കെ.വി. പ്രസാദ്
കേരളത്തിലെ എറണാകുളം ജില്ലയിൽ നിന്നുള്ള മൃദംഗവാദകനാണ് കെ.വി. പ്രസാദ്(ജനനം 4 മെയ് 1958)[1]. എം.എസ്. സുബ്ബലക്ഷ്മി, എം.എൽ. വസന്തകുമാരി, ഡി.കെ. പട്ടമ്മാൾ എന്നിവർക്കും ലാൽഗുഡി, എം.എ. ഗോപാലകൃഷ്ണൻ, ടി.എം. കൃഷ്ണ, ശെമ്മാങ്കുടി, ബാലമുരളീകൃഷ്ണ, യേശുദാസ് തുടങ്ങിയ പ്രശസ്ത സംഗീതജ്ഞന്മാരുടെ കച്ചേരികൾക്ക് മൃദംഗം വായിച്ചിട്ടുണ്ട്. എം.എസ്സിന്റെ സംഗീതവേദികളിലെ സ്ഥിരം താളസാന്നിധ്യമായിരുന്നു.
കെ.വി. പ്രസാദ് പ്രസാദ്കലൈമാമണി | |
---|---|
ജനനം | എറണാകുളം |
തൊഴിൽ(കൾ) | മൃദംഗവാദകൻ |
ഉപകരണ(ങ്ങൾ) | മൃദംഗം |
ജീവിതരേഖ
തിരുത്തുകതേവര സേക്രഡ്‌ഹാർട്ട് കോളേജിൽ നിന്നും പ്രീഡിഗ്രി-ഡിഗ്രി പാസായി. 1978-ൽ സസ്യശാസ്ത്രത്തിൽ ബിരുദം നേടി. എറണാകുളം നാരായണയ്യർ, പ്രൊഫ. പാറശ്ശാല രവി, സംഗീതകലാനിധി ഡോ. ടി.കെ. മൂർത്തി എന്നിവരായിരുന്നു ഗുരുക്കന്മാർ. സ്കൂൾ - കോളേജ് പഠനകാലത്തു സംസ്ഥാന യുവജനോത്സവങ്ങളിൽ 1971 മുതൽ 1978 വരെ തുടർച്ചയായി മൃദംഗവാദനത്തിൽ ഒന്നാം സമ്മാനംനേടി. കേരള സംഗീതനാടക അക്കാദമി അക്കാലത്ത് നടത്തിയ യൂത്ത്‌ഫെസ്റ്റിവലിലും സമ്മാനംനേടി. 1974-ൽ ആൾ ഇന്ത്യാ റേഡിയോ നടത്തിയ മൃദംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.[1] 1978-ൽ ഹവാനയിൽ നടന്ന വേൾഡ് യൂത്ത്‌ഫെസ്റ്റിവലിലും പങ്കെടുത്തു. ആകാശവാണി കോഴിക്കോട് നിലയത്തിലും 1984-ൽ ചെന്നൈ നിലയത്തിലും മൃദംഗകലാകാരനായി നിയമിതനായി. ന്യൂയോർക്ക് യു.എൻ. ജനറൽ അസംബ്ളിഹാളിൽ സുധാരഘുനാഥിന്റെ പാട്ടിന് മൃദംഗം വായിച്ചു. [2]
നിരവധി മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്രഗാനങ്ങൾക്ക് പശ്ചാത്തലത്തിൽ മൃദംഗം വായിച്ചിട്ടുണ്ട്. പ്രമദവനം, രാമകഥാഗാനലയം..., സൂര്യകിരീടം..., ഒരു മുറൈവന്ത്..., അംഗോപാംഗം... തുടങ്ങിയവയുടെ പശ്ചാത്തലത്തിലെ മൃദംഗം പ്രസാദിന്റേതാണ്.[3]
പുരസ്കാരങ്ങളും ബഹുമതികളും
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 http://sangeetnatak.gov.in/sna/citation_popup.php?id=561&at=1
- ↑ http://www.thehindu.com/features/friday-review/music/on-his-fingertips/article4834182.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-02. Retrieved 2016-10-02.