കൃത്യമ മഴ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ആകാശത്തിലെ മഴമേഘങ്ങൾ തണുത്താണ് സാധാരണ മഴ പെയ്യുന്നത്. എന്നാൽ, കാർമേഘങ്ങൾ കൃത്യമമായി ഘനീഭവിപ്പിച്ച് മഴ പെയ്യിക്കാറുണ്ട്.ഇതിനെ കൃത്രിമ മഴ എന്ന് പറയുന്നു. കാർമേഘം തണുത്ത് വെള്ളത്തുള്ളികളാകാൻ ന്യൂക്ലിയസും,താഴ്ന്ന താപനിലയും ആവശ്യമാണ്.മേഘങ്ങൾ കൃത്രിമമായി നിർമ്മിക്കുവാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.എങ്കിലും ഖരഹിമവും,സിൽവർ അയഡൈസ് പൊടിയും കൂട്ടിക്കലർത്തി കാർമേഘത്തിൽ വിതറി കൃത്യമ മഴ പെയ്യിക്കാറുണ്ട്.മേഘത്തിലെ ജലബാപ്ഷപം സിൽവർ അയനൈഡ് ന്യൂക്ലിയസിൽ വേഗം ദ്രവീകരിക്കും. ഖര ഹിമത്തിൻറ്റെ തണുപ്പ് കൂടിയാകുമ്പോൾ മഴ വേഗം പെയ്യും.കറിയുപ്പ്, കാൽസിയം ക്ലോറൈഡ് എന്നിവ നന്നായി പൊടിച്ച് കാർമേഘങ്ങളിൽ വിതറിയും മഴ പെയ്യിക്കാറുണ്ട്.[1] മേഘത്തിലെ വരണ്ട ജലകണികകളെ സാന്ദ്രീഭവിപ്പിക്കാൻ ഗ്ലാഡിയോജനിക് എന്ന ഐസ് ഉണ്ടാക്കുവാൻ സഹായിക്കുന്ന സിൽവർ അയഡിൻ ഡ്രൈ ഐസ് പ്രൊ വൈൻ എന്ന ദ്രാവക രൂപത്തിലെ പ്രകൃതി വാതകം കാർബൺ ഡൈ ഓക്‌സൈഡ് ഇവ കലർത്തിയാണ് മഴ പെയ്യിക്കുന്ന ഒരു രീതി.അമേരിക്കൻ രസതന്ത്രജ്‌ഞനും കാലാവസ്‌ഥാ ശാസ്‌ത്രജ്‌ഞനുമായ വിൻസെന്റ് ഷെയ്‌ഫർ ആണു കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള ഒരു സാങ്കേതികവിദ്യ 1946ൽ ആദ്യമായി രൂപപ്പെടുത്തിയത്. ഡോ. ബർണാഡ് വോൺഗട്ട്, പ്രഫ. ഹെന്റി ചെസിൻ എന്നിവരും കൃത്രിമ മഴയുടെ ആദ്യകാല ഗവേഷകരാണ്. ക്ലൗഡ് സീഡിങ് എന്നും കൃത്രിമ മഴ പെയ്യിക്കുന്ന സാങ്കേതികവിദ്യയ്‌ക്കു പറയും. ധാരാളം മേഘങ്ങളുണ്ടെങ്കിലും മഴ പെയ്യാത്ത അവസ്‌ഥയിലാണ് പ്രധാനമായും ക്ലൗഡ് സീഡിങ് പ്രയോഗിക്കുന്നത്.