കെയ്റ്റ് ബോസ്വർത്ത്

അമേരിക്കന്‍ ചലചിത്ര നടി

കാതറിൻ ആൻ "കെയ്റ്റ്" ബോസ്വർത്ത് (ജനനം: ജനുവരി 2, 1983)[1] ഒരു അമേരിക്കൻ നടിയും മോഡലുമാണ്. 1998 ൽ 'ദ ഹോർസ് വിസ്പെറർ' എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമാരംഗത്തു പ്രവേശിച്ച കെയ്റ്റ് ബോസ്വർത്ത്, ബോക്സ് ഓഫീസ് വിജയം കൈവരിച്ച 2000 ലെ ചലച്ചിത്രമായ ബ്ലൂ ക്രഷിലെ പ്രധാന കഥാപാത്രമായ കൌമാരക്കാരിയായ സർഫറെ അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ 2000 ൽ 'റിമമ്പർ ദി ടൈറ്റൻസ്' എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.

കെയ്റ്റ് ബോസ്വർത്ത്
ജനനം
കാതറിൻ ആൻ ബോസ്വർത്ത്

(1983-01-02) ജനുവരി 2, 1983  (41 വയസ്സ്)
തൊഴിൽനടി, മോഡൽ
സജീവ കാലം1997–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 2013)

ഒരു യഥാർത്ഥ കുറ്റാന്വേഷണ ചിത്രമായ വണ്ടർലാൻറ് (2003) എന്ന ചിത്രത്തിലെ ഡാൺ ഷില്ലർ, നടനും ഗായകനുമായിരുന്ന ബോബി ഡാരിൻറെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട 2004 ലെ ജീവചിരിത സിനിമയായ ബിയോണ്ട് ദ സീയിലെ സാന്ദ്ര ഡീ തുടങ്ങിയ കഥാപാത്രങ്ങളെ അവതിരിപ്പിച്ചതിലൂടെ അവർ പ്രേക്ഷകരുടെയിടയിൽ സുപ്രസിദ്ധയായി. 2006 ൽ പുറത്തിറങ്ങിയ സൂപ്പർമാൻ റിട്ടേൺസിൽ ലൂയിസ് ലെയ്നായും സ്ട്രോ ഡോഗ്സ് (2001), സ്റ്റിൽ ആലിസ് (2014) എന്നിവയിലെ ശ്രദ്ധേയ കഥാപാത്രങ്ങളായും വേഷമിട്ടിരുന്നു. 2016 ൽ ഒരു ഹൊറർചിത്രമായ ബിഫോർ ഐ വെയ്ക്കിൽ അഭിനിയിച്ചിരുന്നു.

ജീവിതരേഖ

തിരുത്തുക

കാലിഫോർണിയയിലെ ലോസ് ആഞ്ചെലസിലാണ് കെയ്റ്റ് ബോസ്വർത്ത് ജനിച്ചത്.[2] പട്രീഷ്യ (മുമ്പ്, പോട്ടർ) എന്ന വീട്ടമ്മയുടേയും ടാൽബോട്സ് എന്ന പ്രമുഖ ഫാഷൻ വസ്ത്ര വ്യാപാര ശൃംഖലയുടെ മുൻ ഭരണനിർവ്വാഹകൻ ഹാരോൾഡ് ബോസ്വർത്തിൻറേയും ഏക മകളായിട്ടാണ് കെയ്റ്റ് ബോസ്വർത്ത് ജനിച്ചത്.[3][4] ഹെറ്ററോക്രോമിയ ഇറിഡിയം എന്ന അവസ്ഥയുമായാണ് അവർ ജനിച്ചതെന്നതിനാൽ വലതു കണ്ണിലെ കൃഷ്ണമണി ഹാസെൽ നിറവും ഇടതു കൃഷ്ണമണി ഇളംനീല നിറവുമായിരുന്നു.[5] ആറുവയസ്സുള്ളപ്പോൾ, ബോസ്വർത്തിൻറെ കുടുംബം പിതാവിന്റെ ജോലി സംബന്ധമായ കാരണങ്ങളാൽ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്തേക്കുമായി മാറിത്താമസിച്ചിരുന്നു. അവർ പ്രധാനമായും ഈസ്റ്റ് കോസ്റ്റിൽ വളരുകയും, മസാച്യുസെറ്റ്സ്, കണക്ടികട്ട് എന്നിവിടങ്ങളിലായി കൌമാരകാലം കഴിച്ചുകൂട്ടുകയും ചെയ്തിരുന്നു.[6]

കുതിരപ്പന്തയത്തിൽ അതിയായ കമ്പമുണ്ടായിരുന്ന ബോസ്വർത്ത്, കേവലം പതിനാലു വയസു പ്രായമുള്ളപ്പോൾത്തനെ കുതിരസവാരിയിൽ അഗ്രഗണ്യയായ ചാമ്പ്യനായിരുന്നു. 2001 ൽ അവർ മസാച്ചുസെറ്റ്സിലെ കൊഹാസ്സെറ്റിലുള്ള കൊഹാസ്സെറ്റ് ഹൈസ്കൂളിൽനിന്നു ബിരുദം നേടിയിരുന്നു.

