660 ഏക്കർ വിസ്തൃതിയുള്ള യൂറോപ്പിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ കൃഷിയിടമാണ് കൃഷ്ണ വാലി അഥവാ ന്യൂ വ്രജ ധാമ. [1] ഹംഗറിയിൽ സോമോഗിവമോസ് എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്   ബുഡാപെസ്റ്റിന്റെ 180കിമി തെക്ക്-പടിഞ്ഞാറ് . [2] ഇസ്‌കോൺ ഇത് നിർമ്മിച്ചത്.

കൃഷ്ണ താഴ്‌വരയിലെ (കൃഷ്ണാവാലി‌) ഹരേ കൃഷ്ണ ക്ഷേത്രം
കൃഷ്ണാ വാലി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൃഷ്ണാ വാലി (വിവക്ഷകൾ) എന്ന താൾ കാണുക. കൃഷ്ണാ വാലി (വിവക്ഷകൾ)

1993 ൽ ശിവരാമ സ്വാമിയാണ് ഇത് സ്ഥാപിച്ചത്. [3] കൃഷ്ണ താഴ്‌വരയിൽ താമസിക്കുന്നവർ അവരുടെ ജൈവകൃഷിയിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. പാൽ ഉൽപന്നങ്ങൾക്ക് കന്നുകാലികളും തേനിന് തേനീച്ചയുമുണ്ട്. [4]

കൃഷ്ണ താഴ്‌വരയിലെ സസ്യജന്തുജാലങ്ങൾ വിദേശവും സ്വദേശിയുമായ ഒരു പ്രത്യേക മിശ്രിതമാണ്‌.ഹംഗറിയിൽ സ്വാഭാവികമല്ലാത്തപ്ലമെരിയ (Plumeria ) ഇനത്തിൽ പെട്ട അലരി /കള്ളി വർഗ്ഗം പോലുള്ള പൂക്കൾ ആണ് ഇവിടെ നട്ടിരിക്കുന്നു. [5]

നിവാസികൾ

തിരുത്തുക
 
കൃഷ്ണ താഴ്‌വരയിലെ (കൃഷ്ണാവാലി‌) രാധ-ശ്യാമസുന്ദര ക്ഷേത്രം

200 ഓളം കൃഷ്ണ വിശ്വാസികൾ കൃഷ്ണ താഴ്‌വരയിൽ (കൃഷ്ണാവാലി‌) താമസിക്കുന്നു. [2] കൃഷ്ണ താഴ്‌വരയിൽ ഒരു രാധ - ശ്യാമസുന്ദര ക്ഷേത്രം ഉണ്ട്, [1] ഇത് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. [6]

ഇതും കാണുക

തിരുത്തുക
  • ന്യൂ വൃന്ദബൻ, വെസ്റ്റ് വിർജീനിയ

പരാമർശങ്ങൾ

തിരുത്തുക
  1. 1.0 1.1 "Krishna Valley Teaches Sustainable Living to Thousands – Radha Krishna Temple in Utah". 14 August 2010.
  2. 2.0 2.1 "<a href='http://www.news18.com/photogallery/1253.html'>Photogallery: Life in the Krishna Valley in Hungary</a>".
  3. "Hungary's Krishna Valley Celebrates Twenty Years". Archived from the original on 2019-08-01. Retrieved 2020-04-25.
  4. "Hungary's Krishna Valley".
  5. "Happiness Needs No Electricity, It Only Takes Flowers and Cows - the Krishna Valley - WeLoveBalaton.hu". welovebalaton.hu. Archived from the original on 2019-08-01. Retrieved 2020-04-25.
  6. "Show-Kitchen At The Party Of The Krishna Valley". 11 July 2014.
"https://ml.wikipedia.org/w/index.php?title=കൃഷ്ണാവാലി,_ഹംഗറി&oldid=3994445" എന്ന താളിൽനിന്ന് ശേഖരിച്ചത്