ഇന്ത്യയിലെ ആധുനിക മത്സ്യ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്ന ഒരു മത്സ്യഗവേഷണ വിദഗ്ദ്ധനായിരുന്നു ഡോ. കെ.എച്ച്. അലിക്കുഞ്ഞി. കേരള സംസ്ഥാന ഫിഷറീസ് ഉപദേഷ്ടാവായിരുന്ന അലിക്കുഞ്ഞി ഇന്ത്യൻ അക്കാദമി ഓഫ് സയൻസിലെ (ഡൽഹി) ആജീവനാന്ത അംഗമായിരുന്നു. 2010 സെപ്റ്റംബർ 26 ന് 93-ആം വയസ്സിൽ നിര്യാതനായി.[1]

ജീവിതരേഖ തിരുത്തുക

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത ഏറിയാട് സ്വദേശിയാണ് അലിക്കുഞ്ഞി. മദ്രാസ് സർ‌വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.[1] എറണാംകുളം മഹാരാജാസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഫിഷറീസ് ഡീംഡ് സർ‌വകലാശാല അലിക്കുഞ്ഞിയുടെ ശ്രമഫലമായാണ് മുംബൈയിൽ നിലവിൽ വന്നത്. സംസ്ഥാന ഫിഷറീസ് ഉപദേഷ്ടാവായിരിക്കുമ്പോൾ ആണ് കേരളത്തിലെ ആദ്യ ചെമ്മീൻ‌കുഞ്ഞ് ഉല്പാദനം കേന്ദ്രം കൊടുങ്ങല്ലൂർ അഴിക്കോട് ആരംഭിക്കുന്നത്.[1] ഭാര്യ:അസ്മ. നാലുമക്കൾ

സാരഥ്യം തിരുത്തുക

  • ഇന്ത്യൻ കാർഷിക കൗൺസിലിന്റെ സെൻട്രൽ ഇൻലന്റ് ഫിഷറീസ് ഡയറക്ടർ
  • കേരള സർക്കാർ ഫിഷറീസ് ഉപദേഷ്ടാവ്
  • മദ്രാസ് ഫിഷറീസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "മൽസ്യഗവേഷണ വിദഗ്ദ്ധൻ ഡോ. കെ.എച്ച്. അലിക്കുഞ്ഞി നിര്യാതനായി". മലയാള മനോരമ ദിനപത്രം. Archived from the original on 2010-09-30. Retrieved 2010-10-01.
"https://ml.wikipedia.org/w/index.php?title=കെ.എച്ച്._അലിക്കുഞ്ഞി&oldid=3629007" എന്ന താളിൽനിന്ന് ശേഖരിച്ചത്