ആദ്യകാല കാലജീവിതം

തിരുത്തുക

1998 ലെ ‘ദ ഹോർസ് വിസ്പർ’ എന്ന ചിത്രത്തിലെ സഹകഥാപാത്രമായ ജൂഡിത്തിനെ അവതരിപ്പിക്കുന്നതിനായി ന്യൂയോർക്ക് നഗരത്തിൽ വിളിക്കപ്പെട്ട അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിൽ സംബന്ധിക്കവേയാണ് ഈ കഥാപാത്രം ബൊസ്വർത്തിനെ തേടിയെത്തിയത്. ഒരു പരിചയസമ്പന്നയായ കുതിര സവാരിക്കാരിയെയാണ് ഈ കഥാപാത്രത്തിനായി ചിത്രത്തിന്റെ നിർമ്മാതാക്കൾ തേടിക്കൊണ്ടിരുന്നത്. ഇക്കാരണത്താൽത്തന്ന തെരഞ്ഞെടുപ്പിൽ സ്വാഭാവികമായി ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള യോഗ്യത ബോസ്വർത്തിനുതന്നെ ലഭിക്കുകയും ചെയ്തു.  ഈ ചിത്രം നിരൂപകരുടെയിടയിൽ വളരെ നല്ല അഭിപ്രായം നേടിയെടുത്തു. 2000 ൽ അവർ ടെലിവിഷൻ പരമ്പരയായ യങ്ങ് അമേരിക്കൻസിൽ ബെല്ല ബാങ്ക്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നാൽ ഈ പരമ്പര പിന്നീടു റദ്ദാക്കപ്പെട്ടു. അതേ വർഷം തന്നെ, "റിമംബർ ദി ടൈറ്റൻസ്" എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ചു. ഓഡിഷനുകളിൽ പെട്ടെന്നു പ്രവേശിക്കുന്നതിനും  മികച്ച ചിത്രങ്ങളിൽ കൂടുതൽ വേഷങ്ങൾ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിൽ 2001 ൽ ബോസ്വർത്ത് ലോസ് ഏഞ്ചലസിലെത്തി.

പ്രാഥമിക വിജയം

തിരുത്തുക

ബോസ്വർത്തിൻറെ അഭിനയി ജീവിതത്തിലെ നാഴികക്കല്ലായ വേഷമായിരുന്നു 2002 ലെ സർഫിംഗ് സിനിമയായ ബ്ലൂ ക്രഷ്. ഈ ചിത്രത്തിലെ വേഷം അവിസ്മരണീയമാക്കുന്നതിനായി ഒരു ദിവസം ഏകദേശം ഏഴ് മണിക്കൂർ സമയം മാസങ്ങളോളം രണ്ട് വേവ്വേറെ പരിശീലകരുമായി ചേർന്ന് സർഫിംഗ് പരിശീലനം നടത്തുകയും  പതിനഞ്ച് പൗണ്ടുവരെ ഭാരം കൂട്ടാൻ അവർ തയ്യാറാകുകയും ചെയ്തു. ഈ ചിത്രം മികച്ച പ്രതികരണം നേടുകയും അമേരിക്കൻ ബോക്സ് ഓഫീസിൽ  40 ദശലക്ഷം ഡോളർ കളക്ഷൻ നേടുകയും ചെയ്തു.  ബ്ലൂ ക്രഷിന്റെ വിജയത്തിനു ശേഷം, വോൾ കിൽമറോടൊപ്പം ലോ ബഡ്ജറ്റ് ചിത്രമായ വണ്ടർലാൻഡിൽ (2003) പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിൽ വാൽ കിൽമർ അവതരിപ്പിച്ച കഥാപാത്രമായ ജോൺ ഹോംസ് എന്ന അശ്ലീല താരത്തിന്റെ കൌമാരക്കാരിയായ കാമുകിയായാണ് ബോസ്വർത്ത് അഭിനയിച്ചത്.

