കെ.കെ. ചന്ദ്രൻ
മലയാള ചലച്ചിത്ര - ഡോക്യുമെന്ററി സംവിധായകനായിരുന്നു കെ.കെ. ചന്ദ്രൻ (മരണം : 25 മാർച്ച് 2014). നിരവധി ഡോക്യുമെന്ററികളും സിനിമകളും സീരിയലുകളും സംവിധാനം ചെയ്തു.
ജീവിതരേഖ
തിരുത്തുകവട്ടണാത്ര കാളിയൻ കൃഷ്ണനെഴുത്തച്ഛന്റെ മകനാണ്. പാലക്കാട് വിക്ടോറിയ കോളേജിൽ പഠിച്ചു. പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽനിന്ന് തിരക്കഥയിലും സംവിധാനത്തിലും സ്വർണ്ണമെഡലോടെ വിജയിച്ചു. 1978ൽ 'ആശ്രമം' എന്ന സിനിമ ചെയ്തുകൊണ്ടാണ് സംവിധാനരംഗത്തെത്തി. അദ്ദേഹത്തിന്റെ സൈലന്റ്വാലി എന്ന ഡോക്യുമെന്ററി നിരവധി വിദേശ മേളകളിൽ പ്രദർശിപ്പിച്ചിരുന്നു. സിനിമ - ടെലിവിഷൻ പഠനകേന്ദ്രമായ സതേൺ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ മേധാവിയായി പ്രവർത്തിച്ചു. വെനീസ് ഫിലിം ഫെസ്റ്റിവലിലും ഇന്ത്യൻ പനോരമയിലും 'കുടമാളൂർ' എന്ന ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദൂരദർശനുവേണ്ടി കഥാന്തരം, മായാമാനസം, അനർഘം എന്നീ ടെലിസീരിയലുകൾ സംവിധാനം ചെയ്തു. [1]
കൃതികൾ
തിരുത്തുക- 'സിനിമ എങ്ങനെ ഉണ്ടാകുന്നു'
ഡോക്യുമെന്ററികൾ
തിരുത്തുക- 'വനഭൂമിയിലൂടെ' (കേരളത്തിലെ വനങ്ങളെപ്പറ്റി ദൂരദർശനുവേണ്ടി ചെയ്തത്)
- 'പമ്പയൊഴുകുന്ന ഭൂമി'
- 'കുടമാളൂർ' (കുടമാളൂർ കരുണാകരനാശാനെപ്പറ്റി ചെയ്തത് )
- 'ഫോക്ക് ആർട്‌സ് ഓഫ് കേരള' (കേരളത്തിലെ നാടൻ കലാരൂപങ്ങളെക്കുറിച്ച് )
- 'പോർട്രെയ്റ്റ് ഓഫ് എ ഫിലിം ഡയറക്ടർ'(അടൂർ ഗോപാലകൃഷ്ണനെക്കുറിച്ച് )
- 'ചുട്ടി' (കഥകളിയെക്കുറിച്ച് )
പുരസ്കാരങ്ങൾ
തിരുത്തുക- വെനീസ് ഫിലിം ഫെസ്റ്റിവലിലും ഇന്ത്യൻ പനോരമയിലും 'കുടമാളൂർ' എന്ന ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അവലംബം
തിരുത്തുക- ↑ "സംവിധായകൻ കെ.കെ. ചന്ദ്രൻ അന്തരിച്ചു". മാതൃഭൂമി. Archived from the original on 2014-03-26. Retrieved 26 മാർച്ച് 2014.