.newindianexpress.com/cities/kochi/2017/nov/06/portraying-keralas-history-through-cartoons-1693880.html
  3. https://www.mathrubhumi.com/news/kerala/kerala-media-award-2019-1.3891461
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-22. Retrieved 2020-05-22.
  5. https://www.lalithakala.org/sites/default/files/Press%20Release%201.pdf[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെ._ഉണ്ണിക്കൃഷ്ണൻ&oldid=3803211" എന്ന താളിൽനിന്ന് ശേഖരിച്ചത്