പാറ്റ
ഏതാണ്ട് 320 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് തന്നെ ആവിർഭവിച്ച കാർബണീഷ്യസ് കാലഘട്ടത്തിലെ ഏറ്റവും പുരാതനമായ ഒരു ജീവി വർഗമാണ് പാറ്റകൾ(കൂറകൾ). പക്ഷെ ആദ്യകാല പൂർവികരിൽ ആന്തരിക ഓവിപോസിറ്ററുകളിൽ ഇല്ലായിരുന്നു. പാറ്റകൾ മറ്റു സമാന ഇതര ജീവിയ്ക്കളെ പോലെ, വലിച്ചു കുടിക്കുന്നതിനുള്ള പ്രത്യേക വായ്‌ഭാഗമോ മറ്റോ ഇല്ലാത്ത സാധാരണ ജീവിയാണ് .
പാറ്റ | |
---|---|
Periplaneta americana | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | Blattodea
|
Families | |
Blaberidae |
പറക്കാനും നടക്കാനും സാധിക്കുന്ന ഒരു ചെറുപ്രാണിയാണ് പാറ്റ അഥവാ കൂറ . ഇവ പകർച്ചവ്യാധികൾ പകർത്തുന്ന ജീവികളിൽ ഉൾപ്പെട്ടതാണ്. ഇവ ലോകത്തിൽ 30 തരത്തിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാറ്റകളിൽ ഏറ്റവും നന്നായി അറിയപെടുന്ന ഇനം അമേരിക്കൻ പാറ്റയാണ് (ശാസ്ത്രീയനാമം: Periplaneta americana). അമേരിക്കയാണ് ഇവയുടെ ജന്മദേശമെന്നു കരുതുന്നു.[1]
പേരുകൾ
തിരുത്തുകCockroach എന്നാണ് ഈ ഷഡ്പദത്തിന്റെ ആംഗലേയനാമം. ഉത്തരകേരളത്തിൽ ഈ പ്രാണി കൂറ എന്നപേരിലറിയപ്പെടുന്നു. എന്നാൽ ദക്ഷിണകേരളത്തിൽ പാറ്റ എന്ന പേരിനാണ് പ്രചാരം. പാറ്റ എന്ന പദം ഉത്തരകേരളത്തിൽ ഷഡ്പദങ്ങൾക്ക് പൊതുവായി ഉപയോഗിക്കുന്നതാണ്. ദക്ഷിണകേരളത്തിലാകട്ടെ കൂറ എന്ന പദത്തിന് കീറിയ/മുഷിഞ്ഞ തുണി എന്ന അർത്ഥമാണ്.
ശരീരഘടന
തിരുത്തുകപാറ്റയുടെ അസ്ഥികൂടം (ബാഹ്യാസ്ഥികൂടം) ശരീരത്തിനു പുറത്തു സ്ഥിതിചെയ്യുന്നു. കൈയ്റ്റിൻ എന്ന രാസവസ്തുവാലാണിത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
ആവാസവ്യവസ്ഥകൾ
തിരുത്തുകനമ്മുടെ വീടുകളിലും പരിസരത്തും മറ്റും കാണപ്പെടുന്ന പലപ്പോഴും നാം നിസ്സാരമെന്നു തള്ളിക്കളയുന്ന ഒരു ഷഡ്പദം ആണ് പാറ്റ . വളരെയേറെ ചരിത്ര പാരമ്പര്യമുള്ള ഒരു ജീവിയാണ് പാറ്റ .നമുക്കും മുൻപേ ഈ ഭൂമുഖത്ത് ഉത്ഭവിച്ചവയാണ് ഇവ. ജുറാസിക് കാലം മുതൽക്കേ ഇവ ഈ ഭൂമിയിൽ കാണപ്പെട്ടിരുന്നു.
പൊതുജനാരോഗ്യ പ്രാധാന്യം
തിരുത്തുകനമ്മുടെ അടുക്കളയിലെയും തീൻ മേശയിലെയും , രാത്രി സന്ദർശകനായ ഈ പ്രാണി പകൽ സമയങ്ങളിൽ ഒളിച്ചിരിക്കുന്നത് ഓടകളിലും, ഓവുകളിലും, ചാലുകളിലും, വിടവുകളിലും മറ്റ് ഇരുട്ടുള്ള സ്ഥലങ്ങളിലും ആണ്. ശരിയായി സംരക്ഷിക്കാത്ത കക്കൂസും സെപ്ടിക് ടാങ്കും ഒളിച്ചിരിക്കാനും ഭക്ഷണത്തിനും ആയി ഈ പ്രാണികൾ ഇഷ്ടപ്പെടുന്നു .ഇവയുടെ വദന ഭാഗങ്ങളിൽ, ശരദിയിൽ, വിസർജ്യത്തിൽ ; എന്തിന് ,ശരീരം ആസകലം രോഗാണുക്കൾ കാണപ്പെടുകയും ചെയ്യാം. രോഗാണുക്കൾക്ക് ഇവയുടെ ശരീരത്തിൽ രൂപ മാറ്റം ഒന്നും സംഭവിക്കുന്നില്ല . പക്ഷെ, മെക്കാനിക്കൽ ആയി നമ്മുടെ ഭക്ഷണത്തിലും പാനീയങ്ങളിലും ഇവ രോഗാണുക്കളെ സംക്രമിപ്പിക്കുന്നു . അങ്ങനെ , ഈച്ചകളെപ്പോലെ , കോളറ, വയറിളക്കം , വയറുകടി , സന്നിപാത ജ്വരം , എ -മഞ്ഞപ്പിത്തം, പിള്ളവാതം, ചില വിര ബാധ തുടങ്ങി എച്ച് 1 എൻ 1 പനിവരെ പകർത്തുവാൻ പാറ്റകൾക്ക് സാധിക്കും . ആഹാരം തേടി ആണ് പാറ്റകൾ നമ്മുടെ ആവാസ വ്യവസ്ഥയിൽ എത്തപ്പെടുന്നത്. പ്രത്യേകിച്ചു, രാത്രി ഭക്ഷണശേഷം പാത്രങ്ങൾ കഴുകി വൃത്തി ആക്കിയും, ഭക്ഷണവും അവശിഷ്ടങ്ങളും അടച്ചു സൂക്ഷിച്ചും പാറ്റകളെ ഒഴിവാക്കാം.
ചിത്രശാല
തിരുത്തുക-
പാറ്റ
അവലംബം
തിരുത്തുക- ↑ പേജ് 237, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Blattodea Species File Online world catalogue of cockroaches.
- Online book about cockroaches Archived 2008-01-18 at the Wayback Machine.
- Allpet Roach Forum Archived 2007-08-26 at the Wayback Machine. Cockroach community/hobby forum, established 1998.
- The Cockroach Forum Cockroach discussion forum.
- Blattodea Culture Group Archived 2021-04-22 at the Wayback Machine. Cockroach information and details about a society for the study of cockroaches which was established in 1986.
- Order Blattodea (Cockroaches), Exploring California Insects Archived 2007-09-18 at the Wayback Machine. photos of a few California species
- Cockroach health threats Archived 2007-12-19 at the Wayback Machine.
- UC Davis on cockroaches
- The cockroach FAQ
- Cockroach Pest Control Information - National Pesticide Information Center
- Harvard University fact sheet on American cockroaches Archived 2008-02-13 at the Wayback Machine.