കൂഷ്മാണ്ഡ
കൂഷ്മാണ്ഡ നവദുർഗ്ഗ സങ്കൽപ്പത്തിലെ ഒരു ദേവതയാണ്. ഈ സങ്കല്പം അനുസരിച്ച് കൂഷ്മാണ്ഡയുടെ ദിവ്യമായ പുഞ്ചിരിയാലാണ് ലോകം സൃഷ്ടിക്കപ്പെട്ടത്. കാളികുല വിധി പ്രകാരം മഹാദേവിയുടെ നവദുർഗ്ഗാ രൂപങ്ങളിലെ നാലാമത്തെ ഭാവമാണ് കൂഷ്മാണ്ഡ. കു എന്നാൽ "അൽപ്പം" എന്നും ഊഷ്മ എന്നാൽ "ഊഷ്മളത" അല്ലെങ്കിൽ "ഊർജ്ജം", അണ്ഡ എന്നാൽ "അണ്ഡം ". [1] എന്നും അർത്ഥം.
കൂഷ്മാണ്ഡ | |
---|---|
Goddess of The Light and energy. | |
പദവി | പാർവ്വതിയുടെ അവതാരം |
നിവാസം | കൈലാസം |
ഗ്രഹം | സൂര്യൻ |
മന്ത്രം | सुरासम्पूर्णकलशं रुधिराप्लुतमेव च। दधाना हस्तपद्माभ्यां कूष्माण्डा शुभदास्तु मे॥ |
ആയുധങ്ങൾ | Lotus, Chakra, Kamandalu, Dhanusha (Bow), Arrow, Gada (Mace), Akshamala (Rosary), Jar of holy Elixir i.e. Sura and blood |
ജീവിത പങ്കാളി | ശിവൻ |
വാഹനം | കടുവ |
നവരാത്രി ആഘോഷത്തിന്റെ നാലാം ദിവസം (നവദുർഗ്ഗയുടെ ഒമ്പത് രാത്രികൾ) കുഷ്മാണ്ഡയെ ആരാധിക്കുന്നു, ഇത് ആരോഗ്യം മെച്ചപ്പെടുത്തുകയും സമ്പത്തും ശക്തിയും നൽകുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. [2] വിശ്വാസപ്രകാരം കൂഷ്മാണ്ഡ ദേവിക്ക് എട്ട് കൈകളുണ്ട്, അതിനാൽ അഷ്ടഭുജാ ദേവി എന്നും അറിയപ്പെടുന്നു. സിദ്ധികളും നിധികളും നൽകാനുള്ള എല്ലാ ശക്തിയും കൂഷ്മാണ്ഡയുടെ ജപമാലയിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. സംസ്കൃതത്തിൽ ബ്രഹ്മാണ്ഡ (ब्रह्माण्ड) എന്നും വിളിക്കപ്പെടുന്നന്നു. കുഷ്മാണ്ഡ (कुष्माण्ड) എന്നറിയപ്പെടുന്ന വെളുത്ത മത്തങ്ങയുടെ ബലി ഈ ദേവി ഇഷ്ടപ്പെടുന്നു എന്നതാണ് വിശ്വാസം. ബ്രഹ്മാണ്ഡ, കൂഷ്മാണ്ഡ എന്നിവയുമായുള്ള ബന്ധം കാരണം കൂഷ്മാണ്ഡ ദേവി എന്നാണ് അറിയപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ "Worship Maa Kushmanda on the fourth day of Navaratri". www.ganeshaspeaks.com. Archived from the original on 2015-12-20. Retrieved 2015-10-06.
- ↑ "Story Of Devi Kushmanda: The Smiling Goddess". 8 October 2013. Retrieved 2015-10-06.