ബാബുരാജ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ബാബുരാജ് (വിവക്ഷകൾ) എന്ന താൾ കാണുക. ബാബുരാജ് (വിവക്ഷകൾ)

മലയാള സാഹിത്യകാരനാണ് കെ.ടി. ബാബുരാജ്. ചെറുകഥകളും ബാല സാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്. 2016 ലെ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 'സാമൂഹ്യ പാഠം' എന്ന കൃതിക്ക് ലഭിച്ചു.[1]

കെ.ടി. ബാബുരാജ്
കെ.ടി. ബാബുരാജ്
കെ.ടി. ബാബുരാജ്
ദേശീയതഭാരതീയൻ
വിഷയംചെറുകഥ

ജീവിതരേഖ തിരുത്തുക

കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് ജനനം.അച്ഛൻ കെ.നാരായണൻ, അമ്മ ടി.കാർത്ത്യായനി. ‘അദൃശ്യനായ കോമാളി’ എന്ന കഥയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഇതേ പേരിൽ ആദ്യകഥാസമാഹാരം പുറത്തിറങ്ങി. ‘കൂട്ടം’ എന്ന സാംസ്കാരിക സംഘടനയുടെ ഭാരവാഹിയാണ്. പ്രൊഫഷണൽ ഫോട്ടൊഗ്രാഫറായും കണ്ണൂർ ആകാശവാണിയിൽ പ്രോഗ്രാം കോമ്പിയറായും പ്രാദേശിക ചാനലുകളിൽ അവതാരകനായും പ്രവർത്തിക്കുന്നു.

പ്രധാന കൃതികൾ തിരുത്തുക

 • അദൃശ്യനായ കോമാളി
 • ബിനാമി
 • തീ അണയുന്നില്ല
 • മഴ നനഞ്ഞ ശലഭം
 • പുളി മധുരം
 • സാമൂഹ്യ പാഠം
 • ദൈവമുഖങ്ങൾ
 • ജീവിതത്തോട് ചേർത്തുവെച്ച ചില കാര്യങ്ങൾ

പുരസ്കാരങ്ങൾ തിരുത്തുക

 • കേരള സാഹിത്യ അക്കാദമി പുരസ്കാരം
 • അബുദാബി ശക്തി അവാർഡ്
 • ഏസ്.ബി.ടി.എമ്പ്ലോയിസ് യൂണിയൻ അവാർഡ്
 • മലയാളം ഭാഷപാഠശാലയുടെ ഭാഷാപുരസ്കാരം

അവലംബം തിരുത്തുക

 1. ., . (Feb 21, 2018). "പാറക്കടവിനും ടി.ഡി രാമകൃഷ്ണനും കേരള സാഹിത്യ അക്കാദമി അവാർഡ്". Retrieved Feb 25, 2018. {{cite news}}: |last= has numeric name (help)
"https://ml.wikipedia.org/w/index.php?title=കെ.ടി._ബാബുരാജ്&oldid=3258720" എന്ന താളിൽനിന്ന് ശേഖരിച്ചത്