കെ.കെ. ജയചന്ദ്രൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ് കെ.കെ. ജയചന്ദ്രൻ. മൂന്നു തവണ ഉടുമ്പൻചോലയിൽനിന്ന് നിയമസഭയിലെത്തിയ ഇദ്ദേഹം സി. പി. ഐ. എം. സംസ്ഥാന കമ്മിറ്റിയംഗവും[2] ഇടുക്കി ജില്ലാ സെക്രട്ടറിയുമാണ്.
കെ.കെ. ജയചന്ദ്രൻ | |
---|---|
പതിനൊന്ന്, പന്ത്രണ്ട് ,പതിമൂന്ന് കേരള നിയമസഭകളിലെ അംഗം | |
മണ്ഡലം | ഉടുമ്പൻചോല |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] | ഡിസംബർ 20, 1951
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) |
ജീവിതരേഖ
തിരുത്തുകഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ കുന്നത്ത് കൃഷ്ണൻ-ജാനകി ദമ്പതികളുടെ മകനായി 1951 ഡിസംബർ 20നാണ് ജനിച്ചത്. കെഎസ്വൈഎഫിലൂടെ പൊതുരംഗത്ത് സജീവമായി. 1970-ൽ സി.പി.ഐ.എം. പാർട്ടി അംഗമായി. നിരവധി കർഷക-തോട്ടം തൊഴിലാളി സമരങ്ങളിലും ഭൂസമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തൊഴിലാളി സമരങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് 72ലും 78ലും കൊടിയ മർദനമേറ്റു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2011 | ഉടുമ്പൻചോല നിയമസഭാമണ്ഡലം | കെ.കെ. ജയചന്ദ്രൻ | സി.പി.ഐ.എം. എൽ.ഡി.എഫ്. | മാത്യു സ്റ്റീഫൻ | കേരള കോൺഗ്രസ് (ജേക്കബ്-യു.ഡി.എഫ്) |
2006 | ഉടുമ്പൻചോല നിയമസഭാമണ്ഡലം | കെ.കെ. ജയചന്ദ്രൻ | സി.പി.ഐ.എം. എൽ.ഡി.എഫ്. | ഇബ്രാഹിം കുട്ടി കല്ലാർ | ഡി.ഐ.സി - കെ (യു.ഡി.എഫ്) |
2001 | ഉടുമ്പൻചോല നിയമസഭാമണ്ഡലം | കെ.കെ. ജയചന്ദ്രൻ | സി.പി.ഐ.എം. എൽ.ഡി.എഫ്. | ജോസി സെബാസ്റ്റ്യൻ | കോൺഗ്രസ് - ഐ (യു.ഡി.എഫ്) |
അധികാരങ്ങൾ
തിരുത്തുക- 2015 ജനുവരിയിൽ സി.പി.ഐ.എം. ഇടുക്കി ജില്ലാ സെക്രട്ടറിയായി. [3]
- നിലവിൽ ഐ.കെ.എം.ലെ (ഇൻഫർമേഷൻ കേരള മിഷൻ) ഇഎഫ്@ഐടി എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആണ്. ഐ.ടി മേഖലയിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയിട്ടുള്ള നേതാവാണ്.
- സംസ്ഥാനകമ്മിറ്റിയംഗം, സെറിഫെഡ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
- സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റ്. [4][5]
- 2012 മുതൽ 16 മാസം സി. പി. ഐ. എം. ഇടുക്കി ജില്ലാ സെക്രട്ടറിയായി താൽക്കാലിക ചുമതല വഹിച്ചിരുന്നു. വിവാദപ്രസംഗത്തെത്തുടർന്ന് എം.എം. മണിയെ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറ്റിനിർത്തിയപ്പോഴാണ്. .
- 1995-ൽ സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയായി തൊടുപുഴസമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ഹൃദ്രോഗബാധയെത്തുടർന്ന് ഒന്നരവർഷത്തിനുശേഷം സ്ഥാനം ഒഴിഞ്ഞു.
- 1989 മുതൽ 95 വരെ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി
- 1982-ൽ സി.പി.ഐ.എം. ജില്ലാ കമ്മിറ്റിയംഗം, തുടർന്ന് സെക്രട്ടറിയറ്റംഗം.
- 1980 മുതൽ രാജാക്കാട് ഏരിയ സെക്രട്ടറി, ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്
- 1975-ൽ ദേവികുളം താലൂക്ക് ജോയിന്റ് സെക്രട്ടറിയായി ഒളിവിൽ പ്രവർത്തിച്ചു.
- 1973-ൽ സി.പി.ഐ.എം. അടിമാലി ലോക്കൽ സെക്രട്ടറി.
- 1972-ൽ കെഎസ്വൈഎഫ് ദേവികുളം താലൂക്ക് സെക്രട്ടറിയും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായി.
കുടുംബം
തിരുത്തുകകുഞ്ചിത്തണ്ണിയിലാണ് താമസം. ഭാര്യ: ശ്രീദേവി. മക്കൾ:അനന്തു,നീതു.
അവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/members/jayachandrankk.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-12. Retrieved 2012-06-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-17. Retrieved 2015-01-26.
- ↑ "ldfkeralam.org". Archived from the original on 2016-03-05. Retrieved 2011-05-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-02. Retrieved 2011-05-07.
- ↑ http://www.deshabhimani.com/newscontent.php?id=165146