ബറോഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കേരളീയനായ ചിത്രകാരനാണ് കെ.പി. റജി(1972).

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിലെ ചന്തിരൂരിൽ ജനിച്ചു. വദോദരയിലെ എം.എസ്. സർവകലാശാലയിൽ നിന്ന് പെയിന്റിംഗിൽ ബിരുദാനന്തര ബിരുദം നേടി.

പ്രദർശനങ്ങൾ

തിരുത്തുക
  • ജോഗ് ജക്കാർത്ത ബിനാലെ
  • പ്ലാറ്റ്ഫോർമ റിവോൾവർ, ലിസ്ബൺ, പോർച്ചുഗൽ
  • സ്നോ, രഞ്ജിത്ത് ഹോസ്കോട്ട് ക്യൂറേറ്റ് ചെയ്തത്
  • ഹോർൺ പ്ലീസ് : നരേറ്റീവ്സ് ഇൻ കണ്ടംപററി ഇന്തയൻ ആർട്ട്, ബേൺ മ്യൂസിയം, സ്വിറ്റ്സർലാൻഡ്
  • ടോൾസ്റ്റോയ് ഫാം : ആർക്കൈവ് ഓഫ് യുട്ടോപിയ, ഗായത്രി സിൻഹ ക്യൂറേറ്റ് ചെയ്ത പ്രദർശനം
  • റൂട്ട്സ് ഇൻ ദ എയർ, ബ്രാഞ്ചസ് ബിലോ : മോഡേൺ & കണ്ടംപററി ആർട്ട് ഫ്രം ഇൻഡ്യ, സാൻജോസ് ;
  • CIGE 2009, ചൈന

പത്ത് അടി ഉയരവും പതിനഞ്ച് അടി നീളവുമുള്ള കാൻവാസിൽ എണ്ണച്ചായത്തിൽ തീർത്ത 'തൂമ്പിങ്കൽ ചാത്തൻ' എന്ന ചിത്രമാണ് പെപ്പർ ഹൗസിൽ റെജി പ്രദർശിപ്പിച്ചിരുന്നത്.[1] പുലയ വിഭാഗത്തിലെ കൃഷിപ്പണിക്കാരൻ തൂമ്പിങ്കൽ ചാത്തന്റെ പ്രാദേശിക പുരാവൃത്തത്തെ ആധാരമാക്കിയുള്ളതാണ് ഈ രചന. സവർണ കുടുംബത്തിലെ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ തൂമ്പിങ്കൽ ചാത്തനെന്ന പുലയ യുവാവിനെ കൊലപ്പെടുത്തി പാടത്തെ മടയിൽ സ്ഥാപിച്ചുവെന്നുള്ള കഥയാണ് ഈ ചിത്രത്തിന്റെ കേന്ദ്രം.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • യുവ കലാകാരന്മാർക്കുള്ള സംസ്കൃതി പുരസ്‌കാരം
  1. "റെജിയുടെ 'തൂമ്പിങ്കൽ ചാത്തൻ', കലകൾക്കിടയിലെ കേരള രൂപം". മാതൃഭൂമി. 17 Dec 2012. Retrieved 13 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-13. Retrieved 2013-03-13.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കെ.പി._റെജി&oldid=3803330" എന്ന താളിൽനിന്ന് ശേഖരിച്ചത്