കൃഷ്ണവനം
പാലക്കാട് ജില്ലയിലെ അഗളി, ബൊമ്മിയാംപടിയിലാണ് കൃഷ്ണവനം. സാഹിത്യകാരനും'മാതൃഭൂമി'യുടെ മുൻ പത്രാധിപരുമായിരുന്ന എൻ.വി. കൃഷ്ണവാര്യരുടെ പേരിലുള്ളതാണ് ഈ ഭൂമി. 1985 ൽ മൊട്ടക്കുന്നായിരുന്ന ഇവിടം മാതൃകാവനമാക്കിത്തീർക്കുന്നതിന് കവയിത്രി സുഗതകുമാരിയുടെ നേതൃത്വത്തിൽ പരിസ്ഥിതിപ്രവർത്തകർ രംഗത്തെത്തി. ഐ.ആർ.ടി.സി.യുടെ സ്ഥാപകചെയർമാൻ ആർ.വി.ജി. മേനോൻ, കെ.വി. സുരേന്ദ്രനാഥ്, തുടങ്ങിയ പരിസ്ഥിതിസ്‌നേഹികൾ കൃഷ്ണവനത്തിനുപിന്നിൽ അണിചേർന്നു. മൂന്നുവർഷം കൊണ്ട് 30 ഹെക്ടറിലും പിന്നീട്, 100 ഹെക്ടറിലും വനവത്കരണം നടത്തി. തുടർന്ന്, മൊട്ടക്കുന്നിൽ അരുവികളും മാനും മയിലുകളും ഉണ്ടായിരുന്നു.[1]
പ്രതിസന്ധികൾ
തിരുത്തുക1995 മുതൽ വനംവകുപ്പിന്റെ അശ്രദ്ധയെത്തുടർന്ന് നാശത്തിലേക്ക് നീങ്ങിയ വനം 2002ൽ അഹാഡ്‌സിന് കൈമാറി. ജൈവസംരക്ഷണപ്രവർത്തനം, വേലികൾ, തൈനടീൽ എന്നിവമൂലം പിന്നെയും പൂവണിഞ്ഞെങ്കിലും 2010ൽ അഹാഡ്‌സ് വീണ്ടും വനംവകുപ്പിന് കൈമാറി. 2011ൽ വാച്ചർമാരെയും അഹാഡ്‌സ് പിൻവലിച്ചതിനെ തുടർന്ന് കൃഷ്ണവനത്തിൽ നിന്ന് നിരവധി ചന്ദനമരങ്ങൾ നഷ്ടപ്പെട്ടു. പൂത്ത മുളങ്കാടുകളടക്കം നിരവധി സസ്യസമ്പത്തുള്ള കൃഷ്ണവനത്തിൽ ഈ വർഷം യഥാവിധി ഫയർലൈൻ വെട്ടാത്തതിനാൽ കാട്ടുതീ ഭീഷണിയിലാണ്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-03. Retrieved 2013-02-03.