2004 ‘വിൻ എ ഡേറ്റ് വിത്ത് ടാഡ് ഹാമിൽട്ടൺ’ എന്ന റൊമാൻറിക് കോമഡി ചിത്രത്തിലെ നായകയായി ടോഫർ ഗ്രേസിനോടൊപ്പം അഭിനയിച്ചു. സാമ്പത്തികമായി പരാജയപ്പെട്ട ഈ ചിത്രം നിരൂപകരുടെ നിശിത വിമർശനം നേരിടുകയും ചെയ്തു. 2004 ൽ ബിയോണ്ട് ദ സീ എന്ന ചിത്രത്തിൽ അവർ സാന്ദ്ര ഡീ എന്ന നടിയുടെ വേഷം ചെയ്തു. മിശ്ര പ്രതികരണങ്ങളുളവാക്കിയ ഈ ചിത്രം ബോക്സ് ഓഫീസിൽ നിരാശപ്പെടുത്തിയെങ്കിലും ബോസ്വർത്തിന്റെ ഈ ചിത്രത്തിലെ വേഷം നിരൂപകരുടെ മുക്തകണ്ഠമായ പ്രശംസയ്ക്കു വിധേയമായി.

തൊട്ടടുത്ത വർ‌ഷം മൈല ഗോൾഡ്ബർഗിന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ബീ സീസൺ (2005) എന്ന ചലച്ചിത്രത്തിൽ ഒരു ഹരേ കൃഷ്ണ പ്രസ്ഥാനക്കാരിയായ ചാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഒരു ജൂത കുടുംബത്തെ സംബന്ധിച്ചുള്ള ചിത്രമായിരുന്നു ഇത്. റെവ്ലോൺ എന്ന കമ്പനിയുടെ അനേകം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുകയും FHM ന്റെ “100 സെക്സിയസ്റ്റ് വുമൺ ഇൻ ദ വേൾഡ് 2005” പട്ടികയിൽ 60 ആം സ്ഥാനത്ത് എത്തുകയും ചെയ്തു. രണ്ടു വർഷങ്ങൾക്കു ശേഷം മാക്സിം മാസികയുടെ ഹോട്ട് 100 പട്ടികയിൽ 2005 ൽ 38  ആം സ്ഥാനത്തും 2006 ൽ 8 ആം സ്ഥാനത്തും ഇടം പിടിക്കുകയും ചെയ്തു.

കലാരംഗം

തിരുത്തുക
സിനിമകൾ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1998 ദ ഹോർസ് വിസ്പർ ജൂഡിത്
2000 ദ ന്യൂകമേർസ് കോർട്ട്നി ഡോച്ചർട്ടി
2000 റിമമ്പർ ദ ടൈറ്റൻസ് എമ്മ ഹോയ്റ്റ്
2002 ബ്ലൂ ക്രഷ് ആൻ മേരി ചാഡ്വിക് നാമനിർദ്ദേശം – MTV മൂവി അവാർഡ് ഫോർ ബെസ്റ്റ് ഓൺ-സ്ക്രീൻ ഡ്യുവോ ( മിഷേൽ റോഡ്രിഗ്വെസ്, സനോയ് ലേക്ക് എന്നിവരുമായി പങ്കിട്ടു) നാമനിർദ്ദേശം – MTV മൂവി അവാർഡ് ഫോർ ബെസ്റ്റ് ബ്രേക്ക്ത്രൂ ഫീമെയിൽ പെർമോർമൻസ്

നാമനിർദ്ദേശം – റ്റീൻ ചോയിസ് അവാർഡ് ഫോർ ചോയിസ് മൂവി ആക്ട്രസ് - ഡ്രാമ/ആക്ഷൻ അഡ്വഞ്ചർ

2002 ദ റൂൾസ് ഓഫ് അട്രാക്ഷൻ കെല്ലി
2003 വണ്ടർലാൻറ് ഡൌൺ ഷില്ലെർ
2003 അഡ്വാൻറേജ് ഹാർട്ട് ട്രിനിറ്റി മൊണ്ടേജ് ഹ്രസ്വ ചിത്രം
2004 വിൻ എ ഡേറ്റ് വിത് ടാഡ് ഹാമിൽട്ടൻ റൊസാലീ ഫച്ച് നാമനിർദ്ദേശം – റ്റീൻ ചോയിസ് അവാർഡ് ഫോർ ചോയിസ് മൂവി ആക്ട്രസ്-കോമഡി

നാമനിർദ്ദേശം – റ്റീൻ ചോയിസ് അവാർഡ് ഫോർ ചോയിസ് മൂവി ബ്ലഷ്നാമനിർദ്ദേശം – റ്റീൻ ചോയിസ് അവാർഡ് ഫോർ ചോയിസ് മൂവി ലിപ്ലോക്ക് ( ടോഫർ ഗ്രേസ്)നോടൊപ്പം പങ്കിട്ടു

