കെ.പി. വേലായുധൻ
കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം നേടിയ കേത്രാട്ടമെന്ന കലാരൂപത്തിന്റെ അവതാരകനാണ് എഴുമങ്ങാട് കളരിക്കപ്പറമ്പിൽ കെ.പി. വേലായുധൻ. പറയ സമുദായത്തിലെ കേത്രാട്ടമെന്ന കലാരൂപത്തിന് ജനകീയത നേടിക്കൊടുത്തതിനാണ് പുരസ്‌കാരം ലഭിച്ചത്.
കെ.പി. വേലായുധൻ | |
---|---|
ജനനം | കെ.പി. വേലായുധൻ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കേത്രാട്ടം കലാകാരൻ |
അറിയപ്പെടുന്നത് | കേത്രാട്ടം |
ജീവിതരേഖ
തിരുത്തുകഉത്സവങ്ങളിലും മറ്റും അധികമാരും ശ്രദ്ധിക്കപ്പെടാതെയുണ്ടായിരുന്ന പറയവേലയിലെ കേത്രാട്ടം കളിയെയാണ് വേലായുധന്റെ നേതൃത്വത്തിൽ പുതിയ തരത്തിലേക്ക് ചിട്ടപ്പെടുത്തിയത്. താളം, പാട്ട്, ചുവട്, ആട്ടം എന്നിവയൊക്കെ കൂട്ടിയിണക്കി ഏതരങ്ങിലും അവതരിപ്പിക്കാമെന്ന രൂപത്തിലേക്കാണ് കേത്രാട്ടത്തെ ചിട്ടപ്പെടുത്തിയത്. പതിനഞ്ച് വർഷത്തോളമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലും സർക്കാർ പരിപാടികളിലും കേത്രാട്ടമെന്ന കലാരൂപം അവതരിപ്പിക്കുന്നു.[1]
സർവീസ് സഹകരണബാങ്കിൽനിന്ന് വിരമിച്ചശേഷം ഈറ്റ, മുള എന്നിവകൊണ്ടുള്ള കരകൗശലരംഗത്തും നാടൻ കലാരംഗത്തും സജീവമാണ്. ഭാര്യ പി.എസ്. രാധാമണിയും കേത്രാട്ടം കലാകാരിയാണ്. വിനീത് രണദിവെ, വൃന്ദ എന്നിവർ മക്കളാണ്.
പുരസ്കാരങ്ങൾ
തിരുത്തുക- കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം (2018)
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-19. Retrieved 2020-07-19.