കെ.ടി. ശങ്കരൻ (ജനനം 25 ഡിസംബർ 1954) കേരളാ ഹൈക്കോടതിയിലെ ന്യായാധിപനാണ്. പാലക്കാട് ജില്ലയിൽ പട്ടാമ്പിക്കടുത്തുള്ള തലക്കശ്ശേരിയിൽ ജനിച്ച കെ.ടി. ശങ്കരൻ കുമരനെല്ലൂർ ഗവ. ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സെന്റ് തോമസ് കോളേജ് തൃശൂർ, ശ്രീകൃഷ്ണാ കോളേജ് ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം കർണ്ണാടകയിലെ കൂർഗിൽ ഉള്ള സരസ്വതി ലോ കോളേജിൽ നിയമപഠനം പൂർത്തിയാക്കി. 1979-ൽ അഡ്വക്കറ്റ് ആയി എൻ‌റോൾ ചെയ്തു. 1979ൽ പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയിൽ പ്രാക്ടീസ് ചെയ്തു തുടങ്ങി. 1982-ൽ കേരള ഹൈക്കോടതിയിലേക്കു മാറി. 2005 ഫെബ്രുവരി 2-ാം തിയതി കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജ് ആയും, 2006 നവംബർ 22-ാം തിയതി പെർമനന്റ് ജഡ്ജ് ആയും നിയമിതനായി.

കെ.ടി. ശങ്കരൻ
ജസ്റ്റിസ് കെ.ടി. ശങ്കരൻ
ഹൈക്കോടതി ന്യായാധിപൻ
പദവിയിൽ
ഓഫീസിൽ
ഫെബ്രുവരി, 2005

ഇന്നത്തെ രീതിയിലുള്ള മാധ്യമദൃശ്യങ്ങൾ കുട്ടികളുടെ സ്വഭാവരൂപീകരണത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും, സമൂഹത്തിൽ പരസ്പര വിദ്വേഷത്തിന്റെ കനലുകൾ എരിയുന്നതോടൊപ്പം തിന്മകൾ നിറയുകയാണെന്നും പയ്യന്നൂർ സബ് കോടതിയിൽ ഗാന്ധി പ്രതിമയുടെ അനാവരണം നിർവഹിക്കുന്ന വേളയിൽ ജസ്റ്റിസ് കെ.ടി. ശങ്കരൻ അഭിപ്രായം പ്രകടിപ്പിച്ചു. [1]

  1. "തിന്മകൾ നിറയുന്ന കാലം". Archived from the original on 2013-02-11. Retrieved 2013-08-04.
"https://ml.wikipedia.org/w/index.php?title=കെ.ടി._ശങ്കരൻ&oldid=3629082" എന്ന താളിൽനിന്ന് ശേഖരിച്ചത്