കെ.ടി. രാമവർമ്മ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കെ.ടി. രാമവർമ്മ(1931-1993) കൊച്ചി രാജകുടുംബാംഗമായി 1931 നവംബർ 14ന് തൃപ്പൂണിത്തുറയിൽ ജനിച്ചു. അച്ഛൻ: തിരുവില്ലക്കാട്ട് മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാട്. അമ്മ: കനകം തമ്പുരാൻ. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂളിലെ വിദ്യഭ്യാസത്തിന് ശേഷം മഹാരാജാസ് കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടി. ലഖ്നൗ സർവ്വകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും ഭൗതിക രസതന്ത്രത്തിൽ ഡോക്ട്രേറ്റും നേടി. 1957 ൽ ഇംഗ്ലണ്ടിലെ റെഡീങ്ങ് സർവ്വകലാശാലയിൽ ഉപരിഗവേഷണം നടത്തി. തുടർന്ന് സ്പെയിനിലെ മാഡ്രിഡിലും. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നിവയ്ക്ക് പുറമേ ഹിന്ദിയും സ്പാനിഷും വശത്താക്കി. 1960ൽ നാട്ടിൽ തിരിച്ചെത്തി അദ്ധ്യാപന ജോലിയിൽ പ്രവേശിച്ചു. എർണാകുളം സെന്റ് ആൽബർട്ട് കോളേജിലും തേവര സേക്രഡ് ഹാർട് കോളേജിലും ജോലി ചെയ്തു. തിരുവല്ല പാലിയക്കര കൊട്ടാരത്തിലെ മനോരമ തമ്പുരാട്ടിയെ 1963ൽ വിവാഹം ചെയ്തു. 1968 ൽ കാലിക്കറ്റ് സർവ്വകലാശാലയുടെ തുടക്കം മുതൽ രസതന്ത്രവിഭാഗത്തിൽ ജോലിചെയ്തു. 1991ൽ വകുപ്പു തലവനായി വിരമിച്ചു. 1984 ൽ ചുമ്മാർ അവാർഡ്, 1986 ൽ പുത്തേഴൻ അവാർഡ്, 1993ൽ പി.കെ പരമേശ്വരൻനായർ അവാർഡ് എന്നിവയ്ക്ക് അർഹനായി. 1993 ആസസ്റ്റ് 27ആം തിയ്യതി അന്തരിച്ചു.
കൃതികൾ
തിരുത്തുക- സഞ്ചാര സാഹിത്യം - കാളപ്പോരിന്റെ നാട്ടിൽ (1970),ബ്രിട്ടനിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി(1980)
- ശാസ്ത്രസാഹിത്യം - അകാർബണിക രസതന്ത്രം
- നോവലുകൾ - വരൂ,വരൂ ചെറുശ്ശേരി(1975), തങ്കം തമ്പുരാട്ടി(1979)
- ചെറുകഥാസമാഹാരം - ആനകളും ഒരു കിഴവിയും(1981)
- ജീവചരിത്രങ്ങൾ - അമ്മന്നൂർ ചാച്ചുചാക്യാർ (1981), കൈരളീവിധേയൻ രാമവർമ്മ അപ്പൻതമ്പുരാൻ (1983), കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1992)
- ചിത്രകല - ചിത്രങ്ങളുടെ കല(1979), ചിത്രകല നൂറ്റണ്ടുകളിലൂടെ (2000), ചിത്രകല പ്രസ്ഥാനങ്ങളിലൂടെ (2006)
- സാഹിത്യപഠനം - കാമപൂജ(1985)
- അനുഭവ കഥ - സീതയുടെ കഥ(1990), അരപ്പിരി മുക്കാപ്പിരി(പുസ്തകരൂപത്തിൽ വന്നിട്ടില്ല)
- തർജ്ജമ - Capital(മൂലധനം-തോപ്പിൽ ഭാസി)-ഇംഗ്ലീഷിലേക്ക് (1979), ടി.കെ. കൃഷ്ണമേനോന്റെ സ്മരണകൾ - ഇംഗ്ലീഷിൽ നിന്ന് (2011)