കെ.കെ. ജയേഷ്
ചിത്രകലയിൽ കേന്ദ്ര ലളിതകലാ അക്കാദമിയുടെ ദേശീയ പുരസ്കാരവും (ഭാരത സർക്കാർ, സാംസ്കാരിക വകുപ്പ്) കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരങ്ങളും (നാല് തവണ) നേടിയ പ്രശസ്ത ഇന്ത്യൻ ചിത്രകാരനാണ് ജയേഷ് കെ .കെ (ജനനം : 1990 നവംബർ 28)
ജയേഷ് കെ.കെ. (ജയേഷ് ബർസാത്തി) | |
---|---|
ജനനം | കൊയിലാണ്ടി , കോഴിക്കോട്, കേരളം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചിത്രകാരൻ |
ജീവിതപങ്കാളി(കൾ) | കീർത്തന പി |
ജീവിതരേഖ
തിരുത്തുകകുറുന്താൽ താഴെ കുനി കുമാരൻറെയും കമലയുടേയും മൂന്നാമത്തെ പുത്രനായി 1990 നവംബർ 28 -നു കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ജനനം. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ചിത്രകലാ വിഭാഗത്തിൽ ഗസ്റ്റ് ലെക്ചറർ ആയി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഇപ്പോൾ പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഗവഃ ഹൈസ്കൂളിൽ ചിത്രകലാ അദ്ധ്യാപകൻ . താമസവും കലാപ്രവർത്തനങ്ങളും എറണാകുളം ജില്ലയിലെ കാലടിക്കടുത്ത് ഒക്കലിൽ.
വിദ്യാഭ്യാസം
തിരുത്തുകകോഴിക്കോട് ജില്ലയിലെ ഊട്ടേരി എൽ.പി സ്കൂൾ, ഊരള്ളൂർ എം.യു.പി സ്കൂൾ, അരിക്കുളം കെ.പി.എം.എസ്.എം ഹൈസ്കൂൾ, നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും ചിത്രകലയിൽ ഒന്നാം റാങ്കോടെ ബിരുദം .തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്നും ചിത്രകലയിൽ ബിരുദാനന്തര ബിരുദം. ബംഗാളിലെ പ്രസിദ്ധമായ വിശ്വഭാരതി സർവ്വകലാശാലയിൽ നിന്നും പ്രിൻ്റ് മേക്കിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കി.യു.ജി.സി നെറ്റ് യോഗ്യത നേടിയിട്ടുണ്ട്. നിലവിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവേഷകനാണ്.
പുരസ്കാരങ്ങൾ
തിരുത്തുക- കേരള ലളിതകലാ അക്കാദമി സംസ്ഥാന പുരസ്കാരം - 2021 (സാംസ്കാരിക വകുപ്പ്, കേരള സർക്കാർ)
- ഓൾ ഇന്ത്യാ ആർട്ട് ഗ്രാൻറ്- 2022 (പ്രഫുല്ല ധനുഷ്കർ ആർട്ട് ഫൌണ്ടേഷൻ, മുംബൈ)
- ഓൾ ഇന്ത്യാ സർട്ടിഫിക്കറ്റ് അവാർഡ് -2021 (പ്രഫുല്ല ധനുഷ്കർ ആർട്ട് ഫൌണ്ടേഷൻ, മുംബൈ)
- ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്-2021 (The record for carving out the maximum number of portraits of freedom fighters on wooden blocks)
- ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്-2021 (The record for carving out the maximum number of portraits of freedom fighters on wooden blocks)
- കേന്ദ്ര ലളിതകലാ അക്കാദമി ദേശീയ പുരസ്കാരം - 2019 (സാംസ്കാരിക വകുപ്പ്, ഭാരത സർക്കാർ)
- കേരള ലളിതകലാ അക്കാദമി സംസ്ഥാന പുരസ്കാരം - 2019 (സാംസ്കാരിക വകുപ്പ്, കേരള സർക്കാർ)
- പ്രഫുല്ല ധനുഷ്കർ ആർട്ട് ഫൌണ്ടേഷൻ,മുംബൈ ദേശീയ പുരസ്കാരം -2019 (സിൽവർ മെഡൽ)
- റോയൽ ഇന്ത്യൻ അക്കാദമി ഓഫ് ആർട്ട് & കൾച്ചർ,ദേശീയ പുരസ്കാരം- 2019 (എസ്.എച്ച് റാസാ നാഷണൽഗോൾഡ് മെഡൽ)
- ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രതിഭാ പുരസ്കാരം - 2019
- സാംസ്കാരിക വകുപ്പ്, കേരള സർക്കാർ - വജ്രജൂബിലി ഫെല്ലോഷിപ്പ് – 2019
- കേരള ലളിതകലാ അക്കാദമി സംസ്ഥാന പുരസ്കാരം -2018 (Honourable Mention) (സാംസ്കാരിക വകുപ്പ്, കേരള സർക്കാർ)
- പ്രഫുല്ല ധനുഷ്കർ ആർട്ട് ഫൌണ്ടേഷൻ കൊച്ചി സിറ്റി അവാർഡ്- 2018
- ആർട്ട് മെസ്ട്രോ ഇന്റർനാഷണൽ സ്പെഷ്യൽ ജൂറി അവാർഡ്- 2017 (World Wide art Movement)
- പ്രഫുല്ല ധനുഷ്കർ ആർട്ട് ഫൌണ്ടേഷൻ സൗത്ത്സോൺ ബ്രോൺസ് മെഡൽ അവാർഡ് -2017
- കേരള ലളിതകലാ അക്കാദമി സംസ്ഥാന പുരസ്കാരം -2014 (സാംസ്കാരിക വകുപ്പ്, കേരള സർക്കാർ
- ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല യൂണിയൻ യുവപ്രതിഭാ പുരസ്കാരം – 2015
- കേരള ലളിതകലാ അക്കാദമി സ്കോളർഷിപ്പ് -2015 (സാംസ്കാരിക വകുപ്പ്, കേരള സർക്കാർ)
- അംബേദ്‌കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ് - 2014
- കേരള സർക്കാർ, വിദ്യാഭ്യാസ വകുപ്പ് നർച്ചർ സ്കോളർഷിപ്പ്- 2014
പുരസ്കാരങ്ങൾ -സവിശേഷതകൾ
തിരുത്തുക- കേന്ദ്ര ലളിതകലാ അക്കാദമിയുടെ ദേശീയ പുരസ്കാരവും കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാനപുരസ്കാരവും ഒരേ വർഷത്തിൽ തന്നെ (2019)ഒരേ ചിത്രത്തിന്(UNIDENTIFIED INVASIONS) ലഭിച്ചു.ഇതേ ചിത്രം തന്നെ 2019 ലെ പ്രഫുല്ല ഫൌണ്ടേഷൻ നാഷണൽ സിൽവർ മെഡൽ അവാർഡും നേടി
- 2019-ൽ കേന്ദ്ര ലളിത കലാ അക്കാദമിയുടേതുൾപ്പെടെ മൂന്ന് ദേശീയപുരസ്കാരങ്ങൾ നേടി.
- പ്രഫുല്ല ഫൌണ്ടേഷൻറെ നാല് പുരസ്കാരങ്ങൾ ഇതിനോടകം നേടിയിട്ടുണ്ട്
- 2014, 2018,2019,2021 എന്നീ വർഷങ്ങളിലായി നാല് തവണ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാനപുരസ്കാരം നേടി.