കെ.ആർ. അജയൻ
മലയാളത്തിൽ അറിയപ്പെടുന്ന യാത്രാ സാഹിത്യകാരൻ. പത്രപ്രവർത്തകനും കഥാകൃത്തുമാണ്. ഹിമാലയൻ സഞ്ചാരി. ഇരുപത്തിഒന്ന് പുസ്‌തകങ്ങളുടെ രചയിതാവ്.
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കള്ളിക്കാട് ശാരിഭവനിൽ കെ എസ് ആർ ടി സി ജീവനക്കാരനായിരുന്ന പി.എ. രാമചന്ദ്രൻ നായരുടെയും അദ്ധ്യാപിക ആർ ലളിതമ്മയുടെയും മകനാണ്. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദം. ദേശാഭിമാനി ദിനപത്രത്തിന്റെ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ലേഖകനായിരുന്നു.[1]ഇപ്പോൾ ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റർ.
പുരസ്കാരങ്ങൾ
തിരുത്തുക- യുണിസെഫ്-കേസരി മാധ്യമ ഫെല്ലോഷിപ്പ്
- കേരളാ മീഡിയാ അക്കാദമി ഫെല്ലോഷിപ്പ്
- മികച്ച യാത്രാ വിവരണത്തിനുള്ള സത്യജിത് റേ ഗോൾഡൻ ആർക് പുരസ്കാരം
- വയലാർ സാംസ്കാരിക വേദിയുടെ മികച്ച യാത്രാ പുസ്തക പുരസ്കാരം
- പത്തനാപുരം ഗാന്ധിഭവൻ്റെ തെങ്ങമം ബാലകൃഷ്ണൻ മാധ്യമ പുരസ്കാരം
- മികച്ച മാഗസിൻ എഡിറ്റർക്കുള്ള ശിവഗിരി ഗുരുപ്രിയ അവാർഡ്
- ഡി. വിനയചന്ദ്രൻ യാത്രാ പുരസ്കാരം
- എസ് കെ പൊറ്റെക്കാട്ട് സ്മാരക യാത്രാ പുരസ്കാരം
- കാട്ടാൽ (കാട്ടാക്കട ദിവാകരൻ) പുരസ്കാരം
- ബി എസ് എസ് സദ്‌ഭാവനാ പുരസ്കാരം
- ജെ സി ഡാനിയൽ അക്ഷര പുരസ്കാരം
- പ്രൊഫ. പി. രഘുരാമൻ നായർ പ്രതിഭ സാഹിത്യ പുരസ്കാരം
കൃതികൾ
തിരുത്തുക- പത്രോസ് രക്ഷതു
- രാമകൃഷ്ണന്റെ ആദ്യരാത്രി (കഥകൾ)
- അഗസ്ത്യകൂടത്തിലെ ആദിവാസികൾ
- കാണിക്കഥകളുടെ രാഷ്ട്രീയം (പഠനം)
- ചെഗുവേര (ലഘു ജീവചരിത്രം)
- മരച്ചില്ലകൾ ഒടിയുമ്പോൾ (യാത്ര)
- മാഞ്ചോലക്കുളിരിലൂടെ (യാത്ര)
- നന്ദാദേവി മറ്റൊരു ഹിമാലയം (യാത്ര)
- ഗോമുഖ്: അനുഭൂതികളുടെ മേഘസ്‌ഫോടനങ്ങൾ (യാത്ര)
- സ്പിത്തി (യാത്ര)
- റോത്തങ്പാസിലെ പൂക്കൾ (യാത്ര)
- സ്വർഗ്ഗാരോഹിണി (യാത്ര)
- ഉല്ലാസബുദ്ധൻ (യാത്ര)
- .കേദാർഗൗള (യാത്ര)
- ഹിമാലയത്തിലെ പെൺജീവിതങ്ങൾ (യാത്ര)
- തവാങ്ങ്: മോൻപകളുടെ നാട്ടിൽ (യാത്ര)
- യാത്രയിലെ യാത്ര (അനുഭവം)
- ആരോഹണം ഹിമാലയം
- ഓർമ്മക്കുടന്ന(അഭിമുഖങ്ങൾ)
- ബുദ്ധാ നീയെന്നെ അറിയുന്നുവോ (യാത്ര)
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-15. Retrieved 2018-10-30.