കെഡിഇ സമൂഹത്തെ നിയമപരമായും സാമ്പത്തികമായും പ്രതിനിധീകരിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്യപ്പെട്ട സംഘടനയാണ് കെഡിഇ ഇ.വി. പണം, ഹാർഡ്‌വെയറുകൾ, മറ്റ് സംഭാവനകൾ എന്നിവയിലൂടെ കെഡിഇ ഇ.വി. കെഡിഇയെ സഹായിക്കുന്നു. ഇ. വി. എന്നത് എൻഗട്രജീനർ വെറൈൻ (ജർമ്മൻ :eingetragener Verein) എന്നതിനെ സൂചിപ്പിക്കുന്നു. രജിസ്റ്റർ ചെയ്ത സംഘടന എന്നാണീ വാക്കുകളുടെ അർത്ഥം.[2] സംഭാവനകൾ കെഡിഇയുടെ വികസനത്തിന് മാത്രമുള്ളതാണ്. അതൊരിക്കലും കെഡിഇ ആപ്ലികേഷനുകളുടെ വികസനത്തെ ബാധിക്കില്ല. ഇ.വി.യുടെ മൂന്ന് പതാകകൾ കെഡിഇക്കുള്ള പിന്തുണ, കെഡിഇയുടെ പ്രതിനിധീകരണം, കെഡിഇയുടെ ഭരണം എന്നിവയെ സൂചിപ്പിക്കുന്നു.[3]

കെഡിഇ ഇ.വി.
സ്ഥാപകൻ(ർ)മത്തിയാസ് എട്രിച്ച്, മത്തിയാസ് കെൽ ഡെൽഹൈമർ
തരംരേഖപ്പെടുത്തപ്പെട്ട സംഘടന,
സർക്കാറിതര സ്ഥാപനം,
ലാഭരഹിത സംഘം.
സ്ഥാപിക്കപ്പെട്ടത്27 നവംബർ 1997
ആസ്ഥാനംജെർമനി ബെർലിൻ (കാര്യാലയം), ടുബിഞ്ചെൻ (രജിസ്റ്റർ ചെയ്തയ്)
പ്രധാന ആളുകൾകൊർണേലിയസ് ഷൂമാക്കർ (അധ്യക്ഷൻ)
പ്രവർത്തന മേഖലലോകവ്യാപകം
പ്രധാന ശ്രദ്ധസ്വതന്ത്ര സോഫ്റ്റ്‌വെയർ
തൊഴിലാളികൾ1
അംഗങ്ങൾ200ലധികം[1]
വെബ്‌സൈറ്റ്ev.kde.org

ചരിത്രം

തിരുത്തുക

1997 ആഗസ്റ്റിൽ ജെർമ്മനിയിലെ ആൺസ്ബർഗിൽ കെഡിഇ വൺ സമ്മേളനം നടന്നു. കെഡിഇയുടെ ആദ്യ സമ്മേളനമായിരുന്നു ഇത്. പതിനഞ്ച് പേരാണ് ഈ സമ്മേളനത്തിൽ പങ്കെടുത്തത്. 7158 യുറോ ആയിരുന്നു ഈ സമ്മേളനത്തിന്റെ മൊത്തം ചെലവ്. സാമ്പത്തിക ഇടപാടുകൾ കെഡിഇ സഹസ്ഥാപകനായ മത്തിയാസ് കല്ലെ ഡൽഹൈമറിന്റെ സ്വകാര്യ അക്കൗണ്ട് വഴിയാണ് കൈകാര്യം ചെയ്തിരുന്നത്. ഇത് ശരിയല്ലെന്ന് തോന്നിയ മത്തിയാസ് ഒരു സംഘടന സ്ഥാപിക്കാൻ തീരുമാനിച്ചു.[4] 1997 നവംബറിൽ മത്തിയാസ് എട്രിച്ചും മത്തിയാസ് കെൽ ഡൽഹൈമറും യഥാക്രമം പ്രസിഡന്റും വൈസ് പ്രസിഡന്റുമായി ജെർമ്മൻ നിയമപ്രകാരം ടുബിൻജെൻ എന്ന ജെർമ്മൻ നഗരത്തിൽ കെഡിഇ ഇ.വി. രജിസ്റ്റർ ചെയ്തു. തങ്ങളുടെ കുടുംബക്കാരെയും കാമുകിമാരെയും കൂടി ചേർത്താണ് അവർ ഒരു ഇ.വി.ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ അംഗസംഖ്യയായ ഏഴ് തികച്ചത്.[5]

