കെ.ഡി.ഇ.യുടെ ഭാഗമായ കെഡിഇഗെയിംസ് പാക്കേജിലെ ഒരു കളിയാണ്‌ കെനെറ്റ്‌വാക്ക്(Knetwalk). ഗ്നൂ സാർവ്വജനിക അനുവാദപത്രം അനുസരിച്ചാണ്‌ ഇത് വിതരണം ചെയ്യപ്പെടുന്നത്. തന്ത്രങ്ങളും കൗശലങ്ങളും എന്ന വിഭാഗത്തിലാണ്‌ ഈ കളി പെടുന്നത്. ആൻഡി പെരെദ്ര്, തോമസ് നാഗി, ഫെല വിങ്കെൽമോലെൻ എന്നിവർ ചേർന്നാണ്‌ ഈ കളി വികസിപ്പിച്ചത്.

കെനെറ്റ്‌വാക്ക് കളിയുടെ സ്ക്രീൻഷോട്ട്

ലക്ഷ്യം തിരുത്തുക

കം‌പ്യൂട്ടറുകളെ ഒരു സെർവറുമായി കണക്റ്റ് ചെയ്യുക എന്നതാണ്‌ ഈ കളിയുടെ ലക്ഷ്യം. കണക്റ്റ് ചെയ്യുന്നതിനായി വിവിധ രൂപത്തിലുള്ള വയറുകളൂണ്ട്. ക്ലിക്ക് ചെയ്യുന്നതുവഴി ഇടത്തോട്ടും റൈറ്റ് ക്ലിക്ക് ചെയ്യുന്നതുവഴി വലത്തോട്ടും ഇവയെ കറക്കാൻ സാധിക്കും. എല്ലാ വയറുകളെയും കറക്കി യഥാസ്ഥാനത്തെത്തിക്കുന്നതുവഴിയാണ്‌ സെർവറുമായി കണക്റ്റ് ചെയ്യുന്നത്. ഏറ്റവും കുറവ് ക്ലിക്കുകളും ഏറ്റവും കുറവ് സമയവും ഉപയോഗിച്ച് ഇത് സാധിക്കുക എന്നതാണ്‌ കളിയുടെ ലക്ഷ്യം. മിഡിൽ ക്ലിക്ക് വഴി ഒരു വയറിനെ അതിനുശേഷം കറക്കപ്പെടുന്നതിൽ നിന്ന് തടയാനും സാധിക്കും.

സ്കോറിങ്ങ് രീതി തിരുത്തുക

കളി പൂർത്തിയാക്കാനെടുക്കുന്ന സമയമനുസരിച്ചാണ്‌ സ്കോർ ലഭിക്കുക. എത്രയും വേഗം കളി പൂർത്തിയാക്കുന്നുവോ സ്കോർ അത്രയും വർദ്ധിക്കും. എങ്കിലും ഇത്ര ക്ലിക്കുകൾ ഉപയോഗിച്ച് ഓരോ ബോർഡും പൂർത്തിയാക്കാമെന്നുണ്ട് (കളി തുടങ്ങുമ്പോൾ ഈ സംഖ്യ ബോർഡിനു താഴെ മൂവ്സ് എന്ന് എഴുതിക്കാണിച്ചിരിക്കും. സ്ക്രീൻഷോട്ട് നോക്കുക). ഇതിൽ കൂടുതൽ ക്ലിക്കുകൾ ഉപയോഗിക്കുകയാണെങ്കിൽ അധികമുപയോഗിച്ച ക്ലിക്കുകളുടെ എണ്ണത്തിനനുസരിച്ച് ഒരു സംഖ്യ സ്കോറിൽ നിന്ന് കുറയ്ക്കുന്നതാണ്‌.

ലെവലുകൾ തിരുത്തുക

നാല്‌ ലെവലുകളാണ്‌ ഈ കളിയിലുള്ളത്:

  • ഈസി : 5 5 ആണ്‌ ഇതിൽ ബോർഡിന്റെ വലിപ്പം.
  • മീഡിയം : 7 7 ആണ്‌ ഇതിൽ ബോർഡിന്റെ വലിപ്പം.
  • ഹാർഡ് : 9 9 ആണ്‌ ഇതിൽ ബോർഡിന്റെ വലിപ്പം.
  • വെരി ഹാർഡ് : 9 9 ആണ്‌ ഇതിൽ ബോർഡിന്റെ വലിപ്പം. ഇതിനു പുറമെ ബോർഡ് ഒരു കർണോ മാപ്പിലെപ്പോലെ (Karnaugh map) വാർപ്പ് ചെയ്യപ്പെട്ടിരിക്കുന്നു. അതായത്, ബോർഡിന്റെ വലതുവശത്ത് നിന്ന് ബോർഡിന്റെ ഇടതുവശത്തേക്കും മുകൾഭാഗത്തു നിന്ന് താഴ്ഭാഗത്തേക്കും കണക്ഷനുകളുണ്ട്.


ബാഹ്യ കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെനെറ്റ്‌വാക്ക്&oldid=3848547" എന്ന താളിൽനിന്ന് ശേഖരിച്ചത്