കൃഷ്ണബീജം
ഭാരതത്തിലെങ്ങും കാണപ്പെടുന്നതും മറ്റ് സസ്യങ്ങളിൽ പടർന്നു വളരുന്നതു ഒരു ഏകവാർഷിക ഔഷധസസ്യമാണ് കൃഷ്ണബീജം അഥവ കലമ്പി (Ipomoea nil). മോർണിംഗ് ഗ്ലോറിയിനത്തിൽപ്പെടുന്ന കലമ്പി ഉഷ്ണമേഖലപ്രദേശത്ത് സാധാരണമായി കാണുന്നു.
കൃഷ്ണബീജം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I. nil
|
Binomial name | |
Ipomoea nil | |
Synonyms | |
|
അലങ്കാരസസ്യമായി പലയിടത്തും വളർത്തുന്നുണ്ടെങ്ങിലും ഇപ്പോൾ വേലികളിലും വഴിയരികിലും കുറ്റിക്കാടുകളിലുമാണ് കാണുന്നത്. ഇലകൾ ഹൃദയാകാരത്തിലുള്ളതും രോമാവൃതവും വിസ്തൃതവുമാണ്. ഇലകൾക്ക് മൂന്ന് മുതൽ എട്ട് സെന്റിമീറ്റർ വരെ നീളമുണ്ടാകും. അർദ്ധവൃത്താകൃതിയിലുള്ള കായ്കൾ ആണ് ഇതിനുണ്ടാകുന്നത്. കറുപ്പു നിറത്തിൽ കാണപ്പെടുന്ന വിത്തുകൾ ഈ കായ്കളിൽ കാണപ്പെടുന്നു. വിത്താണ് ഇതിന്റെ ഔഷധയോഗ്യമായ ഭാഗം. നീല, പിങ്ക്, റോസ് നിറങ്ങളിൽ കലമ്പി പൂവുകളെ കാണാം. പൂവിന്റെ ആകൃതിയും നിറവും രാവിലേയുള്ള വിടരലും കൊണ്ട് കലമ്പിയെ തിരിച്ചറിയാം.
രസാദി ഗുണങ്ങൾ
തിരുത്തുക- രസം :മധുരം, കടു, കഷായം
- ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം
- വീര്യം :ഉഷ്ണം
- വിപാകം :കടു[1]
ഔഷധയോഗ്യ ഭാഗം
തിരുത്തുകവിത്ത് [1]
ഇതും കാണുക
തിരുത്തുകകോളാമ്പി - കലമ്പി പൂവിന്റെ ആകൃതിയിൽ കോളാമ്പി പൂവിനോട് സാദൃശ്യമുണ്ടെങ്ങിലും കോളാമ്പി പൂവിന്റെ പോലെ ഇതളുകളല്ല. കോളാമ്പി പൂവ് കുറ്റിച്ചെടിയും കലമ്പി വള്ളിച്ചെടിയുമാണ്.
ചിത്രശാല
തിരുത്തുക-
കലമ്പി പൂവ്
-
കലമ്പി പൂവ്
-
undefined