കൂവപ്പൊടി പായസം

കേരളത്തിന്റെ മധുര വിഭവം

കൂവയുടെ കിഴങ്ങിൽ നിന്നും ഉണ്ടാക്കുന്ന കൂവപ്പൊടി നേരിയ പായസപ്പരുവത്തിൽ തിളപ്പിച്ച് മധുരം ചേർത്തുണ്ടാക്കുന്ന പായസമാണ് കൂവപ്പൊടി പായസം (കൂവപ്പായസം). വെളുത്ത ബ്ലാത്തി കൂവക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ് അരിച്ചെടുത്ത നൂറ് ഉണക്കിയാണു് ഇതിനുവേണ്ടുന്ന കൂവപ്പൊടിയുണ്ടാക്കുന്നതു്.[1]

നല്ല സ്വാദുള്ള ഈ ഭക്ഷണം ചെറിയകുട്ടികൾക്കു് കൊടുക്കുന്ന ഭക്ഷണമാണു്. വയറിളക്കം വന്നാൽ ഔഷധമായും കൂവപ്പൊടി പായസം ഉപയോഗിക്കും

ചേരുവകൾ

തിരുത്തുക
  • കൂവപ്പൊടി
  • ശർക്കര / പഞ്ചസാര

പാകം ചെയ്യുന്ന വിധം

തിരുത്തുക

വെളുത്ത ബ്ലാത്തി കൂവക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ് അരിച്ചെടുത്ത നൂറ് ഉണക്കിയാണു് ഇതിനുവേണ്ടുന്ന കൂവപ്പൊടിയുണ്ടാക്കുന്നു. അത് നേരിയ പായസപ്പരുവത്തിൽ തിളപ്പിച്ച് പഞ്ചസാരയോ ശർക്കരയോ ചേർത്തു പായസമുണ്ടാക്കുന്നു.


"https://ml.wikipedia.org/w/index.php?title=കൂവപ്പൊടി_പായസം&oldid=3628834" എന്ന താളിൽനിന്ന് ശേഖരിച്ചത്