കെദിരി
കെദിരി, ജാവ ദ്വീപിൽ കിഴക്കൻ ജാവ പ്രവിശ്യയിലെ ബ്രാൻറാസ് നദിക്കടുത്തു സ്ഥിതിചെയ്യുന്ന ഒരു ഇന്തോനേഷ്യൻ നഗരമാണ്. 2007 ൽ ഇവിടെനിന്നു കണ്ടെടുത്തു പുരാവസ്തു തെളിവുകൾ കെദിരിയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങൾ പതിനൊന്നാം നൂറ്റാണ്ടിലെ ഒരു ഹൈന്ദവ രാജ്യമായ കെദിരി സാമ്രാജ്യം നിലനിന്നിരുന്ന സ്ഥാനമായിരുന്നുവെന്നു സൂചിപ്പിക്കുന്നു.[1] ഇന്തോനേഷ്യയിലെ പഞ്ചസാര, സിഗരറ്റ് എന്നീ വ്യവസായങ്ങളുടെ ഒരു പ്രധാന വ്യാപാര കേന്ദ്രമാണിത്.[2]
കെദിരി | |||||
---|---|---|---|---|---|
Other transcription(s) | |||||
• Javanese | ꦏꦸꦛꦑꦼꦝꦶꦫꦶ | ||||
Clockwise, from top left : View of Mount Wilis and the Brantas River at Kediri, Surowono Temple, Alun-alun Kediri | |||||
| |||||
Motto(s): Joyo ing Boyo (Javanese: Triumphant Against Catastrophe) | |||||
Location within East Java | |||||
Coordinates: 7°48′59.8″S 112°0′42.9″E / 7.816611°S 112.011917°E | |||||
Country | Indonesia | ||||
Province | East Java | ||||
• Mayor | Abdullah Abu Bakar | ||||
• Vice Mayor | Lilik Muhibbah | ||||
• ആകെ | 63.4 ച.കി.മീ.(24.5 ച മൈ) | ||||
ഉയരം | 3 മീ(10 അടി) | ||||
(2003) | |||||
• ആകെ | 2,52,000 | ||||
• ജനസാന്ദ്രത | 3,975/ച.കി.മീ.(10,300/ച മൈ) | ||||
സമയമേഖല | UTC+7 (IWST) | ||||
Area code | (+62) 354 | ||||
വാഹന റെജിസ്ട്രേഷൻ | AG | ||||
വെബ്സൈറ്റ് | kedirikota.go.id |
ചരിത്രം
തിരുത്തുകബ്രാൻഡാസ് നദീതട മേഖല പത്ത്, പതിനഞ്ച് നൂറ്റാണ്ടുകൾക്കിടയിലുള്ള കാലഘട്ടത്തിൽ ക്ലാസിക്കൽ ജാവ സംസ്കാരത്തിന്റെ സ്ഥാനമായി അറിയപ്പെട്ടിരുന്നു. 1042 ൽ അയ്ർലാങ്ക രാജാവാണ് ബാന്റാസ് നദിയുടെ ഉയർന്ന കരയിൽ ഈ നഗരം സ്ഥാപിച്ചത്. ഇത് യഥാർത്ഥത്തിൽ ദഹാനപുര എന്നോ ദഹാ എന്നോ അറിയപ്പെട്ടിരുന്നു. അയ്ർലാങ്കയുടെ മരണശേഷം അദ്ദേഹത്തിന്റെ രാജ്യം പടിഞ്ഞാറ് പഞ്ചാലു, കിഴക്ക് ജങ്കല രാജ്യം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ദഹാ പഞ്ചാലു രാജ്യത്തിന്റെ തലസ്ഥാനമായും പിന്നീട് കെദിരി സാമ്രാജ്യത്തിന്റെ തലസ്ഥാനവുമായിത്തീർന്നു.[3]:146–147,158 നൂറ്റാണ്ടുകളിലുടനീളം ഈ നഗരത്തിന്റെ നിയന്ത്രണം സിങ്കസാരി, മജപാഹിത്, ദെമാക്, മത്തരാം എന്നീ രാജ്യങ്ങളുടെ നിയന്ത്രണത്തിലായിരുന്നു.
കെദിരി അഥവാ കദിരി എന്ന പേരു ഉരുത്തിരിഞ്ഞത് ഇന്ത്യൻ മൾബറി എന്നർത്ഥം വരുന്ന സംസ്കൃത പദമായ ഖാദ്രിയിൽനിന്നായിരിക്കാമെന്നു വിശ്വസിക്കപ്പെടുന്നു. ഈ പ്രദേശത്ത് മൾബെറിച്ചെടികൾ (പ്രാദേശികമായി പേസ് അല്ലെങ്കിൽ മെങ്കുടു എന്നറിയപ്പെടുന്നു) സമൃദ്ധമായി വളർന്നിരുന്നു.
ജാവനീസ് സാമ്രാജ്യങ്ങളുടെ അധഃപതനത്തിനു ശേഷമുള്ള കാലഘട്ടത്തിൽ കെദിരിയുടെ പ്രാധാന്യം കുറയുകയും ഇത് ഒരു ചെറിയ ഗ്രാമീണ അധിവാസകേന്ദ്രമായി മാറുകയും ചെയ്തു. പിൽക്കാലത്ത് ഡച്ചുകാർ ജാവ ദ്വീപ് പിടിച്ചടക്കിയതിന്റെ ഭാഗമായി ഇത് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി (വി.ഒ.സി) അധീനതയിലായിത്തീർന്നു.
