സോവിയറ്റ് യൂണിയന്റെ ചാര സംഘടനയായിരുന്നു കെ.ജി.ബി. Russian: Комитет государственной безопасности (Komitet gosudarstvennoy bezopasnosti അഥവാ Committee for State Security) എന്നതിന്റെ ചുരുക്കെഴുത്ത്. 1954 മുതൽ 1991 വരെയായിരുന്നു പ്രവർത്തന കാലം.

കെ ജി ബി യുടെ ചിഹ്നം

74 വർഷത്തെ കാലയളവിൽ പല പേരുകളിലും അറിയപ്പെട്ടെങ്കിലും അവസാനമായി സ്വീകരിച്ച കെ.ജി.ബി. എന്ന പേരിലാണ് ഈ രഹസ്യാന്വോഷണ ഏജൻസി അറിയപ്പെട്ടത്. പ്രതാപകാലത്ത് ലോകത്തിലെ ഏറ്റവും മികച്ച രഹസ്യ ശേഖരണ എജൻസിയായിരുന്നു ഇത്. സോവിയറ്റ്‌ യൂണിയനെ ലോകോത്തര ശക്തിയായി ഉയർത്തുന്നതിലും കെ.ജി.ബി ക്ക് നിർണായക പങ്കുണ്ട്.

"https://ml.wikipedia.org/w/index.php?title=കെ.ജി.ബി.&oldid=1713277" എന്ന താളിൽനിന്ന് ശേഖരിച്ചത്