കെ.എ. ബീന
കേരളത്തിലെ ഒരു എഴുത്തുകാരിയും മാധ്യമപ്രവർത്തകയും കോളമിസ്റ്റുമാണ് കെ.എ.ബീന (K. A. Beena). (ജനനം 1964 നവംബർ 11). യാത്രാവിവരണങ്ങൾ ആണ് കൂടുതൽ എഴുതാറുള്ളത്. ആദ്യ പുസ്തകം 'ബീന കണ്ട റഷ്യ' പതിമൂന്നാം വയസ്സിൽ എഴുതി പ്രസിദ്ധീകരിച്ചു. 'ബ്രഹ്മപുത്രയിലെ വീട്', 'ചുവടുകൾ', 'നദി തിന്നുന്ന ദ്വീപ്' തുടങ്ങിയവയാണ് പ്രധാന യാത്രാവിവരണങ്ങൾ. വൈക്കം മുഹമ്മദ് ബഷീറുമായുള്ള സൗഹൃദത്തെക്കുറിച്ച് എഴുതിയ 'ബഷീർ എന്ന അനുഗ്രഹം', ചെറുകഥാ സമാഹാരങ്ങളായ 'ശീതനിദ്ര',കൗമാരം കടന്നു വരുന്നത്. ബാലസാഹിത്യ നോവലുകളായ 'അമ്മക്കുട്ടിയുടെ ലോകം' അമ്മക്കുട്ടിയുടെ സ്‌കൂൾ തുടങ്ങി 38 ഓളം കൃതികൾ രചിച്ചിട്ടുണ്ട്. 2014 ഉം 2016 ഉം ലാഡ്‌ലി മീഡിയ പ്രാദേശിക - ദേശീയ അവാർഡുകൾ അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു.
കെ.എ.ബീന | |
---|---|
ജനനം | 1964 November 11 തിരുവനന്തപുരം |
തൊഴിൽ | എഴുത്തുകാരി, മാധ്യമപ്രവർത്തക, കോളമിസ്റ്റ് |
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരം ജില്ലയിലെ വഴയിലയിൽ ജനിച്ചു. ഇംഗ്ലീഷിലും, പത്രപ്രവർത്തനത്തിലും മാസ്റ്റർ ബിരുദം, കേരളകൗമുദി, മാതൃഭൂമി പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. 1991-ൽ കേന്ദ്ര ഗവൺമെന്റിന്റെ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ചേർന്നു. തിരുവനന്തപുരം ദൂരദർശൻ, ആകാശവാണി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്റർ ആയിരുന്നു. നിരവധി ആനുകാലികങ്ങളിൽ പംക്തികൾ എഴുതുന്നു. ചെറുകഥകളും കുട്ടികൾക്കുള്ള നോവലുകളും എഴുതുന്നു. മാധ്യമ പഠനങ്ങളാണ് മറ്റൊരു മേഖല.
പുസ്തകങ്ങൾ
തിരുത്തുകയാത്രാവിവരണം
തിരുത്തുക- ബീന കണ്ട റഷ്യ,
- ബ്രഹ്മപുത്രയിലെ വീട്,
- ചുവടുകൾ,
- നദി തിന്നുന്ന ദ്വീപ്
ചെറുകഥ
തിരുത്തുക- കൗമാരം കടന്നുവരുന്നത്,
- ശീതനിദ്ര
- കഥകൾ
ബാലസാഹിത്യം
തിരുത്തുക- അമ്മക്കുട്ടിയുടെ ലോകം,
- അമ്മക്കുട്ടിയുടെ സ്‌കൂൾ,
- അമ്മക്കുട്ടിയുടെ അത്ഭുതങ്ങൾ,
- മാധ്യമങ്ങൾക്ക് പറയാനുള്ളത്
- പഞ്ചതന്ത്രം
- മിലിയുടെ ആകാശം
- ദ റിപ്പോർട്ടർ
- റോസും കൂട്ടുകാരും
- വേനലിൽ പൂത്ത മരം
ഓർമ്മ
തിരുത്തുക- ബഷീറിന്റെ കത്തുകൾ
- ബഷീർ എന്ന അനുഗ്രഹം
- കുട്ടിക്കാലം
- പെരുമഴയത്ത്
- അർത്തിയുടെ അതിര്
മാദ്ധ്യമം
തിരുത്തുക- ഡേറ്റ് ലൈൻ
- ചരിത്രത്തെ ചിറകിലേറ്റിയവർ
- റേഡിയോ കഥയും കലയും
- വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്
- റേഡിയോ (ഹാൻഡ് ബുക്ക്)
- പത്രജീവിതങ്ങൾ
ലേഖന സമാഹാരം
തിരുത്തുക- ഭൂതക്കണ്ണായി
- കടന്നൽ
- അമ്മമാർ അറിയാത്തത്
- എന്താണ് സാനിറ്ററി പാഡിന്റെ അന്തിമ രഹസ്യം
- ഉന്മാദിയുടെ മുന്നിലെ ആലീസ്
അവാർഡുകൾ
തിരുത്തുക- ലാഡ്‌ലി മീഡിയ പ്രാദേശിയ ദേശീയ അവാർഡുകൾ 2014 & 2016 (ഓൺലൈൻ & അച്ചടി)
- വി.കെ.മാധവൻകുട്ടി മാദ്ധ്യമ അവാർഡ് - 2016 (അച്ചടി വിഭാഗം)
- മികച്ച തിരക്കഥയ്ക്കുള്ള ആകാശവാണി ദേശീയ അവാർഡ് 2010
- രാജലക്ഷ്മി സാഹിത്യ അവാർഡ് - 2015
- ഷീലട്ടീച്ചർ അവാർഡ് ( സാമൂഹ്യ മാദ്ധ്യമ പ്രവർത്തനം) - 2019