കസുനാനൻ കാർതസുര സാമ്രാജ്യത്തിൽ നിന്നും മദുരയ്ക്കു സ്വാതന്ത്ര്യം നേടിയെടുക്കാൻ ഡച്ചുകാർ സഹായിക്കുമെന്നു പ്രത്യാശിച്ച ഒരു മദുരീസ് റീജന്റായിരുന്ന കാക്രനിൻഗ്രാറ്റ് IV ന്റെ നിയന്ത്രണത്തിലായിരുന്നു 1749 കളിൽ കിഴക്കൻ ജാവ. എന്നിരുന്നാലും, VOC അദ്ദേഹത്തിന്റെ പദ്ധതികൾ നിരസിച്ചപ്പോൾ, അദ്ദേങം യൂറോപ്യന്മാർക്കെതിരായി രംഗത്തു വരുകയുണ്ടായി. ഈ വിപ്ലവം ആത്യന്തികമായി പകുബുവാന II രാജാവിനാൽ അയയ്ക്കപ്പെട്ട രണ്ടു ജനറൽമാരുടെ പിന്തുണയോടെ VOC അടിച്ചമർത്തി. 1945 ൽ ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യം വരെ കെദിരി പിന്നീട് ഡച്ചുകാരുടെ നിയന്ത്രണത്തിലായിരുന്നു.[4]
1906-ൽ ഡച്ച് ഈസ്റ്റ് ഇൻഡീസ് സ്വയംഭരണാധികാരമുള്ള ഗെമീന്റെ കെദിരി സ്ഥാപിച്ചപ്പോൾ കേദരി നഗരത്തിന്രെ വളർച്ച് അതിവേഗത്തിലായി. 1928 ൽ സെൽഫ്സ്റ്റാന്റിംഗ് ഗെമീന്റെഷാപ്പ് (പൂർണ്ണ സ്വയംഭരണാവകാശമുള്ള ഭരണകൂടം) അനുവദിക്കപ്പെട്ടു.
1945-1949 കാലഘട്ടത്തിലെ ഇന്തോനേഷ്യൻ ദേശീയ വിപ്ലവസമയത്ത് കെദിരി ജനറൽ സുദിർമാന്റെ ഗറില്ലാ പ്രചരണത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു. 1965 ൽ പരാജയപ്പെട്ട 30 സെപ്തംബർ മൂവ്മെന്റ് ഭരണ അട്ടിമറിക്കുശേഷം കെദിരി നഗരത്തിലുണ്ടായ രൂക്ഷമായ രക്തച്ചൊരിച്ചിലിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു.
1958 ൽ ചൈനീസ് ഇന്തോനേഷ്യക്കാരനായിരുന്ന ട്ജോവ ഇങ് ഹ്വി ഇവിടെ ഗുഡാങ് ഗരം ക്രെട്ടെക് പുകയില വ്യവസായം സ്ഥാപിച്ചു. കെദിരിയിൽ അദ്ദേഹം വലിയ ഭൂപ്രദേശങ്ങൾ വാങ്ങുകയും ഒരു ക്രെട്ടെക്ക് സിഗാർ ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു. ഇന്ന്, ഗുഡാങ് ഗരം 40,000-ലധികം തൊഴിലാളികളുള്ള നഗരത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ്.
ഭരണവിഭാഗങ്ങൾ
തിരുത്തുകകെദിരി നഗരം മൂന്നു കെക്കമാട്ടാൻ ('ജില്ലകൾ') ആയി വിഭജിക്കപ്പെട്ടിരിക്കുന്നു, ഓരോന്നും ഒരു കമാറ്റിന്റെ നേതൃത്വത്തിലുള്ളതാണ്:
- കെക്കമട്ടാൻ പെസൻട്രെൻ
- കെക്കമട്ടാൻ കോട്ട
- കെക്കമട്ടാൻ മൊജോറോട്ടോ
സമൂഹവും സംസ്കാരവും
തിരുത്തുകജാവനീസ് സാമ്രാജ്യങ്ങളുടെ ഒരു പുരാതന തലസ്ഥാനമെന്നറിയപ്പെടുന്ന ഈ നഗരം ജാവനീസ് ജനതയുടെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. കെദിരി, മജാപാഹിത് സാമ്രാജ്യ കാലഘട്ടത്തിലെ പുരാതന അവശിഷ്ടങ്ങളേയും കാൻഡികളേയും ഈ നഗരം ഉൾക്കൊള്ളുന്നു.
അവലംബം
തിരുത്തുക- ↑ Kediri archeological discovery offers clues on ancient kingdom Archived 28 March 2007 at the Wayback Machine., The Jakarta Post, 24 March 2007.
- ↑ Kediri, Encyclopædia Britannica.
- ↑ Cœdès, George (1968). The Indianized states of Southeast Asia. University of Hawaii Press. ISBN 9780824803681.
- ↑ "History of Kediri by City Council". Archived from the original on 2013-09-29. Retrieved 2018-11-28.