കെ.എം. എബ്രഹാം

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

സി.പി.ഐ.എമ്മിന്റെ ഒരു നേതാവും നിയമസഭാ സാമാജികനുമായിരുന്നു കെ.എം. എബ്രഹാം. 1919 മാർച്ച് 27ന് പാമ്പാടി കൊല്ലേറ്റു ഹൗസിൽ ഈപ്പൻ മാണിയുടെ മകനായി ജനിച്ചു. 1938ൽ സ്വാതന്ത്ര്യസമരത്തിലേർപ്പെട്ട് 6 മാസം തടവിൽ കഴിഞ്ഞിട്ടുണ്ടു്. 1941ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന ഇദ്ദേഹം, 1964ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിനോടൊപ്പം നിന്നു. 1967ൽ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുത്തു. അന്നമ്മാ എബ്രഹാമാണു ഭാര്യ. ആറു മക്കളുണ്ട്.

കെ.എം. എബ്രഹാം
ജനനം1919 മാർച്ച് 27
മരണം2006 സെപ്റ്റംബർ 5
ദേശീയതഇന്ത്യൻ
തൊഴിൽപൊതുപ്രവർത്തകൻ
അറിയപ്പെടുന്നത്നിയമസഭാ സാമാജികൻ

ഹൂ ഈസ് ഹൂ - സിക്സ്ത് കേരള ലെജിസ്ലേറ്റീവ് അസംബ്ലി. ഡിസംബർ 1980

"https://ml.wikipedia.org/w/index.php?title=കെ.എം._എബ്രഹാം&oldid=2347192" എന്ന താളിൽനിന്ന് ശേഖരിച്ചത്