സംഘാടനം

തിരുത്തുക

കെഡിഇ ഇ.വി.യിൽ മൂന്നു തരം അംഗങ്ങളുണ്ട്. സജീവാംഗങ്ങൾ, അസാധാരണ അംഗങ്ങൾ, പിന്തുണക്കുന്ന അംഗങ്ങൾ എന്നിവയാണവ. വ്യക്തികൾക്കും നിയമപരമായ സംഘങ്ങൾക്കും കെഡിഇ ഇ.വി.യിൽ അംഗങ്ങളാവാം. സജീവാംഗങ്ങൾ കെഡിഇ സമൂഹത്തിലേക്ക് സംഭാവനകൾ നൽകുന്നു.[6] പിന്തുണക്കുന്ന അംഗങ്ങൾ ഇ.വി.യെ സാമ്പത്തികമായി സഹായിക്കുന്നു. ഇതിൽ പെട്ടതാണ് ബേസിസ്കോം ജിഎംബിഎച്ച്, ഗൂഗിൾ, ഡിജിയ, കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ. പിന്തുണക്കുന്നയിൽ ഏറ്റവും നല്ല അംഗങ്ങൾ കെഡിഇ പട്രോൺ എന്നറിയപ്പെടുന്നു. നോവൽ, ക്ലാരെൽവ്ഡാലെൻസ് ഡാറ്റാകൺസൾട്ട് എബി, നോക്കിയ എന്നിവർ കെഡിഇ പട്രോണിന്റെ ഭാഗമാണ്.[7] സംഘടനയിലെ അംഗങ്ങളെല്ലാം പൊതു സഭയിലേയും അംഗങ്ങളാണ്. കെഡിഇ അക്കാഡമിയോടനുബന്ധിച്ചാണ് പൊതു സഭ കൂടാറുള്ളത്.[8]

പ്രവർത്തനങ്ങൾ

തിരുത്തുക

കെഡിഇയോട് അനുബന്ധിച്ച് നടക്കുന്ന ഡെവലപ്പർ സ്പ്രിന്റുകൾ, ക്യാമ്പ് കെഡിഇ, അക്കാദമി എന്നിവ സംഘടിപ്പിക്കുന്നത് കെഡിഇ ഇ.വി.യാണ്. കെഡിഇയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നത് കെഡിഇ ഇ.വി.യാണ്.[9]

പ്രത്യേകം ജോലികൾ ഏൽപ്പിക്കപ്പെട്ടിട്ടുള്ള സംഘങ്ങളാണ് വർക്കിംഗ് ഗ്രൂപ്പുകൾ. വർക്കിഗ് ഗ്രൂപ്പുകൾ കെഡിഇയുമായുള്ള ഏകോപനം, കെഡിഇയുമായുള്ള ആശയവിനിമയം എന്നിവ എളുപ്പമാക്കുന്നു.[10] കമ്യൂണിറ്റി വർക്കിംഗ് ഗ്രൂപ്പ് (സി.ഡബ്ല്യിയു.ജി), മാർക്കെറ്റിംഗ് വർക്കിംഗ് ഗ്രൂപ്പ് (എം.ഡബ്ല്യിയു.ജി), സിസ്റ്റം അഡ്മിനിസ്ട്രേഷൻ എന്നിവയാണ് സജീവ വർക്കിംഗ് ഗ്രൂപ്പുകൾ. ഹൂമൻ കമ്പ്യൂട്ടർ ഇന്ററാക്ഷൻ വർക്കിംഗ് ഗ്രൂപ്പ് (എച്ച്.സി.ഐ ഡബ്ല്യിയു.ജി), ടെക്നിക്കൽ വർക്കിംഗ് ഗ്രൂപ്പ് (ടി.ഡബ്ല്യിയു.ജി) എന്നിവയാണ് മറ്റു വർക്കിംഗ് ഗ്രൂപ്പുകൾ.[11]

  1. "KDE – Press page". KDE. Retrieved 2010-12-30.
  2. "What is KDE e.V." KDE e.V. Board. Retrieved 2010-12-26.
  3. Sebastian Kügler (2008-08-12). "KDE e.V. Endorses Community Working Group, Code of Conduct". KDE. KDE.NEWS. Retrieved 2010-12-24.
  4. "history of the KDE project". August 2003. Archived from the original on 2010-10-31. Retrieved 2010-12-02.
  5. "KDE Commit-Digest - 25th November 2007". KDE e.V. Board. Retrieved 2011-05-04.
  6. "Become an active KDE e.V. Member". KDE e.V. Board. Retrieved 2010-12-30.
  7. http://ev.kde.org/supporting-members.php
  8. "General Assembly". KDE e.V. Board. Retrieved 2010-12-26.
  9. "KDE e.V. Activities". KDE e.V. Board. Retrieved 2011-05-26.
  10. "KDE Working Groups Discussion". KDE e.V. Retrieved 2011-01-02.
  11. "KDE e.V. Working Groups". KDE e.V. Retrieved 2011-01-02.
"https://ml.wikipedia.org/w/index.php?title=കെഡിഇ_ഇ.വി.&oldid=3629162" എന്ന താളിൽനിന്ന് ശേഖരിച്ചത്