കൃത്രിമ ഹൃദയം
ലോകത്ത് ആദ്യമായി അഞ്ചുവർഷം കൂടി ആയുസ്സ് നീട്ടിനൽകാൻ ശേഷിയുള്ള കൃത്രിമഹൃദയം മനുഷ്യനിൽ വിജയകരമായി വെച്ചുപിടിപ്പിച്ചു. വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ശസ്ത്രക്രിയ പാരിസിലെ ജോർജസ് പോംപിഡു ആശുപത്രിയിൽ 16 അംഗ ഡോക്ടർമാർ 75-കാരനിൽ കൃത്രിമഹൃദയം വിജയകരമായി തുന്നിച്ചേർത്തു. ഫ്രാൻസിലെ ബയോ മെഡിക്കൽ സ്ഥാപനമായ കാർമാറ്റാണ് ലിഥിയം അയേൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കൃത്രിമ ഹൃദയം രൂപകൽപ്പന ചെയ്തത്.കൃത്രിമ ഹൃദയം വെച്ചുപിടിപ്പിക്കാൻ രണ്ടര കോടിയോളം രൂപ ചെലവ് വരും.900 ഗ്രാം ഭാരമുള്ളതാണ്.[അവലംബം ആവശ്യമാണ്]
മനുഷ്യനിൽ ആദ്യമായി കൃത്രിമമായി സ്ഥാപിച്ച കൃത്രിമ ഹൃദയം 1982-ൽ ജാർവിക് -7 എന്ന പേരിലുള്ള കൃത്രിമ ഹൃദയം ആണ്. വില്ലെം ജോഹാൻ കോൾഫ്, റോബർട്ട് ജാർവിക് എന്നിവരാണ് ഇത് രൂപകൽപ്പന ചെയ്തത്.[1]
ജോഹാൻ കോൾഫ് 1982 ഡിസംബർ 2-ന് ജാർവിക് 7 കൃത്രിമ ഹൃദയത്തെ സിയാറ്റിലിലെ ഒരു ദന്തരോഗവിദഗ്ദ്ധനായ ബാർനി ക്ലാർക്ക് എന്നയാളുടെ ശരീരത്തിൽ വെച്ചു പിടിപ്പിച്ചു. പുറത്തുള്ള 400 പൗണ്ട് (180 കിലോഗ്രാം) ഭാരമുള്ള ഒരു ന്യൂമാറ്റിക് കംപ്രസ്സറുമായി ഇതിനെ ബന്ധിപ്പിച്ചിരുന്നു. ക്ലാർക്ക് 112 ദിവസം ജീവിച്ചിരുന്നു.[2]