2004 ബിയോണ്ട് ദ സീ സാന്ദ്ര ഡീ
2005 ബീ സീസൺ ചാലി
2006 സൂപ്പർമാൻ റിട്ടേൺസ് ലോയിസ് ലെയ്ൻ നാമനിർദ്ദേശം – Saturn Award for Best Actress

നാമനിർദ്ദേശം – Razzie Award for Worst Supporting Actress Nominated – Teen Choice Award for Choice Chemistry (shared with Brandon Routh)

2007 ദ ഗേൾ ഇൻ ദ പാർക്ക് ലൂയിസെ
2008 21 ജിൽ ടെയ്ലർ ShoWest – Special Award for Best EnsembleNominated – Teen Choice Award for Choice Movie Actress: Drama
2010 ഡെത്ത് ബഡ് സബ്ടെക്സ്റ്റ് മകൾ ഹ്രസ്വ ചിത്രം
2010 ഇഡിയറ്റ്സ്് മാഗ്ഗി ഹ്രസ്വ ചിത്രം
2010 ദ വാരിയേർസ് വേ ലിൻ
2011 ലിറ്റിൽ ബേഡ്സ് ബോന്നീ മുള്ളർ
2011 അനദർ ഹാപ്പി ഡേ ആലിസ്
2011 ലൈഫ് ഹാപ്പൻസ് ഡീന
2011 സ്ട്രോ ഡോഗ്സ് ആമി സംനർ
2012 ബ്ലാക്ക് റോക്ക് സാറാഹ് Direct-to-video
2012 ആൻറ് വൈൽ വി വെയർ ഹിയർ ജെയിൻ ബൈൺ
2013 ബിഗ് സർ ബില്ലീ
2013 മൂവി 43 അർലീൻ
2013 ഹോംഫ്രണ്ട് കാസീ ബോഡൈൻ
2014 സ്റ്റിൽ ആലീസ് അന്ന
2015 ആംനെസിയാക് ഹിലാരി Direct-to-video
2015 ലൈഫ് ഓണ് ദ ലൈൻ ബെയ്ലി Direct-to-video
2015 90 മിനിട്സ് ഇൻ ഹെവൻ ഇവ പൈപ്പർ
2015 ഹെയിസ്റ്റ് സിഡ്നി സിൽവ Direct-to-video
2016 ബിഫോർ ഐ വേക്ക് ജെസീ Direct-to-Netflix
2016 വി ഷോട്ട് ഔവർസെൽവ്സ് Direct-to-video

|2018 |The Domestics |Nina West

ടെലിവിഷൻ പരമ്പരകൾ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1997 7th ഹെവൻ Student in Background Episodes: "Who Knew?", "Says Who?"
2000 യംഗ് അമേരിക്കൻസ് Bella Banks പ്രധാന കഥാപാത്രം
2015–2016 ദ ആർട്ട് ഓഫ് മോർ Roxanna Whitman പ്രധാന കഥാപാത്രം
2017 SS-GB Barbara Barga പ്രധാന കഥാപാത്രം
2017 ദ ലോംഗ് റോഡ് ഹോം Gina Denomy
വീഡിയോ ഗെയിമുകൾ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2006 സൂപ്പർമാൻ റിട്ടേൺസ് ലോയിസ് ലെയിൻ Voice role
2010 CR: സൂപ്പർമാൻ റിട്ടേൺസ് ലോയിസ് ലെയിൻ Voice role[അവലംബം ആവശ്യമാണ്]
  1. Her middle name is "Ann" rather than "Anne". State of California. California Birth Index, 1905–1995. Center for Health Statistics, California Department of Health Services, Sacramento, California. Lists Catherine Ann Bosworth born January 2, 1983 in Los Angeles, California. At Ancestry.com
  2. "The 10 best dressed". Matches Fashion. Archived from the original on 2013-06-09. Retrieved 2018-03-21.
  3. "Hello Magazine Profile — Kate Bosworth". Hello Magazine. Retrieved 2008-07-29.
  4. Coleman, Sandy (2002-09-01). "Threat of Brush Fire Remains". The Boston Globe. Archived from the original on 2012-01-13. Retrieved 2010-09-02.
  5. "Kate Bosworth". People. Retrieved July 25, 2011.
  6. "Hello Magazine Profile — Kate Bosworth". Hello Magazine. Retrieved 2008-07-29.
"https://ml.wikipedia.org/w/index.php?title=കെയ്റ്റ്_ബോസ്വർത്ത്&oldid=3976085" എന്ന താളിൽനിന്ന് ശേഖരിച്ചത്