ഒരു മലയാള ചലച്ചിത്ര സംവിധായകനായിരുന്നു കെ.എൻ ശശിധരൻ(മരണം: 2022).[1] നിരവധി പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 'വന്നല്ലോ വനമാല' എന്ന പരസ്യ ചിത്രം ശശിധരന്റേതാണ്. അക്കരെ,കാണാതായ പെൺകുട്ടി, നയന തുടങ്ങിയവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ.

തൃശൂർ ജില്ലയിലെ ചാവക്കാട് സ്വദേശിയായ ശശിധരൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം കരസ്ഥമാക്കി.[2] അദ്ദേഹത്തിന്റെ ആദ്യ ചിത്രം അക്കരെ പ്രവാസികളുടെ കഥപറയുന്നു. പി.കെ. നന്ദനവർമ്മയുടെ 'അക്കരെ' എന്നപേരിൽ തന്നെയുള്ള കഥയെ ആസ്പദിച്ചുള്ളതാണ് ഈ ചിത്രം. സൂര്യരേഖ എന്ന പേരിൽ ഒരു പരസ്യ ചിത്രസ്ഥാപനവും അദ്ദേഹം നടത്തിയിരുന്നു. സിനിമകളേക്കാൾ അദ്ദേഹം അറിയപ്പെട്ടത് പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു. 2014 ൽ സംവിധാനം ചെയ്ത നയന എന്ന ഫീച്ചർ ചിത്രമാണ് അദ്ദേഹം അവസാനം ചെയ്ത ചിത്രം.

2022 ജൂലൈ 11 ന് തന്റെ 72 -ആം വയസ്സിൽ മരണമടഞ്ഞു. ഭാര്യ: വീണ ശശിധരൻ, മക്കൾ: ഋതു ശശിധരൻ, മുഖിൽ ശശിധരൻ. മരുമകൾ: ഇന്ദുലേഖ[3]

  1. https://www.madhyamam.com/kerala/directot-kn-sasidharan-passed-away-1041071
  2. https://www.mathrubhumi.com/movies-music/news/kn-sasidharan-director-passed-away-vanamala-vannallo-advertisement-kanathaya-penkutty-movie-1.7683432
  3. Manorama, Malayala (JULY 11 , 2022). "വന്നല്ലോ വനമാല' പരസ്യം ഒരുക്കിയ സംവിധായകൻ കെ.എൻ. ശശിധരൻ അന്തരിച്ചു". Manorama. Retrieved 11 July 2024. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=കെ.എൻ._ശശിധരൻ&oldid=4097590" എന്ന താളിൽനിന്ന് ശേഖരിച്ചത്