കെ. ഉണ്ണിക്കിടാവ്
പ്രമുഖ മലയാള ഭാഷാ പണ്ഡിതനും അധ്യാപകനുമായിരുന്നു ഡോ.കെ. ഉണ്ണിക്കിടാവ് (മരണം : 07 സെപ്റ്റംബർ 2014). മലയാളവും മിശ്ര ഭാഷകളും എന്ന കൃതിക്ക് 2003ൽ കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്‌മെന്റ് പുരസ്‌കാരം ലഭിച്ചു. തമിഴ് വ്യാകരണം സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തി.
ഡോ. കെ. ഉണ്ണിക്കിടാവ് | |
---|---|
ജനനം | ആഗസ്റ്റ് 20,1920 കൊയിലാണ്ടി, കോഴിക്കോട്, കേരളം |
മരണം | 2014 സെപ്റ്റംബർ 07 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അദ്ധ്യാപകൻ, മലയാള ഭാഷാ പണ്ഡിതൻ |
ജീവിതപങ്കാളി(കൾ) | ഡോ.വി.പത്മാവതി |
കുട്ടികൾ | ലക്ഷ്മി |
ജീവിതരേഖ
തിരുത്തുകകൊയിലാണ്ടി മേലൂർ സ്വദേശിയായ ഉണ്ണിക്കിടാവ്, പാലക്കാട് വിക്‌ടോറിയ കോളേജിലും മദ്രാസ് പ്രസിഡൻസി കോളേജിലും അധ്യാപകനായിരുന്നു. 'ചില ലീലാതിലക പ്രശ്‌നങ്ങൾ' എന്ന വിഷയത്തിൽ മദ്രാസ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി.
കൃതികൾ
തിരുത്തുക- മലയാളവും മിശ്ര ഭാഷകളും
- സംഘകാല കൃതികളിലെ തമിഴ് സംസ്‌കാരം
- പുനരവലോകനം
- മലയാള പരിണാമവാദ ചർച്ച
- സംഘകൃതികളിലെ തമിഴ് സംസ്കാരം
- ഭാഷാന്വേഷണം
- അക്ഷരകാണ്ഡം
- മലയാളം ദേശവും ഭാഷയും
- സംഘസാഹിത്യപഠനങ്ങൾ
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്‌മെന്റ് പുരസ്‌കാരം (2003)[1]
- ചെന്നൈയിലെ സാംസ്‌കാരിക സംഘടനയായ ദക്ഷിണയുടെ പ്രഥമ ഭാഷാചാര്യ പുരസ്‌കാരം(2008)
അവലംബം
തിരുത്തുക- ↑ "ഡോ. ഉണ്ണിക്കിടാവ് അന്തരിച്ചു". www.mathrubhumi.com. Archived from the original on 2014-09-07. Retrieved 8 സെപ്റ്റംബർ 2014.