കെജിംകുജിക് ദേശീയോദ്യാനം
കെജിംകുജിക് ദേശീയോദ്യാനം (കെജി എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു) കാനഡയിലെ നോവ സ്കോഷ്യ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നതും കനേഡിയൻ നാഷണൽ പാർക്ക് സിസ്റ്റത്തിൻറെ ഭാഗവുമായ ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിന് രണ്ട് പ്രധാന ഭാഗങ്ങളാണുള്ളത്.
Kejimkujik National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location of Kejimkujik National Park in Canada | |
Location | Nova Scotia, Canada |
Nearest city | Halifax |
Coordinates | 44°23′57″N 65°13′06″W / 44.39917°N 65.21833°W |
Area | 404 കി.m2 (156 ച മൈ) |
Established | 1967 |
Visitors | 36,090[1] (in 2015-16) |
Governing body | Parks Canada |
Official name | Kejimkujik National Historic Site of Canada |
Designated | 1994 |
പ്രധാന പാർക്ക് ക്യൂൻസ്, അന്നാപോളിസ് കൌണ്ടികൾ അതിർത്തികളായിവരുന്ന നോവ സ്കോഷ്യ പെനിൻസുലയുടെ ഉൾമേഖലയിലെ ഉയർന്ന പ്രദേശങ്ങളിലും ചെറിയ ഭാഗമായ കെജിംകുജിക് സീ സൈഡ് യൂണിറ്റ്, ക്യൂൻസ് കൌണ്ടിയിലെ അറ്റ്ലാൻറിക് തീരപ്രദേശങ്ങളിലും സ്ഥിതിചെയ്യുന്നു. ഈ ദേശീയോദ്യാനത്തിന് 404 കി.മീ2 (156 സ്ക്വയർ മൈൽ) വിസ്തീർണ്ണമാണുള്ളത്. ഉൾനാടൻ യൂണിറ്റ് കാനഡയുടെ നാഷണൽ ഹിസ്റ്റോറിക് സൈറ്റ് ആയി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ Parks Canada Visitation Records Accessed November 17, 2016